Bangladesh National Day: ഓഗസ്റ്റ് 15 ദേശീയ ദിനമായി ആചരിക്കേണ്ട…; കരട് തയ്യാറാക്കി ബംഗ്ലാദേശ് സർക്കാർ

Bangladesh National Day Controversy: പ്രഖ്യാപനത്തിന് മുന്നോടിയായി ക്രമസമാധാന പാലനത്തിനായി ബംഗ്ലാദേശിലുടനീളം അധിക പൊലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിക്കുമെന്നും റിപ്പോർട്ടുണ്ട്. ദേശീയ ദിനം മാറ്റുന്നതിന് പുറമെ കഴിഞ്ഞ സ‍ർക്കാരിന്റെ കാലത്തുകൊണ്ടുവന്ന തീരുമാനങ്ങളും സംവിധാനങ്ങളും നീക്കം ചെയ്യാനും ഇടക്കാല സ‍ർക്കാർ ഒരുങ്ങുന്നതായാണ് വിവരം.

Bangladesh National Day: ഓഗസ്റ്റ് 15 ദേശീയ ദിനമായി ആചരിക്കേണ്ട...; കരട് തയ്യാറാക്കി ബംഗ്ലാദേശ് സർക്കാർ

Bangladesh National Day Controversy.

Updated On: 

14 Aug 2024 09:40 AM

ധാക്ക: ഓഗസ്റ്റ് 15 ദേശീയ ദിനമായി ആചരിക്കുന്നത് ഒഴുവാക്കാൻ കരട് തയ്യാറാക്കി ബംഗ്ലാദേശിൽ അധികാരമേറ്റ ഇടക്കാല സർക്കാർ. 1975 ഓഗസ്റ്റ് 15നാണ് ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജിബുർ റഹ്മാൻ കൊലചെയ്യപ്പെട്ടത്. അന്ന് മുതൽ ആ ദിവസം രാജ്യത്ത് വിലാപദിനമായി ആചരിക്കുന്നതിനാൽ അവധി ദിനമാണ്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജിബു‍ർ റഹ്മാൻ. എന്നാൽ അവധി ഒഴിവാക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

പ്രഖ്യാപനത്തിന് മുന്നോടിയായി ക്രമസമാധാന പാലനത്തിനായി ബംഗ്ലാദേശിലുടനീളം അധിക പൊലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ദേശീയ ദിനം എടുത്തുകളയാൻ തീരുമാനമെടുക്കുന്നതിനിടെ ഓ​ഗസ്റ്റ് 15ന് മുജിബു‍ർ റഹ്മാന്റെ ചിത്രത്തിന് മുന്നിൽ ശ്രദ്ധാഞ്ജലി അ‍ർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അവാമി ലീ​ഗ് പാ‍‌ർട്ടി അം​ഗങ്ങൾ.

ദേശീയ ദിനം മാറ്റുന്നതിന് പുറമെ കഴിഞ്ഞ സ‍ർക്കാരിന്റെ കാലത്തുകൊണ്ടുവന്ന തീരുമാനങ്ങളും സംവിധാനങ്ങളും നീക്കം ചെയ്യാനും ഇടക്കാല സ‍ർക്കാർ ഒരുങ്ങുന്നതായാണ് വിവരം. ഇതിന്റെ ഭാ​ഗമായി ബം​ഗ്ലാദേശ് പൊലീസിന്റെ യൂണിഫോമിൽ മാറ്റം വരുത്തുമെന്നാണ് സൂചന. പൊലീസ് യൂണിഫോമിന്റെ ഭാ​ഗമായ ബോട്ടിന്റെ ലോ​​​ഗോയിലാണ് മാറ്റം വരുത്തുക. അവാമി ലീ​ഗിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് ഈ ലോ​ഗോ. യൂണിഫോമിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് 10 അം​ഗ കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട്. കമ്മിറ്റി ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ലോ​ഗോയും യൂണിഫോമും സംബന്ധിച്ച റിപ്പോ‍ർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം.

അതിനിടെ ബംഗ്ലാദേശ് കലാപത്തെ കുറിച്ച് ശരിയായ അന്വേഷണം നടക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രം​ഗത്തെത്തിയിരുന്നു. കുറ്റക്കാർക്ക് തക്കതായ ശിക്ഷ നൽകണമെന്നും ഷെയ്ക്ക് ഹസീന ആവശ്യപ്പെട്ടിട്ടുണ്ട്. കലാപത്തെ തുടർന്ന് രാജ്യം വിട്ടശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന പ്രസ്താവനയിറക്കുന്നത്. കലാപത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച ഷെയ്ഖ് ഹസീന ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം ചേരുന്നുവെന്നും വ്യക്തമാക്കി.

ALSO READ: 15 വർഷത്തെ ഭരണം, ഒടുവിൽ മുട്ടുമടക്കി; ഷെയ്ഖ് ഹസീനയെ താഴെയിറക്കിയ പ്രതിഷേധം ഇങ്ങനെ

കൂടാതെ ദേശീയ ദുഖാചരണം സമാധാനപരമായി നടത്തണമെന്നും ഷെയ്ഖ് ഹസീന ആഹ്വാനം ചെയ്തു. മകൻ സജീബ് വസേദിൻറെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ് ഹസീന ആദ്യ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. രാജിക്ക് മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ തയ്യാറാക്കിയ പ്രസംഗത്തിൽ ഷെയ്ഖ് ഹസീന വിശദമാക്കിയ കാര്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും പ്രസ്താവനയായി വന്നിരുന്നില്ല.

രാജ്യത്തെ പ്രക്ഷോഭം ഇങ്ങനെ…

രാജ്യത്ത് ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് പതിനഞ്ച് വർഷത്തെ ഭരണം താഴെയിറക്കിയാണ് ഒടുവിൽ ബം​ഗ്ലാദേശ് പ്രധാനമന്ത്രി രാജിവച്ചത്. 1996-ലാണ് ഹസീന ആദ്യമായി ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയാകുന്നത്. ബംഗ്ലാദേശിലെ ക്വാട്ട സംവരണവിരുദ്ധ സമരത്തിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ മാസമാണ് അക്രമാസക്തമായത്. 1971ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം അനുവദിച്ചതിനു എതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭം പിന്നീട് വ്യാപകമായ അക്രമ സംഭവങ്ങളിലേക്ക് നീങ്ങുകയായിരുന്നു.

എന്നാൽ വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് 2018-ൽ ഈ ക്വാട്ട നിർത്തലാക്കിയെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ജൂൺ അഞ്ചിന് കോടതി ഈ നിയമം പുനഃസ്ഥാപിച്ചു. പുതിയ സമ്പ്രദായം തങ്ങളുടെ തൊഴിലവസരങ്ങൾ പരിമിതപ്പെടുത്തുമെന്ന ആശങ്കയിലാണ് പൊതു-സ്വകാര്യ സർവകലാശാലകളിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രം​ഗത്തു വന്നത്. സ്ത്രീകൾ, വംശീയ ന്യൂനപക്ഷങ്ങൾ, വികലാംഗർ എന്നിവർക്കുള്ള സംവരണത്തെ അവർ പിന്തുണയ്ക്കുമ്പോൾ, യുദ്ധ സേനാനികളുടെ പിൻഗാമികൾക്കുള്ള 30 ശതമാനം സംവരണം നിർത്തലാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

വിദ്യാർത്ഥി പ്രതിഷേധക്കാരും സർക്കാർ അനുകൂല വിദ്യാർത്ഥി പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. 45 മിനിറ്റുള്ളിൽ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നൽകിയിരുന്നു. ഇതിനിടെയാണ് അവരുടെ രാജി വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഏകപക്ഷീയമായിരുന്നു ബംഗ്ലാദേശിൽ നടന്ന ആ തിരഞ്ഞെടുപ്പ്. വിശ്വാസ്യതയില്ലെന്നു പറഞ്ഞ് പ്രധാന പ്രതിപക്ഷകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) സഖ്യകക്ഷികളും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. അതോടെ വോട്ടെടുപ്പ് നടന്ന 299 മണ്ഡലങ്ങളിൽ 223-ലും ഭരണകക്ഷിയായ അവാമി ലീഗ് വിജയം കൈവരിച്ചു. അങ്ങനെ ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ മകൾ ഷെയ്ഖ് ഹസീന തുടർച്ചയായി നാലാമതും പ്രധാനമന്ത്രിയായി.

 

 

 

 

 

 

Related Stories
Donald Trump: വൈറ്റ് ഹൗസിലെത്തി ട്രംപ്; സമാധാനപരമായ അധികാര കൈമാറ്റം നടക്കുമെന്ന് ഉറപ്പുനൽകി ബൈഡനും ട്രംപും
Dubai Work From Home : ട്രാഫിക് കഠിനം; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കി ദുബായിലെ കമ്പനികൾ
Russia New Ministry : ഇനി ഇതെ ഉള്ളൂ വഴി; ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ ഒരുങ്ങി റഷ്യ
Pavel Durov: തൻ്റെ ബീജം ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഐവിഎഫ് ചികിത്സ സൗജന്യം; വാഗ്ദാനവുമായി ടെലിഗ്രാം മേധാവി
GCC Job Vacancies : നികുതി മേഖലയിലാണോ മിടുക്ക്?; എങ്കിൽ ഗൾഫ് രാജ്യങ്ങളിൽ നിരവധി ജോലിസാധ്യതകൾ
Israel-Hezbollah Conflict: വെളിപ്പെടുത്തല്‍ പണിപറ്റിച്ചു; ഇസ്രായേലിലേക്ക് കൂട്ടത്തോടെ റോക്കറ്റുകള്‍ അയച്ച് ഹിസ്ബുള്ള
എലി ശല്യം രൂക്ഷമാണോ ? ഇതൊന്ന് പരീക്ഷിക്കൂ
കയ്പ്പെന്ന് കരുതി മാറ്റി നിർത്തേണ്ട...പാവയ്ക്ക സൂപ്പറാ
പ്രതിരോധ ശേഷി കുറവാണോ, ലെമൺടീ ശീലമാക്കൂ
പ്രായം കുറയ്ക്കാനുള്ള ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം