Baba Vanga’s Prediction: മ്യാൻമർ ഭൂകമ്പവും ബാബ വാംഗയുടെ പ്രവചനമോ? 2025ൽ കാത്തിരിക്കുന്നത് വൻ ദുരന്തം!
Baba Vanga's Prediction: 2025ൽ ലോകത്ത് വലിയ ഭൂചനങ്ങൾ ഉണ്ടാകുമെന്ന് ബാബ വംഗ പ്രവചിച്ചതായാണ് റിപ്പോർട്ട്. കൂടാതെ 2025ൽ യൂറോപ്പിൽ ഒരു യുദ്ധവും ലോകമെമ്പാടും സാമ്പത്തിക ദുരന്തവും ഉണ്ടാകുമെന്നും പ്രവചിച്ചിട്ടുണ്ട്. 2033 ൽ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികൾ ഉരുകി സമുദ്രനിരപ്പിൽ ഗണ്യമായ വർധനവിന് കാരണമാകുമെന്നും അവർ പ്രവചിച്ചു.

ബൾഗേറിയയിൽ ഭാവി പ്രവചനം നടത്തിയിരുന്ന വ്യക്തിയാണ് ബാബ വംഗ. 12 –ാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്ന് തനിക്ക് ഭാവി കാര്യങ്ങൾ കാണാൻ സാധിച്ചിരുന്നതായി ബാബ വംഗ അവകാശപ്പെട്ടിരുന്നു. കൂടാതെ നിരവധി പ്രവചനങ്ങളും നടത്തി. ബാബ വംഗയെയും അദ്ദേഹത്തിന്റെ പ്രവചനങ്ങളെയും വിശ്വസിക്കുന്നവർ നിരവധിയാണ്. ബാബ വംഗയുടെ പ്രവചനങ്ങൾ യാഥാർത്ഥ്യമാകാറുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇപ്പോഴിതാ 2025ലെ അദ്ദേഹത്തിന്റെ പ്രവചനങ്ങൾ യാഥാർത്ഥ്യമായി തുടങ്ങിയെന്നാണ് വിവരം.
2,700 ൽ അധികം ആളുകൾ കൊല്ലപ്പെട്ട സമീപകാലത്തെ വലിയ ദുരന്തമായിരുന്നു 2025 മാർച്ച് 28 ന് മ്യാൻമറിൽ ഉണ്ടായ ഭൂകമ്പം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. 4,500 ൽ അധികം ആളുകൾ പരിക്കേറ്റ് ചികിത്സയിലാണ്. 441 പേരെ ഇനിയും കണ്ടെത്താനുണ്ട്. അതിനാൽ മരണസംഖ്യ ഉയരുമെന്നാണ് വിലയിരുത്തൽ.
2025ൽ ലോകത്ത് വലിയ ഭൂചനങ്ങൾ ഉണ്ടാകുമെന്ന് ബാബ വംഗ പ്രവചിച്ചതായാണ് റിപ്പോർട്ട്. കൂടാതെ 2025ൽ യൂറോപ്പിൽ ഒരു യുദ്ധവും ലോകമെമ്പാടും സാമ്പത്തിക ദുരന്തവും ഉണ്ടാകുമെന്നും പ്രവചിച്ചിട്ടുണ്ട്. 2025 മനുഷ്യരാശിയുടെ പതനത്തിന് തുടക്കം കുറിക്കുമെന്ന് ബാബ വാംഗയും പറഞ്ഞതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ALSO READ: നിത്യാനന്ദ മരിച്ചിട്ടില്ല! അഭ്യൂഹങ്ങൾ നിഷേധിച്ച് ‘കൈലാസ’
മ്യാൻമർ ഭൂകമ്പത്തിന് രണ്ട് ദിവസത്തിന് ശേഷം, ഓഷ്യാനിയ രാജ്യമായ ടോംഗയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കൂടാതെ പസഫിക് ദ്വീപ് രാജ്യത്തിന് സുനാമി മുന്നറിയിപ്പ് നൽകി. ഇതെല്ലാം ബാബ വംഗയുടെ പ്രവചനങ്ങൾ സത്യമാണെന്ന് തെളിയിക്കുന്നുവെന്ന് അദ്ദേഹത്തെ വിശ്വസിക്കുന്നവർ പറയുന്നു.
1996-ൽ മരിക്കുന്നതിന് മുമ്പ് ബാബ വാംഗ നിരവധി പ്രധാന ലോക സംഭവങ്ങൾ പ്രവചിച്ചിരുന്നു. 2025-ൽ യൂറോപ്പിൽ ഒരു യുദ്ധം ആരംഭിക്കുമെന്നും അത് ഭൂഖണ്ഡത്തിലെ ജനസംഖ്യയെ നശിപ്പിക്കുമെന്നും പ്രവചിച്ചു. മനുഷ്യർ ഇതര ഊർജ്ജ സ്രോതസ്സുകൾക്കായി മറ്റ് ഗ്രഹങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. 2033 ൽ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികൾ ഉരുകി സമുദ്രനിരപ്പിൽ ഗണ്യമായ വർധനവിന് കാരണമാകുമെന്ന് ബാബ വാംഗ പ്രവചിച്ചു.
ഇത്തരത്തിൽ 5079 വരെ, അതായത് ലോകം അവസാനിക്കുമെന്ന് ബാബ വാംഗ പറയുന്ന വർഷം വരെയുള്ള പ്രവചനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2130-ൽ, മനുഷ്യർ അന്യഗ്രഹജീവികളുമായി സമ്പർക്കം സ്ഥാപിക്കുമെന്നും പ്രവചനമുണ്ട്.