Sudan Dam Collapse: സുഡാനിൽ ഡാം തകർന്ന് വൻ നാശനഷ്ടം; 60-ൽ അധികം പേർ മരിച്ചു, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു
Sudan Arbaat Dam Collapses: ശനിയാഴ്ച വൈകീട്ടോടെയാണ് അണക്കെട്ട് തകർന്നത്. എന്നാൽ ഇന്റർനെറ്റ് തകരാറിലായതിനെത്തുടർന്ന് ആശയവിനിമയം നടത്താൻ കഴിഞ്ഞില്ലായിരുന്നു.
സുഡാനിൽ കനത്തമഴയിൽ അണക്കെട്ട് തകർന്ന് വൻ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. റെഡ് സീ സ്റ്റേറ്റിലെ പോർട്ട് സുഡാനിൽ നിന്നും 40 കിലോമീറ്റര് അകലെയുള്ള അർബാത് ഡാമാണ് തകർന്നത്. സംഭവത്തിൽ അറുപതോളം പേർ മരിച്ചതായി കണക്കുകൾ വരുന്നുണ്ടെന്ന് അന്തർദേശിയ മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. നിരവധി പേരെ കാണാതായിട്ടുണ്ട്, അതിനാൽ മരണനിരക്കിൽ വർദ്ധനവുണ്ടാകുമെന്നാണ് സൂചന. വീടുകളും കൃഷിയിടങ്ങളുമെല്ലാം ഒഴികിപ്പോയതായാണ് റിപ്പോർട്ട്.
Heavy rains and torrential floods in Sudan’s Red Sea State led to the collapse of the Arbaat Dam, located 40 km north of Port Sudan, which is the city’s main source of drinking water. pic.twitter.com/VPnSWj5fKt
— Volcaholic 🌋 (@volcaholic1) August 25, 2024
ശനിയാഴ്ച വൈകീട്ടോടെയാണ് അണക്കെട്ട് തകർന്നത്. എന്നാൽ ഇന്റർനെറ്റ് തകരാറിലായതിനെത്തുടർന്ന് ആശയവിനിമയം നടത്താൻ മാർഗ്ഗമില്ലായിരുന്നു. അതുകൊണ്ടുതന്നെ പല വിവരങ്ങളും പുറത്തേക്ക് ശരിയായ രീതിയിൽ എത്തുന്നില്ലെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. വാഹനങ്ങളിലും ചില ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്. കുട്ടികളും മുതിർന്നവരുമടക്കം ഒട്ടേറെ കുടുംബങ്ങളാണ് ഏഴോളം ലോറികളിലായി കുടുങ്ങികിടക്കുന്നുണ്ടെന്ന് പ്രദേശവാസികളിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പുമായി അധികൃതർ
ഔദ്യാഗികമായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം നാല് മരണമാണ് സ്ഥിതീകരിച്ചിരിക്കുന്നത്. കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊർജിതമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.