5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ബ്രഡിൽ ചത്ത എലി; ഒരു ലക്ഷം പായ്ക്കറ്റ് തിരിച്ച് വിളിക്കുന്നു

ഇത്രയുമധികം പേർ കഴിക്കുന്ന ബ്രഡിൽ എങ്ങനെയാണ് എലിയുടെ അവശിഷ്ടം കടന്നു കൂടിയത് എന്നത് സംബന്ധിച്ച് കമ്പനിക്കും വ്യക്തതയില്ല

ബ്രഡിൽ ചത്ത എലി; ഒരു ലക്ഷം പായ്ക്കറ്റ് തിരിച്ച് വിളിക്കുന്നു
Japan Bread issue- Represental Image
arun-nair
Arun Nair | Published: 14 May 2024 12:39 PM

ഭക്ഷ്യ സാധനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജപ്പാനിലിപ്പോൾ സർവ്വ സാധാരണമെന്നാണ് റിപ്പോർട്ട്. ചത്ത എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെ ജപ്പാനിലെ പ്രമുഖ ഭക്ഷ്യ നിർമ്മാതാക്കളായ പാസ്കോ ഷികിഷിമാ കോർപ്പറേഷൻ ഒരു ലക്ഷത്തിലേറെ പാക്കറ്റ് ബ്രെഡാണ് തിരികെ വിളിച്ചത്.

ജപ്പാനിൽ വളരെ അധികം പ്രചാരമുള്ള പാസ്കോ ബ്രഡിലാണ് കറുത്ത എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. നിരവധി പാക്കറ്റുകളിൽ പ്രശ്നം കണ്ടെത്തി.എല്ലാ വീടുകളിലും സൂപ്പർ മാർക്കറ്റുകളിലുമടക്കം പാസ്കോ ബ്രെഡ് വിൽപ്പനയ്ക്ക് എത്താറുണ്ട്.

പരിശോധനയിൽ ടോക്കിയോയിലെ കമ്പനിയുടെ തന്നെ ഫാക്ടറിയിലാണ് ബ്രെഡ് നിർമ്മിച്ചിരുന്നതെന്ന് മനസ്സിലായി. ഫാക്ടറിയിലെ തൊഴിലാളികൾക്ക് നേരെയും ചുമതലയിലുണ്ടായിരുന്നവർക്കെതിരെയും നടപടി എടുത്തതിന് പുറമേ വിപണിയിൽ നിന്ന് ബ്രെഡ് പാക്കറ്റുകൾ തിരികെ വിളിക്കുകയായിരുന്നു. അതേസമയം കമ്പനിയുടെ വെബ്സൈറ്റ് വഴി തങ്ങളുടെ ഉപഭോക്താക്കളോട് അധികൃതർ ക്ഷമാപണവും നടത്തി.

അതേസമയം ഇത്രയുമധികം പേർ കഴിക്കുന്ന ബ്രഡിൽ എങ്ങനെയാണ് എലിയുടെ അവശിഷ്ടം കടന്നു കൂടിയത് എന്നത് സംബന്ധിച്ച് കമ്പനിക്കും വ്യക്തതയില്ല. ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കുമെന്ന് കമ്പനി വിശദമാക്കി. ഇതിന് പിന്നാലെ പ്രശ്നത്തിന് പരിഹാരമെന്ന നിലയിൽ കേടായ ബ്രഡ് ലഭിച്ച എല്ലാ ഉപഭോക്താക്കൾക്കും അർഹിക്കുന്ന നഷ്ടപരിഹാരം നൽകുമെന്നും കമ്പനി വിശദമാക്കി.

അമേരിക്ക, ചൈന, ഓസ്ട്രേലിയ, ചൈന, സിംഗപ്പൂർ അടക്കം നിരവധി രാജ്യങ്ങളിലേക്കും കമ്പനി ബ്രഡ് കയറ്റുമതി ചെയ്യുന്നുണ്ട്. 374 ഗ്രാമിൻറെ ഒരു പാക്കറ്റ് പാസ്കോ ബ്രഡിൻറെ വില ഏകദേശം 6 ഡോളറാണ് അതായത് ഇന്ത്യൻ രൂപ 500 രൂപയെങ്കിലും വേണം ഇതിന്.

അതേസമയം ജപ്പാനിൽ ഇത്തരത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ വലിയ രീതിയിൽ പിൻവലിക്കുന്നത് പതിവുള്ള കാര്യമല്ല.മാർച്ച് മാസത്തിൽ രാജ്യത്തെ പ്രമുഖ മരുന്നു നിർമ്മാതാക്കൾ കൊളസ്ട്രോൾ കുറയ്ക്കാനുള്ള സപ്ലിമെന്റ്സ് വലിയ രീതിയിൽ പിൻവലിച്ചിരുന്നു. ഇവ കഴിച്ച അഞ്ച് പേർ മരിക്കാനിടയായതിനെ തുടർന്നാണ് നടപടി യെങ്കിൽ 2023-ൽ അരിയിൽ പാറ്റയെ കണ്ടെത്തിയതിന് പിന്നാലെ പ്രമുഖ ഭക്ഷണ വ്യാപാര ശൃംഖലയും തങ്ങളുടെ ഉപഭോക്താക്കളോച് ക്ഷമാപണം നടത്തിയിരുന്നു.