5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Ayatollah Ali Khamenei: ‘ഒരേയൊരു ശത്രു, അതിനെ തകര്‍ത്തേ മതിയാകൂ; മിസൈല്‍ ആക്രമണം ഏറ്റവും കുറഞ്ഞ ശിക്ഷ’; മുസ്ലിം രാജ്യങ്ങള്‍ക്ക് സന്ദേശം നല്‍കി ഖാംനഈ

Iran-Israel Conflict: അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഖാംനഈ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ടെഹ്‌റാനിനെ ഗ്രാന്റ് പള്ളിയില്‍ വെച്ചാണ് ഖാംനഈ ആളുകളോടായി സംസാരിച്ചത്.

Ayatollah Ali Khamenei: ‘ഒരേയൊരു ശത്രു, അതിനെ തകര്‍ത്തേ മതിയാകൂ; മിസൈല്‍ ആക്രമണം ഏറ്റവും കുറഞ്ഞ ശിക്ഷ’; മുസ്ലിം രാജ്യങ്ങള്‍ക്ക് സന്ദേശം നല്‍കി ഖാംനഈ
Follow Us
shiji-mk
SHIJI M K | Updated On: 04 Oct 2024 15:45 PM

ടെഹ്‌റാന്‍: മുസ്ലിം രാജ്യങ്ങള്‍ക്ക് സന്ദേശം നല്‍കി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈ (Ayatollah Ali Khamenei). എല്ലാ മുസ്ലിം രാജ്യങ്ങള്‍ക്കും ഒരേയൊരു ശത്രു മാത്രമാണ് ഉള്ളത്, അത് ഇസ്രായേല്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെതിരേ നടന്ന മിസൈല്‍ ആക്രമണം ഏറ്റവും കുറഞ്ഞ ശിക്ഷയാണ്. മുസ്ലിം രാജ്യങ്ങളുടെ ശത്രുവായ ഇസ്രായേലിനെ ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഖാംനഈ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം സെന്‍ട്രല്‍ ടെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ വെച്ചാണ് ഖാംനഈ ആളുകളോടായി സംസാരിച്ചത്. ആയിരക്കണക്കിന് ഇറാനികളാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയത്.

ബാഗ്ദാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് റെവല്യൂഷണറി കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായി ഇറാഖിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാന്‍ മിസൈല്‍ പ്രയോഗിച്ചതിന് ശേഷം 2020ലാണ് ഖാംനഈ അവസാനമായി വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്. പൊതു ശത്രുവിനെ ഇല്ലാതാക്കണമെന്ന് ഖാംനഈ ജനങ്ങളോടായി പറഞ്ഞു.

Also Read: Iran-Israel: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ? നിസാരമല്ല കാര്യങ്ങള്‍

‘നമ്മുടെ പൊതുശത്രുവിനെ പരാജയപ്പെടുത്തണം. ആക്രമണങ്ങളില്‍ നിന്ന് പ്രതിരോധിക്കാനുള്ള അവകാശം ഓരോ രാജ്യത്തിനുമുണ്ട്,’ ഖാംനഈ പ്രസംഗത്തില്‍ പറഞ്ഞു. ഫലസ്തീന്റെ ശത്രു ഇറാന്റെയും ശത്രുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഫലസ്തീന്‍, ലെബനന്‍, ഇറാഖ്, ഈജിപ്ത്, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളുടെ ശത്രുവാണ് ഇറാന്റെയും ശത്രു. ശത്രു എല്ലായിടത്തും ഒരു പ്രത്യേക രീതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയാണ്. പക്ഷേ ഓപ്പറേഷന്‍ റൂം ഒന്നുതന്നെയാണ്, ശത്രുവിനെ ഒരു രാജ്യത്ത് നിന്ന് ഒഴിവാക്കിയാല്‍ അവന്‍ അടുത്ത രാജ്യത്തേക്ക് പോകും,’ ഖാംനഈ തുടര്‍ന്ന് പറഞ്ഞു.

കഴിഞ്ഞ ദിവസം തങ്ങളുടെ സായുധ സേന നടത്തിയ പ്രവര്‍ത്തനം തികച്ചും നിയമപരവും നിയമാനുസൃതവുമായിരുന്നു. ഇസ്രയേലിനെതിരായ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ മിസൈല്‍ ആക്രമണം നിയമപരമാണ്. ഇപ്പോള്‍ നടന്ന മിസൈല്‍ ആക്രമണം ഏറ്റവും കുറഞ്ഞ ശിക്ഷയാണ്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് ഹമാസ് ജൂത രാഷ്ട്രത്തെ ആക്രമിച്ചതും നിയമപരമാണ്. ഇസ്രായേലുമായുള്ള യുദ്ധസമാനമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന്‍ തങ്ങളുടെ എല്ലാ ശത്രുക്കളെയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

Also Read: Iran-Israel Conflict: ബന്ധുക്കള്‍ ശത്രുക്കള്‍; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ കഥ

ഹമാസിനെയോ ഹിസ്ബുള്ളയേയോ മറികടക്കാനോ ജയിക്കാനോ ഇസ്രായേലിന് സാധിക്കില്ല. ഹസന്‍ നസ്‌റല്ല നമുക്കൊപ്പമില്ല, എന്നാല്‍ അദ്ദേഹത്തിന്റെ ആത്മാവും അദ്ദേഹം നടന്ന പാതയും നമുക്ക് പ്രചോദനമായി എന്നും കൂടെയുണ്ടാകും. സയണിസ്റ്റ് ശത്രവിനെതിരെ ഉയര്‍ന്ന് നിന്നിരുന്ന പതാകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം നമുക്ക് കൂടുതല്‍ കരുത്ത് പകരും. നമ്മുടെ വിശ്വാസം മുറുകെ പിടിച്ച് ശത്രുവിനെതിരെ നിലകൊള്ളണമെന്നും ഖാംനഈ പറഞ്ഞു.

നസ്‌റല്ലയുടെ മരണത്തിന് തീര്‍ച്ചയായും മറുപടിയുണ്ടാകും. അമേരിക്ക പേപ്പട്ടിയാണ്. ഇറാന്‍ ഇസ്രായേലിനെതിരെ നടത്തിയ മിസൈലാക്രമണം ഏറ്റവും കുറഞ്ഞ ശിക്ഷയാണ്. ശത്രുവിന്റെ ലക്ഷ്യം തീര്‍ച്ചയായും മുസ്ലിം രാജ്യങ്ങള്‍ തിരിച്ചറിയണം. നമ്മുടെ ശത്രു സ്വീകരിച്ച നയങ്ങള്‍ ഭിന്നിപ്പിന്റെയും രാജ്യ ദ്രോഹത്തിന്റെയുമാണ്. മുസ്ലിങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News