Elon Musk: ‘അഞ്ച് മാസം മുമ്പ് ഒരു കുഞ്ഞിന് ജന്മം നൽകി, ഇലോൺ മസ്ക് ആണ് പിതാവ്’; വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ
Influencer Claims Birth To Elon Musk's Child: മാധ്യമങ്ങൾ തങ്ങളുടെ കുട്ടിയുടെ സ്വകാര്യതയെ മാനിക്കണമെന്നും അവർ കുറിപ്പിൽ ആവശ്യപ്പെടുന്നു. എന്നാൽ യുവതിയുടെ അവകാശവാദത്തിൽ പ്രതികരിച്ച് മസ്ക ഇതുവരെ രംഗത്ത് എത്തിയിട്ടില്ല.

ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന് അവകാശവാദവുമായി എഴുത്തുകാരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെൻ്റ് ക്ലെയർ. അഞ്ച് മാസം മുൻപ് കുഞ്ഞിന് ജന്മം നൽകിയെന്നാണ് യുവതി പറയുന്നത്. എക്സിലൂടെയായിരുന്നു ആഷ്ലിയുടെ വെളിപ്പെടുത്തൽ.
വാലന്റൈൻസ് ദിനമായ ഇന്നലെയായിരുന്നു 31കാരിയാ ആഷ്‌ലിയുടെ തുറന്നുപറച്ചൽ. തീവ്ര വലതുപക്ഷ ബന്ധങ്ങൾക്കും വിവാദ അഭിപ്രായങ്ങൾക്കും പേരുകേട്ട ആളാണ് യുവതി. അഞ്ച് മാസം മുൻപ് താൻ ഒരു പുതിയ കുഞ്ഞിനെ സ്വാഗതം ചെയ്തുവെന്നും ഇലോൺ മസ്ക് ആണ് പിതാവെന്നും യുവതി കുറിപ്പിൽ പറയുന്നു. കുട്ടിയുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതന്റെ ഭാഗമായി താൻ ഇതുവരെ വെളുപ്പെടുത്തിയിട്ടില്ലെന്നും എന്നാൽ ഇത് പരിഗണിക്കാതെ മാധ്യമങ്ങൾ ഇക്കാര്യം പുറത്തുവിടാൻ ഉദ്ദേശിക്കുന്നുവെന്ന് അടുത്ത ദിവസങ്ങളിൽ മനസ്സിലായെന്നും എക്സ് പോസ്റ്റിൽ കുറിച്ചു.
Also Read: വിവാഹപ്രായം 18 വയസ്സായി ഉയർത്തും; നിർണായക നിയമ ഭേദഗതിയുമായി കുവൈത്ത്
തങ്ങളുടെ കുട്ടിയെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ വളരാൻ അനുവദിക്കാനാണ് താൻ ഉദ്ദേശിക്കുന്നത്. ഇക്കാരണത്താൽ, മാധ്യമങ്ങൾ തങ്ങളുടെ കുട്ടിയുടെ സ്വകാര്യതയെ മാനിക്കണമെന്നും അവർ കുറിപ്പിൽ ആവശ്യപ്പെടുന്നു. എന്നാൽ യുവതിയുടെ അവകാശവാദത്തിൽ പ്രതികരിച്ച് മസ്ക ഇതുവരെ രംഗത്ത് എത്തിയിട്ടില്ല.
Alea Iacta Est pic.twitter.com/gvVaFNTGqn
— Ashley St. Clair (@stclairashley) February 15, 2025
അതേസമയം മൂന്ന് സ്ത്രീകളിലായി ഇലോൺ മസ്കിന് 12 കുട്ടികളുണ്ട്. ആദ്യ ഭാര്യയായ ജസ്റ്റിനിൽ മസ്കിന് ആറ് കുട്ടികളാണ് ജനിച്ചത്. എന്നാൽ ഇതിൽ ഒരു കുട്ടി ശൈശവകാലത്ത് തന്നെ മരണപ്പെട്ടിരുന്നു. പിന്നീടാണ് ബ്രീട്ടീഷ് നടി തലൂലാ റിലേയുമായി മസ്‌ക് പ്രണയത്തിലാകുന്നത്.ഇവരെ രണ്ട് തവണ വിവാഹം ചെയ്യതെങ്കിലും രണ്ട് തവണയും വേര്‍പിരിഞ്ഞു. എന്നാല്‍ ഈ ബന്ധത്തില്‍ മസ്‌കിന് കുട്ടികളില്ല. 2020 നും 2022 നും ഇടയിൽ ഗായിക ഗ്രിംസിൽ മൂന്ന് കുട്ടികളാണ് മസ്‌കിന് ജനിച്ചത്. ഈ കുട്ടികളുടെ സംരക്ഷണ ചുമതല ആർക്കാണ് എന്ന കാര്യത്തിൽ ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്. 2021 ൽ സ്വന്തം കമ്പനിയായ ന്യൂറാലിങ്കിലെ ഉദ്യോഗസ്ഥയായ ഷിവോൻ സില്ലിസിൽ ഇരട്ടകുട്ടികളും മസ്‌കിന് ജനിച്ചു. 2024 ലാണ് ഇരുവർക്കും മൂന്നാമതൊരു കുഞ്ഞുകൂടി ജനിച്ചത്.