5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

അറിയാതെ പോലും കാല് പെടരുത് മരണം ഉറപ്പ്; ഇത് കോസ്റ്ററീക്കയിലെ ഗുണാ കേവ്

കോസ്റ്റ റീകയിലെ പർവതനിരകൾക്കിടെയിൽ ഉള്ളിലേക്ക് കടക്കുന്ന എന്തിനെയും വിഴുങ്ങുന്ന ഒരു കൊലയാളി ഗുഹ മറഞ്ഞിരിക്കുന്നുണ്ട്

അറിയാതെ പോലും കാല് പെടരുത് മരണം ഉറപ്പ്; ഇത് കോസ്റ്ററീക്കയിലെ ഗുണാ കേവ്
Deadly Caves | Freepik
arun-nair
Arun Nair | Updated On: 12 May 2024 12:54 PM

മഞ്ഞുമ്മൽ ബോയ്സ് കണ്ടവർക്ക് ഗുണാ കേവിനെ പറ്റി പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ? ഇത്തരത്തിൽ ആയിരക്കണക്കിന് ഗുണാ കേവുകൾ പ്രവചിക്കാൻ സാധിക്കാത്ത അത്രയും അപകടങ്ങളുമായി ലോകത്തിൻറെ വിവിധയിടങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട്. അത്തരത്തിലൊന്നാണ് കോസ്റ്റ റീകയിലെ ക്വേവ ഡി ലാ മോർട്ടെ ‘. കോസ്റ്ററിക്കൻ പേരാണെങ്കിലും മരണത്തിൻറെ ഗുഹ എന്നാണ് ഇതിൻറെ അർഥം വരുന്നത്. എന്താണ് ഇത്തരമൊരു ഗുഹയുടെ പ്രത്യേകത എന്ന് നോക്കാം.

വനങ്ങളും ബീച്ചുകളും അഗ്നിപർവതങ്ങളും നിറഞ്ഞ അതിമനോഹരമായ നാട് കൂടിയാണ് വടക്കേ അമേരിക്കൻ രാജ്യമായ കോസ്റ്റ റീക. കോസ്റ്റ റീകയിലെ പർവതനിരകൾക്കിടെയിൽ ഉള്ളിലേക്ക് കടക്കുന്ന എന്തിനെയും വിഴുങ്ങുന്ന ഒരു കൊലയാളി ഗുഹ മറഞ്ഞിരിക്കുന്നുണ്ട്. അലെഹുവേല പ്രവിശ്യയിലാണ് ഈ ഗുഹ.

‘ ദ ക്വേവ ഡി ലാ മോർട്ടെ ‘ അഥവാ ‘ മരണത്തിന്റെ ഗുഹ ‘ എന്നാണ് ആറ് അടി ആഴവും 10 അടി നീളവുമുള്ള ഈ ഗുഹയുടെ പേരെന്ന് പറഞ്ഞല്ലോ. ഗുണാ കേവ് പോലെയല്ല ഇത് താരതമ്യേന ആഴം കുറവായിട്ടും ഈ ഗുഹ എങ്ങനെയാണ് കൊലയാളിയായി മാറിയതെന്ന് അറിയേണ്ടേ . ഇവിടെയത്തുന്നവരെ സ്വീകരിക്കുന്നത് ഗുഹയ്ക്ക് മുന്നിൽ തന്നെയുള്ള അപായ സൂചന ബോർഡുകളാണ്.

എന്താണ് ഈ ഗുഹയുടെ രാഹസ്യമെന്ന് അറിയാമോ? ശാസ്ത്രീയമായി പറഞ്ഞാൽ ഈ ഗുഹയിൽ ശുദ്ധവായു ഇല്ല, പകരം കാർബൺഡൈ ഓക്‌സൈഡ് കലർന്ന വിഷ വായു ആണ് ഇവിടെയുള്ളത്. ചെറിയ ഗുഹയാണെങ്കിലും വളരെ ഉയർന്ന അളവിലാണ് ഇവിടുത്തെ കാർബൺ ഡൈഓക്‌സൈഡ് സാന്നിദ്ധ്യം. കണക്കുകൾ പ്രകാരം ദ ക്വേവ ഡി ലാ മോർട്ടെ ഗുഹയിൽ നിന്നും കടന്നു വരുന്നത് മണിക്കൂറിൽ 30 കിലോഗ്രാം അളവിലുള്ള കാർബൺ ഡൈഓക്‌സൈഡാണ് .

ഈ സാഹചര്യത്തിൽ ഇവിടെ ജീവജാലങ്ങൾക്ക് അതിജീവനം അസാദ്ധ്യമാണ്. ഗുഹയിലേക്ക് കടക്കുന്ന പക്ഷികളടക്കമുള്ള ചെറുജീവികൾ നിമിഷങ്ങൾക്കുള്ളിൽ ശ്വാസംമുട്ടി മരിക്കും. പോവാസ് അഗ്നിപർവതത്തിന് സമീപമുള്ള ഈ ഗുഹ കാണാനെത്തുന്ന സഞ്ചാരികൾക്കൊപ്പം എപ്പോഴും സഹായത്തിന് ഗൈഡുകൾ ഉണ്ടാകും.

തീപന്തം ഗുഹയ്ക്കുള്ളിലേക്ക് കാട്ടിയാണ് ഗൈഡുകൾ കാർബൺ ഡൈഓക്‌സൈഡ് സാന്നിദ്ധ്യം വിശദീകരിക്കുന്നത്. ഓക്സിജന്റെ അഭാവം മൂലം തീ പെട്ടെന്ന് അണയുന്നത് കാണാം. ഗുഹയിലെ കാർബൺ ഡൈഓക്‌സൈഡിന്റെ ഉറവിടം വ്യക്തമല്ലെങ്കിലും അഗ്നിപർവത സാന്നിദ്ധ്യമാകാമെന്ന് കരുതുന്നു.