Toronto Plane Crash: കാനഡയിൽ വിമാനാപകടം; ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തലകീഴായി മറിഞ്ഞു, 18 പേർക്ക് പേർക്ക്
Canada Delta Airlines Aircraft Crashes: യുഎസിലെ മിനിയാപൊളിസിൽ നിന്നും ടൊറന്റോയിലേക്ക് വന്ന ഡെൽറ്റ എയർ ലൈൻസ് ജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. അതിശക്തമായ കാറ്റാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ടൊറന്റോ: കാനഡയിലെ ടൊറോന്‍റോയിൽ വിമാനം അപകടത്തിൽപെട്ടു. ടൊറന്റോ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആണ് വിമാനം അപകടത്തിൽ പെട്ടത്. 76 യാത്രക്കാരും നാല് ജീവനക്കാരും അടക്കം 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരം ആണെന്നാണ് റിപ്പോർട്ടുകൾ. അതിശക്തമായ കാറ്റാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
യുഎസിലെ മിനിയാപൊളിസില്‍ നിന്നും ടൊറന്റോയിലേക്ക് വന്ന ഡെൽറ്റ എയര്‍ ലൈന്‍സ് ജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. ഉച്ചകഴിഞ്ഞ് 3:30 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആംബുലന്‍സിലും ഹെലികോപ്റ്ററിലും ആയാണ് ആശുപത്രികളില്‍ എത്തിച്ചത്. അപകടത്തിന് ശേഷം ടൊറോന്‍റോ വിമാനത്താവളം എല്ലാ സർവീസുകളും നിര്‍ത്തിവച്ചു. മോശം കാലാവസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച മുതല്‍ കിഴക്കന്‍ കാനഡയില്‍ വലിയ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ഇതിന് പുറമെ അതിശക്തമായ കാറ്റും ഉണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് വാരാന്ത്യങ്ങളില്‍ റദ്ദാക്കിയ വിമാന സര്‍വീസിന് പകരം വിമാന കമ്പനികൾ തിങ്കളാഴ്ച അധികം സര്‍വീസ് നടത്തിയിരുന്നു. എന്നാൽ തിങ്കളാഴ്ചയും ടൊറന്റോയില്‍ ശക്തമായ കാറ്റും കൊടുംതണുപ്പും അനുഭവപ്പെട്ടു.
ALSO READ: ഹമാസിനെ പൂർണമായും തുടച്ചുമാറ്റണം; ഇസ്രായേലിൽ സന്ദർശനം നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി
ടൊറോന്‍റോയിൽ ഉണ്ടായ വിമാനാപകടത്തിന്റെ ദൃശ്യങ്ങൾ:
A CRJ-900LR operating as Endeavor Air callsign ENDEAVOR 4819 on behalf of Delta Airlines DL4819 ended up upside down at Toronto Pearson International Airport in Canada this afternoon from Minneapolis, Minnesota. 🙏
Audio via @liveatc and Bill B. pic.twitter.com/1BQfkzBME8
— Thenewarea51 (@thenewarea51) February 17, 2025
‘മഞ്ഞുവീഴ്ച കുറഞ്ഞെങ്കിലും താപനിലയും ശക്തമായ കാറ്റും ഉണ്ട്. ടെര്‍മിനലുകളില്‍ ഇന്ന് തിരക്കേറിയ ദിവസമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. 1000 വിമാനങ്ങളിലായി ഏകദേശം 130000 യാത്രക്കാര്‍ ഉണ്ട്’ എന്ന് തിങ്കളാഴ്ച രാവിലെ വിമാനത്താവളം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, അപകടസ്ഥലത്തേക്ക് ഒരു അന്വേഷണ സംഘത്തെ വിന്യസിക്കുന്നതായി കാനഡയുടെ ഗതാഗത സുരക്ഷാ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.