5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ayatollah Ali Khamenei : ആയതൊള്ള അലി ഖമേനിയ്ക്ക് വിഷം നൽകി?; ഇറാൻ പരമോന്നത നേതാവ് കോമയിലെന്ന് റിപ്പോർട്ട്

Ayatollah Ali Khamenei In Coma : ഇറാൻ പരമോന്നത നേതാവ് ആയതൊള്ള ഖമേനി കോമയിലെന്ന് റിപ്പോർട്ട്. ഖമേനിയ്ക്ക് ആരോ വിഷം നൽകിയെന്നും വെൻ്റിലേറ്ററിൽ ആണെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

Ayatollah Ali Khamenei : ആയതൊള്ള അലി ഖമേനിയ്ക്ക് വിഷം നൽകി?; ഇറാൻ പരമോന്നത നേതാവ് കോമയിലെന്ന് റിപ്പോർട്ട്
ആയതുള്ള അലി ഖമേനി (Image Credits – PTI)
abdul-basith
Abdul Basith | Published: 18 Nov 2024 07:21 AM

ഇറാൻ പരമോന്നത നേതാവ് ആയതൊള്ള അലി ഖമേനി കോമയിലെന്ന് റിപ്പോർട്ട്. ഖമേനിയ്ക്ക് നിരവധി അസുഖങ്ങളാണെന്നും അദ്ദേഹത്തെ കോമയിൽ പ്രവേശിപ്പിച്ചു എന്നുമാണ് റിപ്പോർട്ടുകൾ. ഇതോടൊപ്പം ഖമേനിയ്ക്ക് വിഷം നൽകിയതാണെന്ന അഭ്യൂഹങ്ങളുമുണ്ട്. എക്സ് ഹാൻഡിലിലൂടെയാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. എന്നാൽ, ഈ അഭ്യൂഹങ്ങൾക്ക് സ്ഥിരീകരണമില്ല.

85 വയസുകാരനായ ഖമേനി അതീവഗുരുതരാവസ്ഥയിൽ കോമയിലാണെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇതോടെ ആയതൊള്ള ഖമേനിയുടെ രണ്ടാമത്തെ മകൻ മുജ്തബ ഖമേനി പരമോന്നത നേതാവ് പദവി ഏറ്റെടുത്തെന്നും അദ്ദേഹമാണ് ഇപ്പോൾ ഇറാനിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഔദ്യോഗികമായി ഇത്തരത്തിൽ ഒരു അറിയിപ്പും ഇറാൻ നൽകിയിട്ടില്ല.

Also Read : Israel-Iran War: നെതന്യാഹുവിന്റെ വസതിയിൽ ബോംബാക്രമണം; പിന്നിൽ ഇറാനോ?

ഖമേനി ഗുരുതരമായ അസുഖബാധിതനാണെന്ന് ന്യൂയോർക്ക് ടൈംസിൽ ഒക്ടോബർ 27നാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇതേ റിപ്പോർട്ടിൽ തന്നെ മകൻ മുജ്തബ ഉടൻ പരമോന്നത നേതാവായി സ്ഥാനമേൽക്കുമെന്നും ഉണ്ടായിരുന്നു. പിന്നാലെ മറ്റ് രാജ്യാന്തര മാധ്യമങ്ങളും ഇതേ റിപ്പോർട്ട് പുറത്തുവിട്ടു. എന്നാൽ, ഖമേനി കോമയിലാണെന്ന വാർത്ത തെറ്റാണെന്നാണ് ടൈംസ് നൗവിൻ്റെ റിപ്പോർട്ട്. ഇതിനിടെയാണ് അദ്ദേഹത്തിന് വിഷം നൽകിയെന്ന അഭ്യൂഹങ്ങൾ പുറത്തുവരുന്നത്.

ഇതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ബോംബാക്രമണമുണ്ടായിരുന്നു. ഈ മാസം 17നായിരുന്നു ആക്രമണം. സ്‌ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകളാണ് പൊട്ടിത്തെറിക്ക് കാരണമായത്. സ്ഫോടനസമയത്ത് നെതന്യാഹുവും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസും ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. പ്രധാനമന്ത്രിക്ക് നേരെ ഇറാന്റെ വധഭീഷണിയുണ്ടായിരുന്നു എന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് നേരെയുള്ള ആക്രമണം വീട്ടിലേക്ക് നീളുന്നത് നീതീകരിക്കാനാവില്ല. വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

നെതന്യാഹുവിന് നേരെയുള്ള ആക്രമണം എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു എന്ന് ഇസ്രയേല്‍ സുരക്ഷാമന്ത്രി ബെന്‍ ഗ്വിര്‍ പ്രതിരിച്ചു. അദ്ദേഹത്തിന്റെ വീടിന് നേരെ ഫ്‌ളാഷ് ബോംബ് എറിഞ്ഞത് ഒരു തരത്തിൽ ചുവപ്പുരേഖ മറികടക്കുന്നതാണെന്നും ബെന്‍ ഗ്വിര്‍ എക്‌സ് പോസ്റ്റിൽ കുറിച്ചു.

Latest News