സൈബർ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ; കാനഡയുടെ പുതിയ തന്ത്രമെന്ന് പ്രതികരണം | Canada names India in cyber threat list Amid an ongoing diplomatic row, accuses it of likely spying Malayalam news - Malayalam Tv9

India-Canada Row: സൈബർ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ; കാനഡയുടെ പുതിയ തന്ത്രമെന്ന് പ്രതികരണം

India-Canada Diplomatic Row: സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കനേഡിയൻ സർക്കാരിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയെയും സൈബർ എതിരാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. ചൈന, റഷ്യ, ഇറാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളും കാനഡയുടെ സൈബർ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയിൽ ഉണ്ട്.

India-Canada Row: സൈബർ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ; കാനഡയുടെ പുതിയ തന്ത്രമെന്ന് പ്രതികരണം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും (​Image Credits: PTI)

Published: 

02 Nov 2024 23:48 PM

ഒട്ടാവ: ഇന്ത്യ-കാനഡ നയതന്ത്രപ്രശ്നങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ (India-Canada Diplomatic Row) കാനഡ ഇന്ത്യയെ സൈബർ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ശത്രുരാജ്യമായി കണക്കാക്കിയുള്ള നടപടികൾ ഭാ​ഗമായാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന. അതേസമയം, അന്താരാഷ്ട്രതലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള കാനഡയുടെ തന്ത്രമാണിതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യ നൽകിയ പ്രതികരണം.

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കനേഡിയൻ സർക്കാരിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയെയും സൈബർ എതിരാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. ചൈന, റഷ്യ, ഇറാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളും കാനഡയുടെ സൈബർ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയിൽ ഉണ്ട്. ഇതിന് പിന്നാലെ അഞ്ചാമതായാണ് കാനഡയ്ക്ക് സൈബർഭീഷണി ഉയർത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ പേരും ചേർത്തിരിക്കുന്നത്.

ഇന്ത്യൻ സർക്കാർ സ്പോൺസർ ചെയ്യുന്നവർ ചാരവൃത്തി ലക്ഷ്യം വെച്ച് കാനഡ സർക്കാരിനെതിരേ സൈബർ ഭീഷണി ഉയർത്തിയേക്കാമെന്ന കാരണത്താലാണ് ഇത്തരമൊരു നടപടിയെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു. ആഗോളതലത്തിൽ പുതിയ അധികാരകേന്ദ്രങ്ങളാകാൻ ശ്രമിക്കുന്ന ഇന്ത്യയെപോലുള്ള രാജ്യങ്ങൾ കാനഡയ്ക്ക് ഭീഷണിയാകുന്ന സൈബർ പ്രോഗ്രാമുകൾ നിർമിക്കുകയാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

അതേസമയം, കാനഡയുടെ ഈ പുതിയ നീക്കം അന്താരാഷ്ട്രതലത്തിൽ ഇന്ത്യയെ ആക്രമിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള മറ്റൊരു തന്ത്രം മാത്രമാണെന്നാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്‌വാൾ പറയുന്നത്. ഇന്ത്യക്കെതിരേ കൃത്രിമമായി ആഗോള അഭിപ്രായങ്ങൾ സ്വരൂപിക്കാൻ കാനഡ ശ്രമിക്കുന്നതായി അവരുടെ മുതിർന്ന വക്താക്കൾ സമ്മതിച്ചിരുന്നു. മറ്റുള്ളവയെപ്പോലെ തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവർ ആവർത്തിക്കുകയാണെന്നും രൺദീപ് ജയ്സ്വാൾ കൂട്ടിച്ചേർത്തു.

കടുകിന്റെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?
വണ്ണം കുറയ്ക്കാൻ ഇതാ എളുപ്പഴി... മല്ലിവെള്ളം പതിവാക്കൂ
ഒടിടിയിൽ എത്തിയതും ഉടൻ വരാൻ പോകുന്നതുമായ മലയാളം ചിത്രങ്ങൾ
പ്രമേഹമുള്ളവർക്ക് പപ്പായ കഴിക്കാമോ?