Aster Guardians Global Nursing Award 2025: ആസ്റ്റര്‍ ഗാര്‍ഡിയന്‍ അവാര്‍ഡ് സ്വന്തമാക്കാന്‍ അപേക്ഷിച്ചോ? സമ്മാനത്തുക കേട്ടാല്‍ ഞെട്ടും
Aster Guardians Global Nursing Award 2025 Prize Money: ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ നിസ്വാര്‍ഥമായ സംഭാവനകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി 2021ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.
ആസ്റ്റര്‍ ഗാര്‍ഡിയന്‍ ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ് നാലാം പതിപ്പിനുള്ള നോമിനേഷനുകള്‍ സ്വീകരിച്ച് തുടങ്ങിയിരിക്കുകയാണ്. ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ് ആരോഗ്യ മേഖലയിലെ സംഭാവനകള്‍ക്ക് നല്‍കുന്ന അംഗീകാരമാണ്. ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ക്ക് ഈ അവാര്‍ഡ് ലഭിക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുക തന്നെയാണ് ഈ അവാര്‍ഡിനെ വേറിട്ടതാക്കുന്നത്. 900,000 ദിര്‍ഹമാണ് ഇത്തവണത്തെ വിജയിക്ക് സ്വന്തമാകുക. അതായത് ഏകദേശം 2,08,39,581.00 ഇന്ത്യന്‍ രൂപയാണ് വിജയിക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നത്.
ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ നിസ്വാര്‍ഥമായ സംഭാവനകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി 2021ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.
സൈനിക നഴ്‌സായ ഫിലിപ്പൈന്‍സ് സ്വദേശി മരിയ വികോടോറിയയാണ് 2024ലെ അവാര്‍ഡിന് അര്‍ഹയായത്. സംഘര്‍ഷമേഖലകളില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ക്കുള്ളതായിരുന്നു അവാര്‍ഡ്.
Also Read: Cancer Vaccine: സൗജന്യ കാൻസർ വാക്സിനുമായി റഷ്യ; 2025-ൽ പുറത്തിറക്കുമെന്ന് പ്രഖ്യാപനം
2024ലെ പതിപ്പില്‍ ആകെ 202 രാജ്യങ്ങളില്‍ നിന്നുള്ള 78,000 നഴ്‌സുമാരാണ് മത്സരത്തിനുണ്ടായിരുന്നത്. 2023നെ അപേക്ഷിച്ച് അപേക്ഷിച്ചവരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവായിരുന്നു ഉണ്ടായിരുന്നത്.
അവാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം
രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാര്‍ക്ക് www.asterguardians.com എന്ന വെബ്‌സൈറ്റ് വഴി 2025 ഫെബ്രുവരി 10നകം അപേക്ഷിക്കാവുന്നതാണ്. രോഗി പരിചരണം, നേതൃത്വം, വിദ്യാഭ്യാസം, സാമൂഹിക അല്ലെങ്കില്‍ കമ്മ്യൂണി സേവനം, ഗവേഷണം തുടങ്ങിയ മേഖലകളിലുള്ള അവരുടെ മികവും അപേക്ഷയില്‍ തെളിയിക്കേണ്ടതാണ്.