Bird flu: പക്ഷിപ്പനി മനുഷ്യനിലേക്ക് ; യുഎസിൽ രണ്ടാമതൊരാൾക്ക് കൂടി രോഗം
Bird flu latest update: രോഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനുള്ളില്‍ കറവപ്പശുക്കള്‍ക്കിടയില്‍ വ്യാപിക്കുന്നതായി കണ്ടെത്തി.
ടെക്സാസ്: കേരളത്തിൽ പക്ഷിപ്പനി ബാധിച്ചതിനേത്തുടർന്ന് കോഴികളെ കൊന്നൊടുക്കിയ വാർത്തകൾ വന്ന് ആഴ്ചകൾക്ക് ശേഷം രോഗം മനുഷ്യരിലേക്കും പകരുന്നതായി വിവരം. യു.എസിലാണ് ഇപ്പോൾ ഒരാൾക്കു കൂടി
പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നു. ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞ് രോഗം മൃഗങ്ങളിലേക്ക് വ്യാപിക്കുന്നതായി കണ്ടിരുന്നു.
രോഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനുള്ളില്‍ കറവപ്പശുക്കള്‍ക്കിടയില്‍ വ്യാപിക്കുന്നതായി കണ്ടെത്തി. എച്ച്1എൻ1 എന്ന വൈറസ് ബാധിച്ച രണ്ട് വ്യക്തികളും യുഎസിൽ തന്നെ ഉള്ളവരാണ്. ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് ടെക്‌സാസിലാണ്. രണ്ടാമത്തേത് മിഷിഗണിലും.
ALSO READ – വീണ്ടും പക്ഷിപനി; ആലപ്പുഴ ജില്ലയിൽ 12,678 വളർത്തുപക്ഷികളെ കൊന്നൊടുക്കും
അവിടെ ഡയറി ഫാം തൊഴിലാളികളായിരുന്നു ഇരുവരും. രോഗം ബാധിച്ചതോടെ ഇരുവരും ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും പിന്നീട് ഭേദമായി.
അതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതർ വ്യക്തമാക്കി.
ടെക്സാസിൽ രോഗം സ്ഥിരീകരിച്ചതിനു സമാനമായാണ് മിഷിഗണിലും എന്നാണ് വിവരം. ഇരുവർക്കും കണ്ണിൻ്റെ ലക്ഷണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് സിഡിസി പറഞ്ഞു. ഇരുവരും സുഖം പ്രാപിച്ചുവെന്ന് സംസ്ഥാന ആരോഗ്യ-മനുഷ്യ സേവന വകുപ്പ് അറിയിച്ചു. പക്ഷിപ്പനി ബാധിച്ച കന്നുകാലികളുമായി പതിവായി ഇടപെട്ടാവാം തൊഴിലാളികൾക്ക് രോഗം വരാൻ കാരണം എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.