5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

AR Rahman: കമലയ്ക്കായി പാട്ടുപാടി എആര്‍ റഹ്‌മാന്‍; പിന്തുണയ്ക്കുന്ന ആദ്യ ഏഷ്യന്‍ കലാകാരന്‍

US Presidential Elections 2024: എആര്‍ റഹ്‌മാന്‍ കമല ഹാരിസിന് പിന്തുണ നല്‍കികൊണ്ട് വീഡിയോ ചെയ്യുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത് കമലയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഏഷ്യന്‍ അമേരിക്കന്‍ ആന്റ് പസഫിക് ഐസ്‌ലാന്‍ഡ് വിക്ടറി ഫണ്ടാണ്. ഒക്ടോബര്‍ 14ന് എഎപിഐ വിക്ടറി ഫണ്ടിന്റെ യുട്യൂബ് ചാനലിലൂടെ മ്യൂസിക് വീഡിയോ പുറംലോകത്തെത്തും.

AR Rahman: കമലയ്ക്കായി പാട്ടുപാടി എആര്‍ റഹ്‌മാന്‍; പിന്തുണയ്ക്കുന്ന ആദ്യ ഏഷ്യന്‍ കലാകാരന്‍
എആര്‍ റഹ്‌മാനും കമല ഹാരിസും (Image Credits: PTI)
shiji-mk
Shiji M K | Published: 13 Oct 2024 06:33 AM

വാഷിങ്ടണ്‍: 2024ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് (Kamala Harris) പിന്തുണയറിച്ച് സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്‍ AR Rahman). 30 മിനിട്ട് ദൈര്‍ഘ്യമുള്ള മ്യൂസിക് വീഡിയോ ഒരുക്കികൊണ്ടാണ് റഹ്‌മാന്‍ കമല ഹാരിസിന് പിന്തുണ അറിയിച്ചിരിക്കുന്നത്. റഹ്‌മാന്റെ മ്യൂസിക് വീഡിയോ അമേരിക്കയിലെ ഇന്ത്യന്‍ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമല ഹാരിസിന് പിന്തുണ അറിയിക്കുന്ന ആദ്യ ഏഷ്യന്‍ കലാകാരന്‍ കൂടിയാണ് റഹ്‌മാന്‍.

എആര്‍ റഹ്‌മാന്‍ കമല ഹാരിസിന് പിന്തുണ നല്‍കികൊണ്ട് വീഡിയോ ചെയ്യുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത് കമലയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഏഷ്യന്‍ അമേരിക്കന്‍ ആന്റ് പസഫിക് ഐസ്‌ലാന്‍ഡ് വിക്ടറി ഫണ്ടാണ്. ഒക്ടോബര്‍ 14ന് എഎപിഐ വിക്ടറി ഫണ്ടിന്റെ യുട്യൂബ് ചാനലിലൂടെ മ്യൂസിക് വീഡിയോ പുറംലോകത്തെത്തും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നും അമേരിക്കന്‍ സമയം ഒക്ടോബര്‍ 13 രാത്രി 8 മണിക്കും ആയിരിക്കും വീഡിയോ പുറത്തുവിടുന്നത്.

Also Read: Usha Vance: ഉഷ വാന്‍സിന്റെ ഹിന്ദു ഐഡന്റിറ്റി; റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ബാധ്യതയാകുമോ?

ഈ വീഡിയോയിലൂടെ അമേരിക്കയിലെ പുരോഗതിക്കും പ്രാതിനിധ്യത്തിനും വേണ്ടി നിലകൊള്ളുന്ന നേതാക്കളുടെയും കലാകാരന്മാരുടെയും വിഭാഗത്തിലേക്ക് എആര്‍ റഹ്‌മാന്റെ ശബ്ദം കൂടി ചേര്‍ക്കുകയാണെന്ന് ഏഷ്യന്‍ അമേരിക്കന്‍ ആന്റ് പസഫിക് ഐസ്‌ലാന്‍ഡ് വിക്ടറി ഫണ്ട് ചെയര്‍മാന്‍ ശേഖര്‍ നരസിംഹന്‍ പറഞ്ഞു. ഇത് കേവലം ഒരു സംഗീത പരിപാടി മാത്രമല്ല, പകരം നമ്മുടെ കമ്മ്യൂണിറ്റികള്‍ നമ്മള്‍ കാണാനാഗ്രഹിക്കുന്ന തലത്തിലേക്ക് വളരാനായി വോട്ട് ചെയ്യാനും ഇടപഴകാനുമുള്ള പ്രവര്‍ത്തനത്തിനുള്ള ആഹ്വാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ വീഡിയോ പ്രചരണത്തിന് കൂടുതല്‍ ഊര്‍ജം പകരും. റഹ്‌മാന്‍ തയാറാക്കിയ വീഡിയോ യുവാക്കളെ വോട്ട് ചെയ്യാമെന്ന തീരുമാനത്തിലേക്ക് വളര്‍ത്തുമെന്നും നരസിംഹന്‍ പ്രതികരിച്ചു.

Also Read: Donald Trump: ‘കുതന്ത്രവും അശ്ലീലവും’; അമേരിക്കയിലുടനീളം ട്രംപിന്റെ നഗ്ന പ്രതിമ

എവിഎസ്, ടിവി ഏഷ്യ എന്നീ പ്രശസ്തമായ ഏഷ്യന്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും മ്യൂസിക് വീഡിയോ പുറംലോകത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എആര്‍ റഹ്‌മാനും ഇന്ത്യാസ്‌പോറ സ്ഥാപകന്‍ എംആര്‍ രംഗസ്വാമിയും ഒരുമിച്ചെത്തുന്ന മ്യൂസിക് വീഡിയോയുടെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ ലഭിച്ചതിന് പിന്നാലെ കമലയ്ക്ക് മില്യണ്‍ കണക്കിന് സംഭാവനയാണ് ലഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ 81 മില്യണ്‍ ഡോളറിന്റെ സംഭാവനയാണ് കമല ഹാരിസിനെ തേടിയെത്തിയത്. ഇത് ഇതുവരെയുള്ള കണക്കുകളെയെല്ലാം ഭേദിച്ച് റെക്കോര്‍ഡിട്ടുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ആദ്യ വനിത അമേരിക്കന്‍ വനിത പ്രസിഡന്റാകും കമല എന്നാണ് പൊതുവേയുള്ള വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.