Lebanon Pager Explotion: ഹിസ്ബുള്ളയ്ക്ക് പേജറുകൾ കൈമാറിയത് മാനന്തവാടി സ്വദേശിയുടെ കമ്പനി?; അന്വേഷണവുമായി ബൾഗേറിയ

Pager Explotion in Lebanon, Bulgaria Launches Investigation into Malayalee Owned Company: നോർട്ട ഗ്ലോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴിയാണ് പേജറുകൾക്കുള്ള പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.

Lebanon Pager Explotion: ഹിസ്ബുള്ളയ്ക്ക് പേജറുകൾ കൈമാറിയത് മാനന്തവാടി സ്വദേശിയുടെ കമ്പനി?; അന്വേഷണവുമായി ബൾഗേറിയ

നോർട്ട ഗ്ലോബൽ കമ്പനി ഉടമ റിൻസൺ ജോസ്, ലെബനനിലെ പേജർ സ്ഫോടനം (Image Courtesy: PTI)

Published: 

20 Sep 2024 18:08 PM

ന്യൂയോർക്ക്: ലെബനനിൽ ഉണ്ടായ പേജർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയുടെ കമ്പനിക്ക് നേരെ അന്വേഷണം. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ കമ്പനിയായ നോർട്ട ഗ്ലോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾക്കെതിരെയാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. വയനാട് മാനന്തവാടി സ്വദേശിയാണ് റിൻസൻ.

റിൻസൺ ജോസിന്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്കുള്ള പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. എന്നാൽ, പേജറിലേക്ക് സ്‌ഫോടക വസ്തുക്കൾ നിറച്ചത് എവിടെ നിന്നാണെടക്കമുള്ള കാര്യങ്ങൾക്ക് ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഹിസ്ബുള്ള പേജറുകൾ വാങ്ങിയതിലെ പണമിടപാട് വിവരങ്ങൾ പുറത്ത് വന്നത്. സാമ്പത്തിക ഇടപാടിലാണ് റിൻസൺ ജോസിന് പങ്കുള്ളതെന്നും, സ്‌ഫോടനത്തിൽ ഇയാൾക്ക് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.

ഗോൾഡ് അപ്പോളോ എന്ന തായ്‌വാൻ കമ്പനിയുടെ പേരിലുള്ള പേജറുകളാണ് കഴിഞ്ഞ ദിവസം ലെബനനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ, പേജറുകൾ നിർമ്മിച്ചത് തങ്ങളല്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുള്ള അവകാശം ഹംഗേറിയൻ കമ്പനിയായ ബിഎസിക്ക് നൽകിയെന്നും തായ്‌വാൻ കമ്പനി വിശദീകരിച്ചു. ഇതേ തുടർന്ന് ഹംഗേറിയൻ കമ്പനിയിലേക്ക് അന്വേഷണം നീണ്ടു. പേജറുകൾ തങ്ങൾ നിർമിച്ചിട്ടില്ലെന്നും നോർവീജിയൻ കമ്പനിക്ക് ഉപകരാർ നൽകിയതായും ബിഎസി വ്യക്തമാക്കി. അങ്ങനെയാണ് അന്വേഷണം ഒടുവിൽ നോർവേയിലേക്കും ബൾഗേറിയൻ കമ്പനിയായ നോർട്ട ഗ്ലോബലിലേക്കും എത്തിയത്.

റിൻസൺ ജോസിന്റെ സ്ഥാപനങ്ങൾ വഴിയാണ് ബിഎസിക്ക് ഇടപാടിനുള്ള പണം എത്തിയത്. റിൻസൺ വഴി ഹംഗേറിയൻ കമ്പനിക്ക് കൈമാറിയത് ഏകദേശം 15 കോടി രൂപയാണ്. സാമ്പത്തിക ഇടപാടിനുള്ള നിഴൽ കമ്പനിയായി റിൻസന്റെ സ്ഥാപനം പ്രവർത്തിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പേജറുകളുടെ നിർമ്മാണത്തിലോ സ്ഫോകട വസ്തുക്കൾ നിറച്ചതിലോ റിൻസന് പങ്കുള്ളതായി തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല.

20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍