Great Wall of China: ചൈന വൻമതിലിന് കണക്കാക്കിയതിനേക്കാൾ 300 വർഷം പഴക്കമുണ്ടോ? വിശ്വാസിക്കാനാവാതെ ലോകം

ബഹിരാകാശത്ത് നിന്ന് കാണാൻ കഴിയുന്ന ഒരേയൊരു മനുഷനിർമ്മിത വസ്തുവായി Great Wall of China: ചൈനയുടെ വൻമതിലിനെ വിശേഷിപ്പിച്ചിരുന്നു. എന്നാൽ പിന്നീടത് തെറ്റാണെന്ന് കണ്ടെത്തി. ഇതുപോലെ വൻമതിലുമായി പഴക്കവുമായി ബന്ധപ്പെട്ട ധാരണകളും തെറ്റാണെന്ന് തെളിയുകയാണ്.

Great Wall of China: ചൈന വൻമതിലിന് കണക്കാക്കിയതിനേക്കാൾ 300 വർഷം പഴക്കമുണ്ടോ? വിശ്വാസിക്കാനാവാതെ ലോകം

great wall of china

nithya
Published: 

04 Mar 2025 17:26 PM

ലോകത്തിലെ ചരിത്രപരവും വാസ്തുവിദ്യാപരവുമായ അത്ഭുതങ്ങളിൽ ഒന്നാണ് ചൈനയിലെ വൻമതിൽ. യുനെസ്കോയുടെ ലോകത്തിലെ ഏഴ് മഹാഅത്ഭുതങ്ങളിൽ ഒന്നായ ഇവ ഏറ്റവും വലിയ മനുഷനിർമ്മിത വസ്തുകൂടിയാണ്. യൂറോപ്യരുടെ അധിനിവേശത്തെ തടയുന്നതിനും ചൈനീസ് സാമ്രാജ്യത്തെ സംരക്ഷിക്കുന്നതിനുമാണ് ചൈനയിലെ രാജവംശങ്ങൾ ഈ വൻമതിൽ പണി കഴിപ്പിച്ചത്. 6325 കിലോ മീറ്ററാണ് ഇതിന്റെ നീളം. 1579ൽ മിം​ഗ് രാജവംശത്തിന്റെ കാലത്താണ് ഇവ നിർമ്മിച്ചതെന്ന് കരുതപ്പെട്ടിരുന്നത്. എന്നാൽ ഇതുവരെ വിശ്വസിച്ചിരുന്നതല്ല, സത്യമെന്ന് തെളിയിക്കുന്ന പുതിയ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ചൈനയിലെ വൻമതിലിന് കണക്കാക്കിയതിനേക്കാൾ 300 വർഷം പഴക്കമുണ്ടോ?
ദി ഇൻഡിപെൻഡന്റിന്റെ റിപ്പോർട്ട് പ്രകാരം, ചൈനയിലെ പുരാവസ്തു ​ഗവേഷകർ മുമ്പ് വിശ്വസിച്ചിരുന്നതിനേക്കാൾ ഏകദേശം 300 വർഷം പഴക്കമുള്ള വൻമതിലിന്റെ ഭാ​ഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഷാൻഡോങ് പ്രവിശ്യയിലെ ചാങ്ക്വിം​ഗ് പ്രദേശത്ത് നടത്തിയ ഖനനത്തിലാണ് ഈ ഭാ​ഗങ്ങൾ കണ്ടെത്തിയത്.

ALSO READ: ഊട്ടിയേക്കാൾ മനോഹരം, സൂര്യൻ വെറും മൂന്ന് മണിക്കൂർ മാത്രം; ഇങ്ങനെയും ഒരു സ്ഥലമോ?

തുടർന്ന് നടത്തിയ പരിശോധനയിൽ ഇവയ്ക്ക് മുൻകാല കണക്കുകളേക്കാൾ 300 വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തിയതായാണ് വിവരം. ഇതിൽ നിന്നും ബിസി 1046നും ബിസി 771ഉം ഇടയിൽ അധികാരത്തിലിരുന്ന പടിഞ്ഞാറൻ ഷൗ രാജവംശത്തിന്റെ കാലഘട്ടത്തിലാകാം വൻമതിൽ പണികഴിപ്പിച്ചതെന്ന് പുരാവസ്തു ​ഗവേഷകർ കരുതുന്നു. ബിസി ഏഴാം നൂറ്റാണ്ടിലാണ് വൻമതിലിന്റെ നിർമ്മാണം ആരംഭിച്ചതെന്നും, പിന്നീട് ബിസി മൂന്നാം നൂറ്റാണ്ടിൽ ക്വിൻ രാജവംശം ഇവയെ കൂടുതൽ വികസിപ്പിച്ചുവെന്ന മുൻവിശ്വാസത്തെ തകിടം മറിക്കുന്നതാണ് പുതിയ കണ്ടെത്തലുകൾ.

ചൈനയെ അധിനിവേശക്കാരിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, വ്യാപാരത്തിനും ​ഗതാ​ഗതത്തിനുമൊക്കെ വൻമതിൽ സൗകര്യമൊരുക്കിയിരുന്നു. അത്തരത്തിൽ ചൈനയുടെ ചരിത്രത്തിന്റെ ഭാ​ഗമായ വൻമതിൽ ഒറ്റയടിക്ക് നിർമ്മിച്ചതല്ല, മറിച്ച് നൂറ്റാണ്ടുകളായി അധികാരത്തിൽ വന്ന രാജവംശങ്ങൾ പടിപടിയായി വികസിപ്പിച്ചെടുത്തതാണെന്ന വസ്തുത സ്ഥീരികരിക്കുകയാണ് പുതിയ കണ്ടെത്തലുകൾ. ഇവയിൽ ചില ഭാ​ഗങ്ങൾ നശിക്കപ്പെടുകയും ചിലത് പുനർനിർമ്മിക്കുകയും ചെയ്തു.

പുരാവസ്തുക്കൾ, സസ്യ അവശിഷ്ടങ്ങൾ, മൃ​ഗങ്ങളുടെ അസ്ഥികൾ തുടങ്ങിയ ഒട്ടേറെ വസ്തുക്കളുടെ സഹായത്തോടെയാണ് ​ഖനനത്തിൽ കണ്ടെത്തിയ വൻമതിലിന്റെ ഭാ​ഗങ്ങളുടെ കാലപഴക്കം നിർണയിച്ചത്. കൂടാതെ, വീടുകളുടെ അടിത്തറകൾ, കിടങ്ങുകൾ, ചാരക്കുഴികൾ എന്നിവയും ഖനനത്തിൽ കണ്ടെത്തിയിട്ടുണ്ട്.ബഹിരാകാശത്ത് നിന്ന് കാണാൻ കഴിയുന്ന ഒരേയൊരു മനുഷനിർമ്മിത വസ്തുവാണ് വൻമതിലെന്നും ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

ചൈനയുടെ വടക്കൻ മേഖലയിൽ നിന്നുള്ള നാടോടികളായ അക്രമണകാരികളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമായും വൻമതിൽ നിർമ്മിച്ചത്. പല കാലഘട്ടങ്ങളിലായി വിവിധ രാജവംശങ്ങൾ ഇവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടു. മിം​ഗ് സാമ്രാജ്യമാണ് പ്ലാറ്റ്ഫോമുകളും കാവൽപുരകളുമൊക്കെ നിർമ്മിച്ച് ഇന്ന് കാണുന്ന രീതിയിൽ വൻമതിലിനെ മാറ്റിയത്. പിൽകാലത്ത് മഞ്ചു സാമ്രാജ്യത്തിലെ രാജാക്കന്മാർ മതിലിനപ്പുറത്തുള്ള പ്രദേശങ്ങൾ കീഴടക്കിയതോടെ അതിർത്തിയെന്ന നിലയിൽ വൻമതിൽ വഹിച്ചിരുന്ന സ്ഥാനം നഷ്ടപ്പെട്ടു. എന്നാലും ചൈനയുടെ ചരിത്രമായി, വാസ്തുവിദ്യയുടെ വലിയ പ്രതീകമായി അവ ഇന്നും നിലനിൽക്കുകയാണ്.

Related Stories
Pakistan Bomb Blast: പാകിസ്ഥാൻ്റേത് ചൈനീസ് എയർ ഡിഫൻസ് സിസ്റ്റം , എച്ച്ക്യു-9 തവിടുപൊടിയാക്കി ഇന്ത്യ
Blast In Pakistan: ആക്രമണത്തിന് പിന്നിൽ 12 ഡ്രോണുകൾ; എല്ലാം വെടിവെച്ചിട്ടു എന്ന് പാകിസ്താൻ്റെ അവകാശവാദം
UAE: ഡെലിവറി ബോയ്സിന് ഫാസ്റ്റ് ലെയിനുകളിൽ പ്രവേശനമില്ല; ട്രാഫിക് നിയമം അനുസരിക്കണമെന്ന് അജ്മാൻ
Blast In Karachi: ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; നടന്നത് ഉഗ്ര സ്ഫോടനമെന്ന് പാക് മാധ്യമങ്ങൾ
Lahore Blast: ലാഹോറിൽ ഒന്നിലധികം സ്ഫോടന ശബ്ദം; തെരുവുകളിൽ പരിഭ്രാന്തി പടർത്തി പുകപടലം, റിപ്പോർട്ട്
​India-Pak Conflict: വ്യോമാതിർത്തി അടച്ച് പാക്കിസ്ഥാൻ; സ്കൂളുകൾക്ക് അവധി, പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് ഇന്ത്യ
ഏറ്റവുമധികം വനമേഖലയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ
വർക്ക് ഫ്രം ഹോമിൽ എങ്ങനെ സ്മാർട്ടാവാം?
വേനലിൽ ശർക്കര വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് താരങ്ങൾ