Baba Vanga: ‘അന്യഗ്രഹജീവി ഭൂമിയിലെത്തും, ടെലിപതി യാഥാർത്ഥ്യമാകും; 2025-ൽ എന്തൊക്കെ സംഭവിക്കും; ബാബ വംഗയുടെ പ്രവചനങ്ങൾ
Baba Vanga's 2025 Predictions: അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തും, യൂറോപ്പ് തകരും, മൂന്നാം ലോക മഹായുദ്ധ ആസന്നം, എന്നീങ്ങനെയാണ് ബാബാ വാംഗയുടെ 2025 പ്രവചനങ്ങൾ
എല്ലാ വർഷവും ബാബാ വംഗയുടെ പ്രവചനങ്ങൾ ശ്രദ്ധയാകർഷിക്കാറുണ്ട്. ഇതിൽ പലതും യാഥാർത്ഥ്യമായിട്ടുമുണ്ട്. മരണശേഷവും വംഗ പ്രവചിച്ചതാണെന്ന് പറയപ്പെടുന്ന കാര്യങ്ങൾ വലിയ രീതിയിലാണ് ചർച്ചയാകുന്നത്. 9/11 ആക്രമണങ്ങളും ഡയാന രാജകുമാരിയുടെ ദാരുണമായ മരണവും പോലുള്ള സുപ്രധാന ചരിത്ര സംഭവങ്ങൾ വംഗം പ്രവചിച്ചതായാണ് പറയപ്പെടുന്നത്. ഇത്തവണയും ബാബാ വാംഗയുടെ പ്രവചനങ്ങൾ എത്തി. അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തും, ടെലിപതി യാഥാർത്ഥ്യമാകും, യൂറോപ്പ് തകരും, മൂന്നാം ലോക മഹായുദ്ധ ആസന്നം, വരാനിരിക്കുന്നത് മഹാദുരന്തങ്ങള്‍ എന്നീങ്ങനെയാണ് 2025-ലെ വാംഗയുടെ പ്രവചനങ്ങൾ.
1911-ലാണ് വാംഗയുടെ ജനനം. വാൻഗെലിയ പാണ്ഡേവ ദിമിത്രോവ എന്നാണ് ബാബ വംഗയുടെ യഥാർഥ പേര്. 12 –ാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്ന് തനിക്ക് ഭാവിയിലേക്കുള്ള കാര്യങ്ങൾ കാണാൻ സാധിച്ചിരുന്നതായി ബാബ വംഗ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെ വർഷങ്ങളായി, അദ്ദേഹത്തിന്റെ പ്രവചനങ്ങൾ ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുകയും കൗതുകപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ 2025 നെക്കുറിച്ച് ബാബ വംഗ നടത്തിയ പ്രവചനങ്ങളാണ് ആളുകൾക്കിടയിൽ ചർച്ചയായിരിക്കുന്നത്. ബാബ വംഗയുടെ 2025നെക്കുറിച്ചുള്ള പ്രവചനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
യൂറോപ്പിന്റെ തകർച്ച
2025-ൽ സംഭവിക്കുമെന്ന് വംഗ പറയുന്ന ഒന്നാണ് യൂറോപ്പിന്റെ തകർച്ച. യൂറോപ്പ് ഗുരുതരമായ ആഭ്യന്തര സംഘട്ടനങ്ങൾ നേരിടേണ്ടിവരുമെന്നും ഇത് നാശത്തിനു കാരണമാകുമെന്നും ജനസംഖ്യ കുറയുന്നതിനും ഇടയാക്കുമെന്നും വാംഗ പറയുന്നു. ആഭ്യന്തര കലഹങ്ങളെക്കുറിച്ചും ഭൂഖണ്ഡത്തിൽ അതിൻ്റെ ശാശ്വതമായ പ്രത്യാഘാതങ്ങളെക്കുറിച്ചും സംവാദങ്ങളും ആശങ്കകളും ഈ പ്രവചനം ഉയർത്തുന്നുണ്ട്.
അന്യഗ്രഹജീവി ഭൂമിയിലെത്തും
2025-ൽ വാംഗ പ്രവചിച്ച മറ്റൊരു കാര്യമാണ് അന്യഗ്രഹജീവി ഭൂമിയിലെത്തുന്നത്. ഇതോടെ മനുഷ്യർ മറ്റ് ലോകങ്ങളിൽ നിന്നുള്ള ജീവികളുമായി സമ്പർക്കം പുലർത്തുന്നതിനോ അന്യഗ്രഹ ജീവിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ അനുഭവിക്കുന്നതിനോ ഉള്ള സാധ്യതയെക്കുറിച്ചും വംഗ പ്രവചിച്ചു. അത്തരം കണ്ടുമുട്ടലുകൾ, മനുഷ്യരാശിക്ക് ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണെന്നും പ്രവചനത്തിൽ പറയുന്നുണ്ട്, പ്രപഞ്ചത്തെയും അതിനുള്ളിലെ നമ്മുടെ സ്ഥാനത്തെയും കുറിച്ചുള്ള നമ്മുടെ ധാരണയെ മാറ്റിമറിക്കാൻ സാധ്യതയുണ്ട്.
ടെലിപതി യാഥാർത്ഥ്യമാകും
2025-ഓടെ ടെലിപതി യാഥാർത്ഥ്യമാകുമെന്ന പ്രവചനവും വാംഗ നടത്തിയിട്ടുണ്ട്, ബാബ വംഗയുടെ ദീർഘവീക്ഷണം മനുഷ്യൻ്റെ കഴിവുകളുടെയും ഇടപെടലുകളുടെയും മേഖലയിലേക്ക് വ്യാപിച്ചു.
വൈദ്യശാസ്ത്രത്തിലെ വിപ്ലവകരമായ മുന്നേറ്റങ്ങൾ
2025-ഓടെ ആരോഗ്യപരിപാലന രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങൾ ബാബ വംഗ പ്രവചിക്കുന്നു. അവരുടെ പ്രവചനങ്ങളിൽ ലാബ് സൃഷ്ടിച്ച അവയവങ്ങളുടെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്കുള്ള നൂതന ചികിത്സകളും ഉൾപ്പെടുന്നു, ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമം മെച്ചപ്പെടുത്തുമെന്നാണ് പ്രവചനം.