Bangladesh Students Protest : അവർ 17 ദിവസമായി തെരുവിലാണ്… ബം​ഗ്ലാദേശിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കാൻ കാരണമെന്ത്?

Why are students protesting in Bangladesh: വിദ്യാർത്ഥി പ്രതിഷേധക്കാരും സർക്കാർ അനുകൂല വിദ്യാർത്ഥി പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങി. ധാക്ക, ചാട്ടോഗ്രാം, രംഗ്പൂർ എന്നിവിടങ്ങളിലാണ് അക്രമം റിപ്പോർട്ട് ചെയ്തത്.

Bangladesh Students Protest :  അവർ 17 ദിവസമായി തെരുവിലാണ്... ബം​ഗ്ലാദേശിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കാൻ കാരണമെന്ത്?

Bangladesh Chhatra League, the student wing of the ruling party Bangladesh Awami League, and anti-quota protesters engage in a clash in the Dhaka College area, in Dhaka, Bangladesh. (Picture credit: Reuters)

Published: 

17 Jul 2024 17:54 PM

ധാക്ക: യുദ്ധ സേനാനികളുടെ കുടുംബങ്ങൾക്ക് 30 ശതമാനം സർക്കാർ ജോലി സംവരണം പുനഃസ്ഥാപിച്ച കോടതി വിധിക്കെതിരെ ബംഗ്ലാദേശിലുടനീളം ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്. ജൂലൈ ഒന്നിന് ആരംഭിച്ച പ്രതിഷേധം അക്രമാസക്തമാകുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഈ പ്രതിഷേധത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

എന്തിന് പ്രതിഷേധം?

1971 ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ പിൻഗാമികൾക്ക് 30 ശതമാനം തൊഴിൽ സംവരണം പുനഃസ്ഥാപിക്കാനുള്ള ബംഗ്ലാദേശ് ഹൈക്കോടതിയുടെ തീരുമാനം പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിഷേധം നടന്നത്. നേരത്തെ വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് 2018-ൽ ഈ ക്വാട്ട നിർത്തലാക്കിയെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ജൂൺ 5-ന് കോടതി ഈ നിയമം പുനഃസ്ഥാപിച്ചു.

ALSO READ : അൽപ്പം സീരിയസാണ്, 500 കരടികളെ കൊല്ലാൻ ഒടുവിൽ തീരുമാന

പുതിയ സമ്പ്രദായം തങ്ങളുടെ തൊഴിലവസരങ്ങൾ പരിമിതപ്പെടുത്തുമെന്ന ആശങ്കയിലാണ് പൊതു-സ്വകാര്യ സർവകലാശാലകളിലെ വിദ്യാർത്ഥികൾ രം​ഗത്തു വന്നത്. സ്ത്രീകൾ, വംശീയ ന്യൂനപക്ഷങ്ങൾ, വികലാംഗർ എന്നിവർക്കുള്ള സംവരണത്തെ അവർ പിന്തുണയ്ക്കുമ്പോൾ, യുദ്ധ സേനാനികളുടെ പിൻഗാമികൾക്കുള്ള 30 ശതമാനം സംവരണം നിർത്തലാക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.

വിദ്യാർത്ഥി പ്രതിഷേധക്കാരും സർക്കാർ അനുകൂല വിദ്യാർത്ഥി പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങി. ധാക്ക, ചാട്ടോഗ്രാം, രംഗ്പൂർ എന്നിവിടങ്ങളിലാണ് അക്രമം റിപ്പോർട്ട് ചെയ്തത്.

ക്വാട്ട സമ്പ്രദായത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ക്വാട്ട സമ്പ്രദായത്തെ ന്യായീകരിച്ചു രം​ഗത്ത് വന്നിട്ടുണ്ട്.
സ്വാതന്ത്ര്യ സമര സേനാനികളുടെ പിൻഗാമികൾ ആനുകൂല്യങ്ങൾക്ക് അർഹരാണെന്ന് അവർ പറഞ്ഞു. “സ്വാതന്ത്ര്യ സമര സേനാനികളുടെ കൊച്ചുമക്കൾക്ക് ആനുകൂല്യങ്ങൾ ലഭിച്ചില്ലെങ്കിൽ, അത് ആർക്കാണ് ലഭിക്കുക? എന്ന് ഷേയ്ഖ് ഹസീന പത്രസമ്മേളനത്തിൽ പറഞ്ഞു.

Related Stories
Saudi Arabia : അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി അറേബ്യ; നിബന്ധനകളിൽ ഇളവ്
Jyotiraditya Scindia: ഇന്ത്യ ഉടൻ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. 2027-ൽ അത് മൂന്നാമതാകും- കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
Israel-Hezbollah Conflict: സ്‌ഫോടന ശബ്ദം നിലയ്ക്കാതെ ലെബനന്‍; വീണ്ടും ബോംബാക്രമണം
Pakistan Attack: പാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ ഭീകരവാദികളുടെ വെടിവെപ്പ്; 50 മരണം
Gautam Adani: അദാനിക്ക് തിരിച്ചടി; വിമാനത്താവളം പാട്ടത്തിനെടുക്കന്നതിന് അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച കരാറുകൾ റദ്ധാക്കി കെനിയ
News9 Global Summit: ഇന്ത്യ-ജർമ്മനി ബന്ധത്തിൻ്റെ ചരിത്രപരമായ നാഴികക്കല്ല്, ജർമ്മനിയോട് നന്ദി: ടിവി നെറ്റ്‌വർക്ക് എംഡി & സിഇഒ ബരുൺ ദാസ്
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ
പന്ത് മുതൽ ആൻഡേഴ്സൺ വരെ; ലേലത്തിൽ ശ്രദ്ധിക്കേണ്ടവർ ഇവർ
പനീർ ധെെര്യമായി കഴിച്ചോളൂ... ലഭിക്കും ഈ ​ഗുണങ്ങൾ
പെർത്തിൽ ഓസ്ട്രേലിയക്ക് നാണക്കേടിന്റെ റെക്കോർഡ്