5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mystery Death : മയക്കുമരുന്ന് അമിതമായ ലൈംഗിക ആസക്തിയിലേക്ക് നയിച്ചു; സെക്സ് ഗെയിമിനിടെ യുവതിക്ക് ദാരുണാന്ത്യം

UK Sex Game Death : യുവതി മരിച്ചുയെന്ന് ഉറപ്പായതോടെ കാമുകനായ യുവാവ് വനത്തിൽ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു

Mystery Death : മയക്കുമരുന്ന് അമിതമായ ലൈംഗിക ആസക്തിയിലേക്ക് നയിച്ചു; സെക്സ് ഗെയിമിനിടെ യുവതിക്ക് ദാരുണാന്ത്യം
jenish-thomas
Jenish Thomas | Published: 17 May 2024 19:16 PM

ലണ്ടൺ : 2022 ഫെബ്രുവരി രണ്ടിന് അടിയന്തരമായി ആശുപത്രിയിൽ എത്തിച്ച നർത്തകി മരിക്കുന്നു. പിന്നീട് മണിക്കൂറുകൾക്കുള്ളിൽ നർത്തകിയുടെ കാമുകൻ ആശുപത്രിക്ക് സമീപമുള്ള വനത്തിനുള്ള തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയസ്തഭനം മൂലമായിരുന്നു യുവതിയുടെ മരണം. സംഭവം എന്താണെന്ന വ്യക്ത ലഭിക്കാതെ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് രണ്ട് വർഷമെടുത്തു പോലീസിന് ഈ രണ്ട് മരണങ്ങൾക്ക് പിന്നിലുള്ള യഥാർഥ കാരണം കണ്ടെത്താൻ.

ബ്രിട്ടണിലെ വെസ്റ്റ് യോർക്ക് ഷെയറിൽ 2022 ഫെബ്രുവരിയിൽ നടന്ന രണ്ട് അസ്വഭാവിക മരണത്തിൻ്റെ ചുരളഴിക്കാൻ പോലീസിന് വേണ്ടി വന്നത് രണ്ട് വർഷമാണ്. സെക്സ് ഗെയിമിനിടെ അമിതമായ ലൈംഗിക ആസക്തിയാണ് യുവതി മരണത്തിലേക്ക് നയിച്ചത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ അമിത ആസക്തിയിൽ കാമുകൻ യുവതിയുടെ കഴിത്തിൽ പിടിച്ചു ഞെരിക്കുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.

ALSO READ : Viral News: സ്കാൻ ചെയ്യാൻ ഹോസ്പിറ്റലിലെത്തി യുവതി ; താൻ നാല് മാസം മുൻപ് മരിച്ചെന്ന് റിപ്പോർട്ടിൽ

യോർക്ക് ഷെയ്ർ സ്വദേശിനിയായ 26കാരി ജോർജിയ ബ്രൂക്കാണ് മരണപ്പെട്ടത്. കാമുകിയുടെ അകാലമായ മരണത്തെ തുടർന്നുണ്ടായ പരിഭ്രാന്തിയിൽ കാമുകനായ ലൂക്ക് കാനോൺ ആത്മഹത്യ ചെയ്യുകയായിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ യുവാവും യുവതിയും മയക്കുമരുന്നുകളായ കൊക്കെയ്നും ജിഎച്ച്ബിയും ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇതാണ് അവരിൽ അമിതമായ ലൈംഗിക ആസക്തി ഉണ്ടാകാൻ കാരണമായത്. തുടർന്ന് ഇരുവരും സെക്സ് ഗെയിമിൽ ഏർപ്പെടുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.

യുവതിയുടെ സമ്മതപ്രകാരമാണ് ഇരുവരും സെക്സ് ഗെയിമിൽ ഏർപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന് തെളിവായി യുവതിയും യുവാവും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ പോലീസ് സമർപ്പിക്കുകയും ചെയ്തു. കാമുകനുമായി സെക്സ് ഗെയിം പോലെയുള്ള ലൈംഗിക ബന്ധങ്ങളിൽ പരീക്ഷണം നടത്താൻ യുവതി ഇഷ്ടപ്പെട്ടിരുന്നുയെന്ന് പോലീസ് വ്യക്തമാക്കി. ഇതിൽ കൂടുതൽ ആസക്തി ലഭിക്കാനാണ് ഇരുവരും മയക്കുമരുന്നകൾ ഉപയോഗിച്ചിരുന്നത്.

അതേസമയം യുവതിയുടെ മരണം കൊലപാതകം തന്നെയാണെന്ന് കോടതി വിധിച്ചു. മനപ്പൂർവ്വം അല്ലെങ്കിലും യുവാവ് നടത്തിയ ബലപ്രയോഗമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കോടതി നിരീക്ഷിച്ചു.

മരിച്ച കാനോൺ തൻ്റെ മകളെ ഇത്തരത്തിലുള്ള ലൈംഗിക വേഴ്ചയ്ക്ക് അടിമയാക്കിയതെന്ന് ബ്രൂക്കിൻ്റെ മാതാവ് കോടതിയിൽ പറഞ്ഞു. ഇരുവരും തമ്മിൽ പ്രണയത്തിൽ ആയതിന് ശേഷം തൻ്റെ മകൾ എന്ത് ചെയ്യണം, എന്ത് ധരിക്കണം തുടങ്ങിയവ നിയന്ത്രിച്ചിരുന്നത് കാനോൺ ആയിരുന്നുയെന്ന് ബ്രൂക്കിൻ്റെ മാതാവ് കൂട്ടിച്ചേർത്തു.