5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel-Hamas war: ഗാസയിൽ അഭയാർത്ഥി ക്യാമ്പിലേക്ക് ഇസ്രയേൽ വ്യോമാക്രമണം; 16 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Israel Air Strike In Gaza: ഏഴായിരത്തിലേറെ പേരാണ് ഈ സ്കൂളിൽ അഭയം തേടിയിരുന്നതെന്നാണ് മാധ്യമ റിപ്പോർട്ട്. നസ്റത്ത് അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണമുണ്ടായപ്പോൾ ഇവിടെയുണ്ടായിരുന്നവർ അഭയം തേടിയ സ്കൂൾ ആണ് ഇപ്പോൾ ആക്രമിക്കപ്പെട്ടിരിക്കുന്നത്.

Israel-Hamas war: ഗാസയിൽ അഭയാർത്ഥി ക്യാമ്പിലേക്ക് ഇസ്രയേൽ വ്യോമാക്രമണം; 16 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Israel-Hamas war.
neethu-vijayan
Neethu Vijayan | Published: 07 Jul 2024 09:13 AM

ഗാസയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിലേക്ക് ഇസ്രയേൽ വ്യോമാക്രമണം (Israel Air Strike). സംഭവത്തിൽ 16 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് റിപ്പോർട്ട്. ശനിയാഴ്ചയാണ് ഗാസ സ്ട്രിപ്പിലെ (Gaza) സ്കൂളിന് നേരെ ആക്രമണമുണ്ടായത്. നസ്റത്ത് അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണമുണ്ടായപ്പോൾ ഇവിടെയുണ്ടായിരുന്നവർ അഭയം തേടിയ സ്കൂൾ ആണ് ഇപ്പോൾ ആക്രമിക്കപ്പെട്ടിരിക്കുന്നത്. തിരക്കേറിയ ഒരു ചന്തയ്ക്ക് സമീപമുള്ള സ്കൂളിന്റെ മുകൾ നിലകളാണ് ആക്രമിക്കപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഏഴായിരത്തിലേറെ പേരാണ് ഈ സ്കൂളിൽ അഭയം തേടിയിരുന്നതെന്നാണ് മാധ്യമ റിപ്പോർട്ട്.

വ്യോമാക്രമണത്തിൽ കുട്ടികൾ അടക്കമുള്ളവർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. നാലാമത്തെ തവണയാണ് ഇത്തരത്തിൽ സ്കൂളിന് നേരെ ഇസ്രയേൽ വ്യോമാക്രമണമുണ്ടാവുന്നതെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ മാധ്യമ പ്രവർത്തകരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ ഏഴിന് ശേഷമുണ്ടായ ആക്രമണങ്ങളിൽ നൂറിലേറെ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടേഴ്സ് വിത്ത്ഔട്ട് ബോർഡേഴ്സ് വിശദമാക്കുന്നത്.

അതേസമയം സ്കൂളിന് നേരെ ആക്രമണം നടത്തിയതായി സമ്മതിച്ചുകൊണ്ട് ഇസ്രയേൽ സേന രം​ഗത്തെത്തി. സാധാരണക്കാർക്ക് അപകടമുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ഹമാസ് തീവ്രവാദികൾ സ്കൂളിൽ ഒളിഞ്ഞാവളമാക്കിയിരുന്നുവെന്നാണ് ഇസ്രയേൽ സൈന്യത്തിൻ്റെ പ്രതികരണം.

ALSO READ: പരിക്കേറ്റ പലസ്തീൻകാരനെ വാഹനത്തിൻ്റെ ബോണറ്റിൽ കെട്ടിവച്ചു; തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇസ്രയേൽ സൈന്യം

നിരവധി സ്കൂളുകളും യുഎൻ സാഹചര്യങ്ങളുമാണ് യുദ്ധം തുടങ്ങിയ ശേഷം 1.7 മില്യൺ ജനങ്ങൾ അഭയസ്ഥാനമാക്കിയിട്ടുള്ളത്. സമാനമായ രീതിയിൽ ജൂൺ മാസത്തിൽ സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ 35 പേരാണ് കൊല്ലപ്പെട്ടത്.

അതേസമയം ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിന് യുഎസ് മുന്നോട്ടുവെച്ച നിർദേശം ഹമാസ് അംഗീകരിച്ചു. ഗാസായുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഉടമ്പടിയുടെ ആദ്യഘട്ടം നടപ്പാക്കി 16 ദിവസത്തിനുശേഷം ബന്ദികളെ മോചിപ്പിക്കാനാണ് നിർദേശം.

എന്നാൽ വെടിനിർത്തൽ ഉടമ്പടിയിൽ ഒപ്പിടുന്നതിനുമുൻപ്‌ ഇസ്രയേൽ ശാശ്വതമായി വെടിനിർത്തണമെന്ന മുൻ ആവശ്യം ഹമാസ് ഉപേക്ഷിച്ചു. ആറാഴ്ചനീളുന്ന ആദ്യ വെടിനിർത്തൽ ഘട്ടത്തിൽ ചർച്ചയ്ക്ക് അവർ സന്നദ്ധത അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഖത്തറിന്റെ മധ്യസ്ഥതയിൽ യുഎസും ചേർന്നുനടത്തിയ ചർച്ചകളിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്. ചർച്ചകൾ അടുത്തയാഴ്ചയും തുടരും. ഇതുവരെ യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38,098 ആയി.