World War III : ഒരുങ്ങി ഇരുന്നോളൂ! അടുത്ത പത്ത് വർഷത്തിനുള്ളിൽ മൂന്നാം ലോകമഹായുദ്ധം? സൂചന നൽകി റഷ്യൻ മന്ത്രി
Next World War : റഷ്യയും അമേരിക്ക ഉൾപ്പെടെയുള്ള യൂറോപ്യൻ സഖ്യകക്ഷിയായ നാറ്റോയും തമ്മിലാകും യുദ്ധമെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രെ ബെലൂസോവ് അറിയിച്ച. ഇതിനായി യുക്രൈനുമായിട്ടുള്ള സംഘർഷം ഉടൻ അവസാനിപ്പിക്കുമെന്നും റഷ്യൻ മന്ത്രി പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചു.
മോസ്കോ : അടുത്ത പത്ത് വർഷത്തിനുള്ളിൽ ലോകം മൂന്നാം ലോകമഹായുദ്ധത്തിന് വേദിയാകുമെന്ന് സൂചന നൽകി റഷ്യൻ മന്ത്രി. നാറ്റോയുമായിട്ടുള്ള യുദ്ധത്തിനായി റഷ്യ ഉടൻ തയ്യാറെടുക്കണമെന്നും അതിനായി യുക്രൈനുമായിട്ടുള്ള സംഘർഷം ഉടൻ അവസാനിപ്പിക്കുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രെ ബെലൂസോവ് പ്രതിരോധ മന്ത്രാലയത്തോട് അറിയിച്ചു. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ അധ്യക്ഷതയിൽ ചേർന്ന സംയുക്ത യോഗത്തിലാണ് പ്രതിരോധ മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് അമേരിക്കൻ മാധ്യമമായ പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ദശകത്തിൽ റഷ്യയും നാറ്റോയും തമ്മിൽ നേരിട്ട് യുദ്ധം ചെയ്യുമെന്നാണ് ആന്ദ്രെ ബെലുസോവ് മുന്നറിയിപ്പ് നൽകിയത്.
അടുത്ത വർഷം കൊണ്ട് റഷ്യ യുക്രൈനിലെ ലുഹൻസ്ക്, സാപോറിഴ്യിയ, ക്ഹെർസൺ, ഡോണെറ്റ്സ്ക് എന്നീ മേഖലകൾ പിടിച്ചെടുക്കും. യുദ്ധത്തിൽ യുക്രൈനിയൻ സേനയ്ക്ക് പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ലയെന്നും റഷ്യയ്ക്ക് ഈ മേഖലകൾ ഉടൻ പിടിച്ചെടുക്കാൻ സാധിക്കുമെന്ന് റഷ്യൻ മന്ത്രി യോഗത്തിൽ പറഞ്ഞുയെന്ന് പൊളിറ്റികോ റിപ്പോർട്ട് ചെയ്യുന്നു. നാല ലക്ഷത്തിൽ അധികം പേരെ ഇതിനോടകം റഷ്യൻ സേനയിൽ ചേർക്കാനായിയെന്നും ആന്ദ്രെ ബെലുസോവ് അറിയിച്ചു.
ലോക രാജ്യങ്ങളിലെ മറ്റ് സംഘർഷങ്ങൾക്ക് വേഗത്തിൽ പര്യവസാനം കുറിക്കുമെന്ന നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആഹ്വാനത്തിന് പിന്നാലെയാണ് റഷ്യൻ മന്ത്രിയുടെ മുന്നറിയിപ്പ്. റഷ്യയും യുക്രൈനുമായിട്ടുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്നാണ് വീണ്ടും യു.എസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപ് പറഞ്ഞത്. നേരത്തെ യുക്രൈന് പിന്തുണ നൽകുന്നതിന് നാറ്റോയ്ക്ക് റഷ്യൻ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യൻ അതിർത്തിയിൽ സായുധസേനയെ അണിനിരത്തുന്നത് കൂടുതൽ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് ആന്ദ്രെ ബെലുസോവ് നാറ്റോയോട് അറിയിച്ചിരുന്നു.