5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Right to disconnect law: അവധി ദിവസം വിളിക്കുന്ന ബോസിനെ മൈൻഡ് ചെയ്യേണ്ട; പുതിയ നിയമവുമായ ഓസ്ട്രേലിയ

Australia’s ‘Right to Disconnect’ law: ഇടത്തരം, വൻകിട കമ്പനികളിലാണ് തിങ്കളാഴ്ച മുതൽ ഇത് നടപ്പിലാകുക. 15 ജീവനക്കാരിൽ താഴെയുള്ള കമ്പനികളിൽ അടുത്ത വർഷം ഓഗസ്റ്റ് 26 മുതലേ ഇത് നിലവിൽ വരൂ.

Right to disconnect law: അവധി ദിവസം വിളിക്കുന്ന ബോസിനെ മൈൻഡ് ചെയ്യേണ്ട; പുതിയ നിയമവുമായ ഓസ്ട്രേലിയ
Follow Us
aswathy-balachandran
Aswathy Balachandran | Published: 27 Aug 2024 09:50 AM

സിഡ്നി: ജോലി സമയത്തിനിടയിലും ജോലി കഴിഞ്ഞിറങ്ങുമ്പോഴും ഓഫീസ് കോളുകൾ വരാറുള്ളത് ബുദ്ധിമൂട്ടാകാറുണ്ടോ… അവധി ദിവസങ്ങളിൽ കുടുംബവുമായി സമയം ചിലവിടുമ്പോൾ ബോസിന്റെ കോളിനും മെയിലിനും മറുപടി കൊടുക്കേണ്ടി വന്നിട്ടുണ്ടോ? എന്നാൽ ഇതു തടയാൻ ഒരു നിയമമുണ്ട്… ഇവിടെയല്ല അങ്ങ് ഓസ്ട്രേലിയയിൽ. ജോലി സമയം കഴിഞ്ഞു വരുന്ന മേലധികാരികളുടെ ഫോൺ കോളുകളും ഇ-മെയിൽ സന്ദേശങ്ങളും അവഗണിക്കാൻ ഓസ്ട്രേലിയയിൽ ജോലിചെയ്യുന്നവർക്ക് ഇനി പേടിക്കേണ്ട കാര്യമില്ല.

കാരണം ഓഫീസ് സമയത്തിനുശേഷം വരുന്ന ജോലിസംബന്ധമായ ഫോൺ കോളുകളും ഇ-മെയിലുകളും അവഗണിക്കാനുള്ള അവകാശം തൊഴിലാളികൾക്ക് നൽകുന്ന നിയമം ഇവിടെ പാസായി കഴിഞ്ഞു. തൊഴിലാളികളുടെ ഇടവേളകളിൽ ഓഫീസ് വിഷയങ്ങൾ കടന്നു വരാതിരിക്കാൻ ‘റൈറ്റ് ടു ഡിസ്‌കണക്ട്’ നിയമം ഓസ്ട്രേലിയയിൽ തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇനി പ്രധാന കാര്യങ്ങൾ വന്നാൽ ഈ നിയമത്തിന്റെ ആനുകൂല്യം ഉണ്ടാകില്ലെന്നും കൂടി ഓർക്കണം.

ALSO READ – പവേലിന്റെ അറസ്റ്റ് ശുദ്ധ അസംബന്ധം; പ്രതികരിച്ച് ടെലഗ്രാ

അതായത്, ഉടൻ നടപടി ആവശ്യമുള്ള, കാത്തിരിക്കാൻ സാധിക്കാത്ത അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഈ നിയമം പാലിക്കേണ്ടതില്ല. തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നെങ്കിലും ഫെബ്രുവരിയിൽ പാസായതാണ് ഈ നിയമം. ഇടത്തരം, വൻകിട കമ്പനികളിലാണ് തിങ്കളാഴ്ച മുതൽ ഇത് നടപ്പിലാകുക. 15 ജീവനക്കാരിൽ താഴെയുള്ള കമ്പനികളിൽ അടുത്ത വർഷം ഓഗസ്റ്റ് 26 മുതലേ ഇത് നിലവിൽ വരൂ.

ഈ നിയമം സംബന്ധിച്ചുള്ള നടത്തിപ്പിന്റെ ചുമതല ഒരു ട്രിബ്യൂണലിനായിരിക്കും. മേലധികാരികൾ അനാവശ്യമായി ജോലിക്കാരുമായി ബന്ധപ്പെടുന്നത് ട്രിബ്യൂണൽ തടയും. കൂടാതെ അവശ്യ സമയങ്ങളിലെ ബോസിന്റെ സന്ദേശങ്ങൾ ജീവനക്കാർ അവഗണിക്കുന്നത് ഒഴിവാക്കാനും ട്രിബ്യൂണലിന് അധികാരമുണ്ടാകും എന്നത് പ്രത്യേകം ഓർക്കണം. ചില യൂറോപ്യൻ രാജ്യങ്ങളിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഈ നിയമം നേരത്തെ തന്നെ നിലവിലുണ്ട്.

ആ നിയമങ്ങൾക്ക് സമാനമാണ് ഓസ്ട്രേലിയയിൽ നിലവിൽ വന്നത്. അവധി ദിവസങ്ങളിലും ജോലിക്കു ശേഷവും മേലധികാരികളുടെ ഫോൺവിളികൾക്കും ഇ-മെയിലുകൾക്കും മറുപടി നൽകേണ്ടിവരുന്നത് ജീവനക്കാരുടെ വ്യക്തിജീവിതത്തെ ബാധിക്കുന്നു എന്നതിനാലാണ് ഈ നിയമം നിർമ്മിച്ചത്. അമിതജോലിഭാരവുമായി ബന്ധപ്പെട്ട മാനസികസമ്മർദത്തിനും തൊഴിൽദാതാക്കളുടെ ചൂഷണത്തിനും തടയിടാൻ നിയമംകൊണ്ട് സാധിക്കുമെന്നാണ് നിലവിൽ ഉള്ള പ്രതീക്ഷ.

Latest News