കുടിയേറ്റം തടയൽ; അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കുള്ള വിസ നിരക്കുകൾ ഇരട്ടിയാക്കി ഓസ്ട്രേലിയ Malayalam news - Malayalam Tv9

Australia Visa Fees: കുടിയേറ്റം തടയൽ; അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കുള്ള വിസ നിരക്കുകൾ ഇരട്ടിയാക്കി ഓസ്ട്രേലിയ

Published: 

02 Jul 2024 13:02 PM

Australia Hikes Visa Fees: 2023 സെപ്‌റ്റംബർ 30 വരെയുള്ള കാലയളവിൽ രാജ്യത്തെ മൊത്തം കുടിയേറ്റം 60 ശതമാനം വർധിച്ച് 5.48 ലക്ഷം പേരായതായി വർദ്ധിച്ചിരുന്നു. യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്ട്രേലിയയിലേക്കുള്ള വിദ്യാർത്ഥി വിസയ്ക്ക് ഇനി നിരക്ക് വർധിക്കും.

Australia Visa Fees: കുടിയേറ്റം തടയൽ; അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കുള്ള വിസ നിരക്കുകൾ ഇരട്ടിയാക്കി ഓസ്ട്രേലിയ

Australia Hikes Visa Fees For International Students.

Follow Us On

അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കുള്ള വിസ നിരക്ക് ​(International student visa fees) ഇരട്ടിയിലധികം വർധിപ്പിച്ച്‌ ഓസ്‌ട്രേലിയ (Australia). രാജ്യത്തേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്. ജൂലൈ ഒന്ന് മുതൽ അന്താരാഷ്ട്ര സ്റ്റുഡന്റ് വിസ ഫീസ് 710 ഡോളറിൽ നിന്ന് 1,600 ആയി ഉയർത്തിയിരിക്കുകയാണ്. അതോടൊപ്പം തന്നെ സന്ദർശക വിസയുള്ളവരെയും താൽക്കാലിക ബിരുദ വിസയുള്ള വിദ്യാർത്ഥികളെയും ഓൺഷോർ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

“ഇന്ന് പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ നമ്മുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമഗ്രത പുനഃസ്ഥാപിക്കുന്നതിനോടൊപ്പം മികച്ച ഒരു കുടിയേറ്റ സംവിധാനം സൃഷ്ടിക്കാനും സഹായിക്കും,” ആഭ്യന്തര മന്ത്രി ക്ലെയർ ഒ നീൽ പ്രസ്താവനയിൽ പറഞ്ഞു. 2023 സെപ്‌റ്റംബർ 30 വരെയുള്ള കാലയളവിൽ രാജ്യത്തെ മൊത്തം കുടിയേറ്റം 60 ശതമാനം വർധിച്ച് 5.48 ലക്ഷം പേരായതായി മാർച്ചിൽ സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിൽ വ്യക്തമാക്കുന്നു.

യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്ട്രേലിയയിലേക്കുള്ള വിദ്യാർത്ഥി വിസയ്ക്ക് ഇനി നിരക്ക് വർധിക്കും. യുഎസിലും കാനഡയിലും ഏകദേശം 185 ഡോളർ മുതൽ 110 ഡോളർ വരെയാണ് വിദ്യാർത്ഥി വിസയ്ക്ക് നിലവിൽ ഈടാക്കുന്നത്. വിദേശ വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയയിൽ തുടർച്ചയായി താമസിക്കാൻ അനുവദിക്കുന്ന വിസ നിയമങ്ങളിലെ പഴുതുകളും അടയ്ക്കുകയാണ് ഇതിലൂടെയെന്നും സർക്കാർ അറിയിച്ചു.

ALSO READ: ആകാശചുഴിയിൽപ്പെട്ട് എയർ യൂറോപ്പ; 30 പേർക്ക് പരിക്ക്, വീഡിയോ പുറത്ത്

2022-23 കാലയളവിൽ രണ്ടാമത്തെ വിസ അല്ലെങ്കിൽ തുടർന്നുള്ള സ്റ്റുഡന്റ് വിസ കൈവശമുള്ള വിദ്യാർത്ഥികളുടെ എണ്ണം 30 ശതമാനമായി വർധിച്ച് 1.5 ലക്ഷമായി ആയി ഉയർന്നിരുന്നു. 2022 ‌ൽ ഓസ്ട്രേലിയയിൽ കോവിഡ് നിയന്ത്രണങ്ങൾ ഇളവ് ചെയ്തതോടെ വാർഷിക കുടിയേറ്റത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ കഴിഞ്ഞ വർഷം അവസാനം മുതൽ സ്റ്റുഡന്റ് വിസ നിയമങ്ങൾ കർശനമാക്കാനുള്ള നടപടികൾ ഓസ്ട്രേലിയ ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് മാർച്ച്‌ മുതൽ വിസ ലഭിക്കുന്നതിന് ഇംഗ്ലീഷ് ഭാഷയും നിർബന്ധമാക്കിയത്. മെയ് മുതൽ വിദ്യാർത്ഥികൾക്ക് വിസ ലഭിക്കുന്നതിന് ആവശ്യമായ ബാങ്ക് ബാലൻസ് 24,505 ഡോളറിൽ നിന്നും 29,710 ഡോളറായും ഓസ്‌ട്രേലിയ വർധിപ്പിച്ചിരുന്നു. ഈ മേഖലയിൽ സർക്കാരിന്റെ നയപരമായ സമ്മർദ്ദം തുടരുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യസ്ഥയെ അപകടത്തിലാക്കുമെന്ന് യൂണിവേഴ്സിറ്റീസ് ഓസ്ട്രേലിയ സിഇഒ ലൂക്ക് ഷീഹി പറഞ്ഞു.

ALSO READ: കളിത്തോക്ക് ചൂണ്ടിയതിന് അഭയാര്‍ഥി ബാലനെ യുഎസ് പോലീസ് വെടിവെച്ചുകൊന്നു

ഓസ്‌ട്രേലിയയുടെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്നുള്ള വരുമാനം. 2022-2023 സാമ്പത്തിക വർഷത്തിൽ 36.4 ബില്യൺ ഓസ്ട്രേലിയൻ ഡോളറാണ് വിദ്യാഭ്യാസ കയറ്റുമതിയിലൂടെ ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥ നേടിയെടുത്തത്. എന്നാൽ കുടിയേറ്റത്തിലെ ക്രമാതീതമായ വർദ്ധനവ് സർക്കാരിന് വലിയ വെല്ലുവിളിയായതോടെ വിദേശ വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് സ്റ്റുഡന്റ് വിസ നടപടികൾ കർശനമാക്കുകയായിരുന്നു.

അതേസമയം ഓസ്‌ട്രേലിയയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ രണ്ടാമത്തെ വലിയ വരവ് ഇന്ത്യയിൽ നിന്നുമായിരുന്നു. അതിനാൽ ഈ നീക്കം ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഇന്ത്യൻ വിദ്യാർത്ഥികളെയാണ്. സർക്കാർ കണക്കുകൾ പ്രകാരം, 2022-ൽ മാത്രം 100,009 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഓസ്ട്രേലിയയിലേക്ക് എത്തിയത്. കൂടാതെ, 2023 ജനുവരി-സെപ്റ്റംബർ കാലയളവിൽ 1.22 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഓസ്‌ട്രേലിയയിൽ പഠിച്ചിരുന്നത്.

 

Related Stories
UK Election Result 2024 : ‘ഐ ആം സോറി’; തോൽവി സമ്മതിച്ച് ഋഷി സുനക്; 14 വർഷത്തിന് ശേഷം ബ്രിട്ടീഷ് സാമ്രാജിത്വത്തിൻ്റെ ഭരണം ലേബർ പാർട്ടിക്ക്
Keir Starmer: ഋഷി സുനക്ക് പടിയിറങ്ങുമ്പോൾ ഇനി വരുന്നത് കെയർ സ്റ്റാർമറിന്റെ കാലം; അറിയാം പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെപ്പറ്റി
Mackinac Island: കുതിരവണ്ടിയോ സൈക്കിളോ മാത്രം, ഇക്കാലത്തും മോട്ടോർ വാഹനങ്ങൾ പാടില്ലാത്തൊരിടം
UK Elections 2024 : ഋഷി സുനക് തുടരുമോ, അതോ…? ആരാകും ഇനി ബ്രിട്ടണിൻ്റെ പ്രധാനമന്ത്രി? അഭിപ്രായ സർവെകൾ ഇങ്ങനെ
UK General Election: ബ്രിട്ടന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്; സുനക് വെള്ളം കുടിക്കുമോ? സ്ഥാനാര്‍ഥികള്‍ ഇപ്രകാരം
Viral Video: റിപ്പോർട്ടിങ്ങിനിടെയിൽ ടീവി റിപ്പോർട്ടക്ക് കാളയുടെ ഇടി- വീഡിയോ
Exit mobile version