Blobfish: വൃത്തികെട്ട മീനെന്ന് ലോകം വിളിച്ചു, ‘ഫിഷ് ഓഫ് ദി ഇയർ’ കിരീടമണിയിച്ച് ന്യൂസിലൻഡും; ഇത് ബ്ലോബ്ഫിഷിന്റെ കഥ
Blobfish: ഓസ്ട്രേലിയയുടെയും ടാസ്മാനിയയുടെയും തീരങ്ങളിൽ കാണപ്പെടുന്ന ജലാറ്റിനസ് മത്സ്യമാണ് ബ്ലോബ്ഫിഷ്. ഏകദേശം 12 ഇഞ്ച് നീളത്തിൽ വളരുന്ന ഇവ 2,000 മുതൽ 4,000 അടി വരെ ആഴത്തിലാണ് ജീവിക്കുന്നത്.വ്യത്യസ്തമായ രൂപവും ഭാവവും കാരണമാണ് ഈ മത്സ്യത്തെ വൃത്തിക്കെട്ട മത്സ്യമെന്ന് ആളുകൾ വിളിക്കുന്നത്.

ലോകത്ത് പല തരത്തിലുള്ള ജീവജാലങ്ങൾ ഉണ്ട്. അത്തരത്തിൽ ഏറ്റവും വൃത്തികെട്ട ജന്തുവെന്ന് വിളിപേരുള്ള മത്സ്യമാണ് ബ്ലോബ്ഫിഷ്. പ്രധാനമായും ഓസ്ട്രേലിയയുടെയും ടാസ്മാനിയയുടെയും തീരങ്ങളിൽ കാണപ്പെടുന്ന ജലാറ്റിനസ് മത്സ്യമാണ് ബ്ലോബ്ഫിഷ്. ഏകദേശം 12 ഇഞ്ച് നീളത്തിൽ വളരുന്ന ഇവ 2,000 മുതൽ 4,000 അടി വരെ ആഴത്തിലാണ് ജീവിക്കുന്നത്.വ്യത്യസ്തമായ രൂപവും ഭാവവും കാരണമാണ് ഈ മത്സ്യത്തെ വൃത്തിക്കെട്ട മത്സ്യമെന്ന് ആളുകൾ വിളിക്കുന്നത്.
വ്യത്യസ്തമായ ആകൃതി ഉള്ളതിനാൽ ബ്ലോബ്ഫിഷിൻറെ രൂപം വികൃതമാണെങ്കിലും, യഥാർത്ഥത്തിൽ സ്വാഭാവിക ആഴക്കടൽ ആവാസ വ്യവസ്ഥയിൽ ഒരു സാധാരണ മത്സ്യങ്ങൾക്കെല്ലാമുള്ളത് പോലെ തന്നെയാണ് അതിന്റെ ശരീര ഘടന. ഒരു ആഴക്കടൽ മത്സ്യം ആയതുകൊണ്ട് തന്നെ ഇവയെ പിടിച്ച് വേഗത്തിൽ ജലോപരിതലത്തിലേക്ക് കൊണ്ടുവരുമ്പോൾ ആണ് ആളുികൾ സൂചിപ്പിക്കുന്നത് പോലെ ലോകത്തിലെ ഏറ്റവും വികൃതമായ രൂപമായി അത് മാറുന്നത്.
ഇപ്പോഴിതാ ഈ വൃത്തിക്കെട്ട മത്സ്യത്തെ ഫിഷ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തിരിക്കുകയാണ് ന്യൂസിലാൻഡിലെ ഒരു പരിസ്ഥിതി സംഘം. സമുദ്ര മത്സ്യങ്ങൾക്കിടയിൽ മൗണ്ടൻ ടു സീ കൺസർവേഷൻ ട്രസ്റ്റ് നടത്തുന്ന വാർഷിക മത്സരത്തിലൂടെയാണ് ‘ബ്ലോബ്ഫിഷ്’ ഫിഷ് ഓഫ് ദി ഇയർ കിരീടം അണിഞ്ഞത്. പോൾ ചെയ്ത 5,500-ലധികം വോട്ടുകളിൽ ഏകദേശം 1,300 വോട്ടുകളും നേടിയാണ് ബ്ലോബ് ഫിഷിന്റെ വിജയം. 2013-ൽ അഗ്ലി ആനിമൽ പ്രിസർവേഷൻ സൊസൈറ്റിയുടെ ഭാഗ്യചിഹ്നമായും ബ്ലോബ്ഫിഷിനെ തിരഞ്ഞെടുത്തിരുന്നു.
ന്യൂസിലൻഡിലെ ശുദ്ധജലത്തെയും സമുദ്രജീവികളെയും കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി സംഘം ഈ പരിപാടി സംഘടിപ്പിക്കുന്നത്. സ്ലൈംഹെഡ് കുടുംബത്തിലെ ആഴക്കടൽ മത്സ്യമായ ഓറഞ്ച് റഫി ആണ് മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. മൗണ്ടൻസ് ടു സീ കൺസർവേഷൻ സംഘത്തിന്റെ അഭിപ്രായത്തിൽ, മത്സരത്തിലെ പത്ത് നാമനിർദ്ദേശങ്ങളിൽ ഒമ്പത് എണ്ണവും വംശനാശം നേരിടുന്ന ജീവികൾ ഉൾപ്പെടുന്നവയാണ്.