5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: ഡൊണാൾഡ് ട്രംപിന് നേരെയുള്ള അക്രമണം; 20 കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

Donald Trump Rally Shooting: പെൻസിൽവേനിയയിലെ ബട്ലറിൽ 15000 പേർ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് തോമസ് മാത്യു ക്രൂക്സ്, ട്രംപിന് നേരെ വെടുയുതിർത്തത്. തലനാരിഴയ്ക്കാണ് ട്രംപ് രക്ഷപ്പെട്ടത്. ആക്രമണത്തെ അപലപിച്ച് ജോ ബൈഡൻ രംഗത്തെത്തിയിരുന്നു.

Donald Trump: ഡൊണാൾഡ് ട്രംപിന് നേരെയുള്ള അക്രമണം; 20 കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്
Donald Trump.
neethu-vijayan
Neethu Vijayan | Published: 14 Jul 2024 20:55 PM

ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇത്തവണത്തെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപിന് (Donald Trump) നേരെ വെടിയുതിർത്ത ഇരുപതുകാരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. തോമസ് മാത്യു ക്രൂക്സെന്ന (Thomas Matthew Crooks) 20 കാരൻ റിപ്പബ്ലിക്കൻ പാർട്ടി അംഗം തന്നെയാണെന്നതാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം. റിപ്പബ്ലിക്കൻ പാർട്ടിയുടെ രജിസ്റ്റേഡ് അംഗമാണ് തോമസ് മാത്യു ക്രൂക്സെന്ന് വ്യക്തമായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും എഫ്ബിഐ വ്യക്തമാക്കുന്നു. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടിലെത്തി എഫ്ബിഐ സംഘം കുടുംബാങ്ങങ്ങളെ ചോദ്യം ചെയ്തിരുന്നു.

പെൻസിൽവേനിയയിലെ ബട്ലറിൽ 15000 പേർ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് തോമസ് മാത്യു ക്രൂക്സ്, ട്രംപിന് നേരെ വെടുയുതിർത്തത്. ട്രംപിന് നേരെ വെടിയുതിർത്ത ക്രൂക്സിനെ, സീക്രട്ട് സർവീസ് സേന തത്കഷണം വെടിവെച്ചു കൊല്ലുകയും ചെയ്തിരുന്നു. അക്രമി ഉതിർത്ത വെടിയുണ്ട ട്രംപിന്റെ വലതു ചെവിയിൽ മുറിവേൽപ്പിച്ചു. AR-15 സെമി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചാണ് തോമസ് മാത്യു ക്രൂക്സ് ട്രംപിനെ വെടിവച്ചത്. 200 മീറ്റർ അകലെയുള്ള കെട്ടിടത്തിന്റെ മുകൾത്തട്ടിൽ നിന്നാണ് ഇയാൾ വെടിയുതിർത്തതെന്നാണ് നി​ഗമനം. തലനാരിഴയ്ക്കാണ് ട്രംപ് രക്ഷപ്പെട്ടത്. ആക്രമണത്തെ അപലപിച്ച് ജോ ബൈഡൻ രംഗത്തെത്തിയിരുന്നു.

ALSO READ: ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റു; അക്രമി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌

അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വെടിയേൽക്കാതെ രക്ഷപ്പെട്ടത് ദൈവത്തിൻ്റെ ഇടപെടല് മൂലമാണെന്ന് ഇസ്കോൺ വൈസ് പ്രസിഡൻ്റ് രാധാരാമൻ ദാസ് പറഞ്ഞിരുന്നു. ന്യൂയോർക്കിൽ ആദ്യത്തെ രഥയാത്ര നടത്താൻ എല്ലാ സൗകര്യങ്ങളുമൊരുക്കി ഒപ്പം നിന്ന ട്രംപിനെ ദൈവം സഹായിച്ചതാണെന്നും രാധാരാമൻ ദാസ് തൻ്റെ എക്സ് ഹാൻഡിലിലൂടെ പറഞ്ഞു.

വളരെ സുദീർഘമായ ഒരു പോസ്റ്റാണ് രാധാരാമൻ പങ്കുവച്ചിരിക്കുന്നത്. 48 വർഷം മുൻപ് ട്രംപ് ജഗന്നാഥ് രഥയാത്ര ഉത്സവത്തെ സംരക്ഷിച്ചു. ഇന്ന് ട്രംപ് ആക്രമിക്കപ്പെട്ടപ്പോൾ ജഗന്നാഥൻ അദ്ദേഹത്തെ സംരക്ഷിച്ചു എന്ന് പോസ്റ്റിൽ പറയുന്നു. 1976ൽ, രഥയാത്രയ്ക്കുള്ള രഥങ്ങൾ തയ്യാറാക്കാൻ തൻ്റെ ട്രെയിൻ യാർഡ് ട്രംപ് വിശ്വാസികൾക്ക് വിട്ടുനൽകി. അന്ന് 30 വയസുകാരനായ റിയൽ എസ്റ്റേറ്റ് പ്രമാണിയുടെ സഹായത്തോടെയാണ് 1976ൽ ന്യൂയോർക്ക് സിറ്റിയിലെ ആദ്യ രഥയാത്ര നടന്നത് എന്നും അദ്ദേഹം കുറിച്ചു.