5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

അമേരിക്കയില്‍ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധം കനക്കുന്നു

വാഷിങ്ടണ്‍ ഡിസിയിലെ ഹില്‍ട്ടണ്‍ ഹോട്ടലിന് പുറത്താണ് പ്രതിഷേധക്കാര്‍ പലസ്തീന്‍ അനുകൂല പതാക ഉയര്‍ത്തിയത്. പസ്തീന്‍ അനുകൂലികള്ഡ കെട്ടിടത്തിന് പുറത്ത് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

അമേരിക്കയില്‍ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധം കനക്കുന്നു
shiji-mk
Shiji M K | Updated On: 28 Apr 2024 17:40 PM

വാഷിങ്ടണ്‍: അമേരിക്കയില്‍ പലസ്തീന്‍ അനകൂല പ്രതിഷേധം കൂടുന്നു. പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുത്ത വൈറ്റ് ഹൗസിലെ പരിപാടി നടന്ന കെട്ടിടത്തിന് പുറത്ത് പ്രതിഷേധക്കാര്‍ പലസ്തീന്‍ അനുകൂല പതാക ഉയര്‍ത്തി. വൈറ്റ് ഹൗസ് കറന്‍സ്‌പോണ്ടിന്റെ വാര്‍ഷിക പരിപാടിയിലാണ് സംഭവമുണ്ടായത്.

വാഷിങ്ടണ്‍ ഡിസിയിലെ ഹില്‍ട്ടണ്‍ ഹോട്ടലിന് പുറത്താണ് പ്രതിഷേധക്കാര്‍ പലസ്തീന്‍ അനുകൂല പതാക ഉയര്‍ത്തിയത്. പസ്തീന്‍ അനുകൂലികള്ഡ കെട്ടിടത്തിന് പുറത്ത് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

ഹില്‍ട്ടണ്‍ ഹോട്ടലിന്റെ മൂന്നാം നിലയിലാണ് പതാക ഉയര്‍ത്തിയത്. ബൈഡന്‍ ഹോട്ടലില്‍ പരിപാടിക്ക് എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ ഹോട്ടലിന്റെ പുറത്തെത്തിയത്. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ ബൈഡനും പങ്കുണ്ടെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

അതേസമയം, ഗസയില്‍ ഇസ്രായേല്‍ നടത്തിവരുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ യുഎസിലെ 550 വിദ്യാര്‍ഥികളെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്താലും ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുന്നത് വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. രാജ്യത്തിന്റെ പ്രധാന സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായവരെല്ലാം. ഹാര്‍വാഡ്, കൊളംബിയ, യേല്‍, യുസി ബെര്‍ക്ക്‌ലി ഉള്‍പ്പെടെ യുഎസിലെ പ്രധാന സര്‍വകലാശാലകളിലെല്ലാം സമരം ഇപ്പോഴും തുടരുകയാണ്. ഡെന്‍വറിലെ ഔറേറിയ ക്യാമ്പസില്‍ 40 പ്രതിഷേധക്കാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, ഗസയില്‍ ഇസ്രായേല്‍ നടത്തിയ വംശഹത്യയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെങ്കില്‍ 14 വര്‍ഷമെടുക്കുമെന്നാണ് യു എന്‍ വ്യക്തമാകുന്നത്. ഇസ്രായേല്‍ നടത്തിയ യുദ്ധത്തിന്റെ ബാക്കിയായി അവശേഷിക്കുന്നത് ബോംബ് ഉള്‍പ്പെടെ 37 മില്യണ്‍ അവശിഷ്ടങ്ങളാണ്.

യുദ്ധം ആരംഭിച്ച് 7 മാസങ്ങളാണ് പിന്നിട്ടത്. അതിനിടയില്‍ ഒരു ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ 300 കിലോഗ്രാം അവശിഷ്ടങ്ങളാണ് ഉള്ളത്. യുഎന്‍ മുന്‍ മൈന്‍ ആക്ഷന്‍ സര്‍വീസ് മേധാവി പെഹര്‍ ലോധമറും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഗസയില്‍ ഇസ്രായേല്‍ നടത്തിയ വംശഹത്യയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 14 വര്‍ഷം സമയമെടുക്കും. യുദ്ധം ഇപ്പോഴും അവസാനിക്കാത്തത് കൊണ്ട് തന്നെ എത്ര സമയമെടുക്കും യഥാര്‍ഥത്തിലെന്ന് വ്യക്തമല്ല. ഗസയിലെ ഓരോ കുടുംബങ്ങളെയും ഇസ്രായേല്‍ ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്.

ഗസയില്‍ ഇസ്രായേല്‍ തകര്‍ത്ത കെട്ടിടങ്ങളില്‍ 65 ശതമാനവും പാര്‍പ്പിടങ്ങളാണ്. തകര്‍ന്ന കെട്ടിടങ്ങളില്‍ വെച്ചിട്ടുള്ള കുഴിബോംബുകള്‍ പൊട്ടാതെ ബാക്കിയായ ബോംബുകള്‍ എന്നിവ കാരണം കെട്ടിടങ്ങള്‍ വൃത്തിയാക്കാനോ പുനര്‍നിര്‍മ്മിക്കാനോ സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തെക്കേ ഗസയുടെ അറ്റത്ത് ആക്രമണം നടത്തുന്നതിന് മുന്നോടിയായി സ്വന്തം പൗരന്മാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ഇസ്രായേല്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണ് സൈന്യം.

റഫയില്‍ ഇസ്രായേല്‍ കരയാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മാര്‍ച്ച് അവസാനത്തോടെ കരയാക്രമണം ഉണ്ടാകുമെന്നാണ് നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ഗസയില്‍ കരയാക്രമണം നടന്നാല്‍ ജനങ്ങള്‍ക്ക് മേല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാകുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് നല്‍കുന്ന മുന്നറിയിപ്പ്.

പലസ്തീനിലേക്ക് സഹായമെത്തിക്കുന്ന സഹായഗ്രൂപ്പുകള്‍ക്ക് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തുന്നുണ്ട്. ഇസ്രായേലിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളില്‍ നിന്നുള്ള സഹായ ഗ്രൂപ്പുകള്‍ക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ഡോക്ടേഴസ് വിത്തൗട്ട് ബോര്‍ഡേഴ്സ്, പലസ്തീനിലേക്കുള്ള മെഡിക്കല്‍ എയ്ഡ്, ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ്, അനെറ, വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ എന്നീ ഗ്രൂപ്പുകള്‍ക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തികൊണ്ടിരിക്കുന്നത്. അനെറയുടെ ഒരു സ്റ്റാഫ് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു