UAE: ടെസ്റ്റ് ഡ്രൈവിനിടെ അപകടമുണ്ടായി ബൈക്കർ മരിച്ചു; വലിയ നഷ്ടമെന്ന് യുഎഇ ബൈക്കിങ് കമ്മ്യൂണിറ്റി
Biker Dies During Test Drive: ടെസ്റ്റ് ഡ്രൈവിനിടെയുണ്ടായ അപകടത്തിൽ ബൈക്കർ മരിച്ചു. ഈ മാസം 24നായിരുന്നു അപകടം. അദ്ദേഹത്തിൻ്റെ മരണം വലിയ നഷ്ടമാണെന്ന് ബൈക്കിങ് കമ്മ്യൂണിറ്റി പറഞ്ഞു.

ടെസ്റ്റ് ഡ്രൈവിനിടെ അപകടമുണ്ടായി യുഎഇയിൽ ബൈക്കർ മരിച്ചു. പാകിസ്താൻ പൗരനായ സയ്യിദ് ഒമർ റിസ്‌വിയാണ് മരണപ്പെട്ടത്. ഈ മാസം 24ന് നടന്ന ഒരു ആക്സിഡൻ്റിനിടെ പുതിയ ബൈക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യുകയായിരുന്ന ഒമർ റിസ്‌വി മരണപ്പെടുകയായിരുന്നു. റിസ്‌വിയുടെ മരണം വലിയ നഷ്ടമാണെന്ന് യുഎഇ ബൈക്കിങ് കമ്മ്യൂണിറ്റി പറഞ്ഞു.
“വളരെ പാഷനേറ്റായ ഒരു ബൈക്കറെ മാത്രമല്ല, ഒരു നല്ല മനുഷ്യനെക്കൂടിയാണ് നഷ്ടമായത്. നമ്മുടെ സജീവ അംഗങ്ങളിൽ ഒരാളായിരുന്നു ഒമർ. നല്ല ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തിൻ്റെ മരണമുണ്ടാക്കുന്ന വിടവ് ഒന്നിനും നികത്താനാവില്ല.”- ബൈക്കിങ് കമ്മ്യൂണിറ്റിയിലെ പാകിസ്താൻ റൈഡേഴ്സ് ഗ്രൂപ്പ് ഫൗണ്ടർ മിർസ ഖുദ് പറഞ്ഞു. 45 വയസുകാരനാണ് മരണപ്പെട്ട റിസ്‌വി. ഭാര്യയും 18 വയസുള്ള മകനും 14 വയസുള്ള മകളും ഉണ്ട്.
Also Read: UAE Weather: യുഎഇയിൽ ഇനിമുതൽ ചൂട് കഠിനമാവും; വേനൽക്കാലം ആരംഭിക്കുക ഈ മാസം 29 മുതൽ
ഏപ്രിൽ 23നാണ് റിസ്‌വി പുതിയ ബൈക്ക് ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോയത്. ഖോർഫക്കാൻ ഹൈവേയിൽ നടത്തിയ ടെസ്റ്റ് ഡ്രൈവിനിടെ ബൈക്ക് റോഡിൽ സ്കിഡ് ആയി അപകടത്തിൽ പെടുകയായിരുന്നു. ഉടൻ തന്നെ ഷാർജയിലെ അൽ ദാഹിദ് ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് രാവിലെ മരണപ്പെട്ടു.
യുഎഇയിൽ ചൂട് കടുക്കും
യുഎഇയിൽ ഇനി ചൂട് വർധിക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ. എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 29 മുതൽ രാജ്യത്ത് അതികഠിനമായ ചൂടുകാലം ആരംഭിക്കുകയാണെന്ന് സൊസൈറ്റി അറിയിച്ചു. ഏപ്രിൽ 29ന് ആരംഭിക്കുന്ന വേനൽക്കാലം ജൂൺ ഏഴ് വരെ നീണ്ടുനിൽക്കും. അറേബ്യൻ പെനിൻസുലയിലാകെ ഏപ്രിൽ 29 മുതൽ ജൂൺ ഏഴ് വരെ അതികഠിനമായ ചൂടായിരിക്കുമെന്നും എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി അറിയിച്ചു. 38 ഡിഗ്രിയിലധികമാവും ഈ സമയത്തെ അന്തരീക്ഷ ഊഷ്മാവ്. ഇക്കാലത്ത് മണൽക്കാറ്റ് അധികമാവാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.