Bangladesh Protest: കെഎഫ്‌സിക്കും, പിസ ഹട്ടിനും രക്ഷയില്ല; ബംഗ്ലാദേശുകാര്‍ നോട്ടമിട്ടു; ഔട്ട്‌ലെറ്റുകളില്‍ കടന്നാക്രമണം; കാരണം ഇതാണ്
Massive protest in Bangladesh: വ്യാപാര സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് രാത്രി മുഴുവൻ റെയ്ഡുകൾ നടത്തിയതായി ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിന്റെ പ്രസ് സെക്രട്ടറി ഷഫീഖുൽ ആലം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതുവരെ 56 പേരെ അറസ്റ്റു ചെയ്തതായും ആലം

ധാക്ക: ഒരിടവേളയ്ക്കു ശേഷം വീണ്ടും ബംഗ്ലാദേശില്‍ കനത്ത പ്രതിഷേധം. രാഷ്ട്രീയ സംഭവവികാസങ്ങളാണ് മുമ്പ് പ്രതിഷേധങ്ങളിലേക്ക് നയിച്ചതെങ്കില്‍ ഇത്തവണ കാരണങ്ങള്‍ വ്യത്യസ്തമാണ്. ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടിയെ അപലപിച്ചും പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുമാണ് ബംഗ്ലാദേശില്‍ പ്രതിഷേധം ഇരമ്പുന്നത്. ഇസ്രായേലുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. തലസ്ഥാനമായ ധാക്കയിലുള്‍പ്പെടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ബാറ്റ, കെഎഫ്‌സി, പിസ്സ ഹട്ട്, പ്യൂമ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഔട്ട്‌ലെറ്റുകളില്‍ കടന്നാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ കമ്പനികള്‍ക്ക് ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
തിങ്കളാഴ്ച ബംഗ്ലാദേശിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധ റാലികൾ നടന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധം പരിധി വിട്ടത്. ആഗോള സംരംഭകരെ ആകർഷിക്കുക എന്ന ലക്ഷ്യവുമായി ബംഗ്ലാദേശില്‍ നാല് ദിവസത്തെ അന്താരാഷ്ട്ര നിക്ഷേപ ഉച്ചകോടി നടക്കാനിരിക്കെയായിരുന്നു ആക്രമണം.




സിൽഹെറ്റ്, ചിറ്റഗോങ്, ഖുൽന, ബാരിഷാൽ, കുമില്ല, ധാക്ക എന്നിവിടങ്ങളിലെ ബാറ്റ ഷൂ, കെഎഫ്‌സി, ഡൊമിനോസ് പിസ്സ തുടങ്ങിയവയുടെ ഔട്ട്‌ലെറ്റുകള്‍ ജനക്കൂട്ടം ആക്രമിക്കാൻ തുടങ്ങിയതോടെ പ്രതിഷേധങ്ങൾ അക്രമാസക്തമായി മാറിയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
The Alarming Rise of Extremism in Bangladesh: A Call to the International Community
—
This is more than a political crisis—it’s a national emergency. Bangladesh risks becoming the next Afghanistan if the international community remains silent.We must demand accountability.… pic.twitter.com/iLoJrVf5Z1
— Bangladesh Awami League (@albd1971) April 7, 2025
വ്യാപാര സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് രാത്രി മുഴുവൻ റെയ്ഡുകൾ നടത്തിയതായി ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിന്റെ പ്രസ് സെക്രട്ടറി ഷഫീഖുൽ ആലം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതുവരെ 56 പേരെ അറസ്റ്റു ചെയ്തതായും ആക്രമണങ്ങളില്‍ ഏര്‍പ്പെട്ട കൂടുതൽ ആളുകളെ തിരിച്ചറിയുന്നതിനായി അധികൃതർ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടക്കാല സർക്കാർ സംഭവങ്ങളെ അപലപിച്ചു. മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഈ സംഭവവികാസങ്ങളെ വിമർശിച്ചു. രാജ്യത്ത് തീവ്രവാദം വളർന്നുവരുന്നതിന്റെ അപകടകരമായ മുന്നറിയിപ്പ് സൂചനയാണിതെന്നായിരുന്നു വിമര്‍ശനം.