Viral News: പ്രായം കൂടുന്നത് തടയാൻ സ്വന്തം വിസർജ്യം ഫേസ് പാക്കാക്കി ബ്രസീലിയൻ ഇൻഫ്ലുവൻസർ; വിമർശനം രൂക്ഷം
Influencer Uses Poop For Face: ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പീക്സോട്ടോ ആണിപ്പോൾ സമൂഹ മാധ്യമത്തിലെ താരമായിരിക്കുന്നത്. ഇതാദ്യമായല്ല പീക്സോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ വർഷം ആദ്യം, തൻ്റെ മുതിർന്ന ബന്ധുവിനെ വിവാഹം കഴിച്ചതിൻ്റെ പേരിൽ പീക്സോട്ടോ ശ്രദ്ധയിനേടിയിരുന്നു.
സമൂഹ മാധ്യമങ്ങളിൽ പലതരം കാര്യങ്ങൾ പ്രചരിക്കാറുണ്ട്. ചിലത് നമ്മളെ അത്ഭുതപ്പെടുത്തുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്യുന്ന പലതുമുണ്ട്. എല്ലാവരുടെയും ലക്ഷ്യം സമൂഹമാധ്യമങ്ങളിൽ താരമാവുക എന്നതാണ്. എന്നാൽ അതിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇന്നുള്ളത്. അത്തരത്തിൽ അറപ്പ് ഉളവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായികൊണ്ടിരിക്കുന്നത്. ബ്രസീലിയൻ ഇൻഫ്ലുവൻസറുടെ വീഡിയോ ആണ് ഇപ്പോൾ വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. മുഖകാന്തിക്കായി സ്വന്തം വിസർജ്യം മുഖത്ത് തേക്കുന്ന വീഡിയോയാണ് യുവതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പീക്സോട്ടോ ആണിപ്പോൾ സമൂഹ മാധ്യമത്തിലെ താരമായിരിക്കുന്നത്. വീഡിയോയിൽ യുവതി ഫ്രിഡ്ജിൽ നിന്നും ഒരു പാത്രം എടുക്കുന്നതും അതിൽ നിന്നും വിസർജ്യം മുഖത്ത് തേയ്ക്കുന്നത് കാണിക്കുന്നു. യുവതി തൻ്റെ മൂക്കിൽ ക്ലിപ്പിട്ട ശേഷമാണ് ഇങ്ങനെ ചെയ്യുന്നത്. മുഖം കഴുകിയ ശേഷമാണ് പീക്സോട്ടോ എന്താണ് മുഖത്ത് പുരട്ടിയതെന്ന് പറയുന്നത്. തന്റെ ചർമ്മം തിളങ്ങാൻ വിസർജ്യം സഹായിക്കുമെന്നാണ് ഇതിന് പിന്നാലെ യുവതി പറയുന്നത്.
തൻ്റെ ചർമ്മ സംരക്ഷണത്തിൻ്റെ ഭാഗമായി ഈ അറപ്പുളവാക്കുന്ന ഫേസ് പാക്ക് വിവരിക്കുകയും കൂടാതെ പ്രായമാകുന്നത് തടയാൻ ഇത് സഹായിക്കുമെന്നുമാണ് യുവതിയുടെ വാദം. ഇതാദ്യമായല്ല പീക്സോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ വർഷം ആദ്യം, തൻ്റെ മുതിർന്ന ബന്ധുവിനെ വിവാഹം കഴിച്ചതിൻ്റെ പേരിൽ പീക്സോട്ടോ ശ്രദ്ധയിനേടിയിരുന്നു. യുവതിയുടെ പുതിയ വീഡിയോ വിവാദത്തിലായിരിക്കുകയാണ്. ചർമ്മരോഗ വിദഗ്ധരും യുവതിയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
‘എല്ലാ ചർമ്മ സംരക്ഷണ പ്രവണതകളിലും, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രമായ ഒരു രീതിയാണിതെന്നും. ഫേയ്സ് മാസ്കായി മനുഷ്യ വിസർജ്യം ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് എന്തെങ്കിലും ഗുണം ചെയ്യുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നും. ഇത് ബാക്ടീരിയ, വൈറൽ അണുബാധകൾ, ഭക്ഷ്യവിഷബാധ, ചർമ്മത്തിലെ ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമായേക്കാമെന്നും ‘ ലണ്ടനിലെ കഡോഗൻ ക്ലിനിക്കിലെ കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. സോഫി മോമെൻ വീഡിയോയിൽ പ്രതികരിച്ചുകൊണ്ട് പറഞ്ഞു.