5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

King Charles : നോട്ടുകളിൽ ഇനി എലിസബത്ത് രാജ്ഞിയില്ല : പൗണ്ടിൽ ഇനി ചാൾസ് രാജാവിൻ്റെ ചിത്രം

Bank notes in UK portrait king charles iii: നേരത്തെ ചാള്‍സ് രാജാവിന്റെ മുഖചിത്രമുള്ള നാണയങ്ങള്‍ ഇറക്കിയിരുന്നു. 1960 ല്‍ ആരംഭിച്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നോട്ടുകളില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ രാജകുടുംബാംഗമാണ് എലിസബത്ത് രാജ്ഞി.

King Charles : നോട്ടുകളിൽ ഇനി എലിസബത്ത് രാജ്ഞിയില്ല : പൗണ്ടിൽ ഇനി ചാൾസ് രാജാവിൻ്റെ ചിത്രം
New bank notes in UK
aswathy-balachandran
Aswathy Balachandran | Published: 07 Jun 2024 19:46 PM

ലണ്ടന്‍: എലിസബത്ത് രാജ്ഞി വിടപറഞ്ഞതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുതിയ നോട്ട് പുറത്തിറക്കി. പുതിയ നോട്ടിൽ ചാൾസ് രാജാവിൻ്റെ ചിത്രമാണ് ഉള്ളത്. 5, 10, 20, 50 പൗണ്ട് നോട്ടുകളാണ് പുറത്തിറക്കിയത്. നിലവിലുള്ള ഡിസൈനുകളിൽ മാറ്റം വരുത്താതെ മുഖചിത്രം മാത്രമാണ് മാറുക. പുതിയ നോട്ടുകള്‍ ലഭിക്കുന്നതിനായി ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ആസ്ഥാനത്ത് എത്തേണ്ടതുണ്ട്.

നോട്ട് മാറി വാങ്ങുന്നതിന് എത്തിയവരുടെ നീണ്ട നിരയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ആസ്ഥാനത്തിനു പുറത്ത് ഉള്ളത്. പുതിയ നോട്ടുകളുടെ മുന്‍വശത്തും സെക്യൂരിറ്റി വിന്‍ഡോയിലുമാണ് രാജാവിന്റെ ഛായാചിത്രം ഉള്ളത്. പുതിയ നോട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതിന് ശേഷവും നിലവിലുള്ള നോട്ടുകള്‍ പിന്‍വലിക്കില്ലെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ : മാസം 500 മാറ്റി വെക്കാമോ? 4,12,321 രൂപ പോക്കറ്റിലാക്കാം

നേരത്തെ ചാള്‍സ് രാജാവിന്റെ മുഖചിത്രമുള്ള നാണയങ്ങള്‍ ഇറക്കിയിരുന്നു. 1960 ല്‍ ആരംഭിച്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നോട്ടുകളില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ രാജകുടുംബാംഗമാണ് എലിസബത്ത് രാജ്ഞി. അതേസമയം, സ്‌കോട്ടിഷ്, നോര്‍ത്തേണ്‍ ഐറിഷ് ബാങ്കുകള്‍ പുറത്തിറക്കിയ നോട്ടുകളില്‍ ചാള്‍സ് രാജാവിനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന പ്രത്യേകതയും ഉണ്ട്.

നിലവില്‍ 80 ബില്യണ്‍ പൗണ്ട് മൂല്യമുള്ള 4.5 ബില്യണ്‍ വ്യക്തിഗത ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടുകള്‍ യുകെ വിപണിയില്‍ ഇപ്പോൾ പ്രചാരത്തിലുണ്ട്. യുകെയിലുടനീളമുള്ള തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസ് ശാഖകളില്‍ ആളുകള്‍ക്ക് പുതിയ രൂപത്തിലുള്ള കറന്‍സി എടുക്കാന്‍ കഴിയും.