5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nepal Bus Accident: ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് പോയ ബസ് മറിഞ്ഞ് 14 മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Nepal Bus Accident Update: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്ന് ഡ്രൈവറും സഹായിയും ഉൾപ്പെടെ 43 പേരുമായി പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്.

Nepal Bus Accident:  ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് പോയ ബസ് മറിഞ്ഞ് 14 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
14 dead as tourist bus carrying 40 Indian passengers falls into river in Nepal (@NepaliArmyHQ)
aswathy-balachandran
Aswathy Balachandran | Updated On: 23 Aug 2024 16:13 PM

തനാഹുൺ : 40-ലധികം വിനോദസഞ്ചാരികളുമായി പോയ ഇന്ത്യൻ പാസഞ്ചർ ബസ് വെള്ളിയാഴ്ച നേപ്പാളിലെ തനാഹുൻ ജില്ലയിലുള്ള മർസ്യാംഗ്ഡി നദിയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. സംഭവത്തിൽ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്ന് ഡ്രൈവറും സഹായിയും ഉൾപ്പെടെ 43 പേരുമായി പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്.

 

പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്നുവെന്ന് ബസ് എന്ന് അധികൃതർ പറഞ്ഞു. ഇന്ന് രാവിലെ ഏകദേശം 11.30 നാണ് സംഭവം. ഐന പഹാരയിൽ UP 53 FT 7623 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള ബസ് ഹൈവേയിൽ നിന്ന് തെന്നി നദിയിലേക്ക് വീണതായി റിപ്പോർട്ടുകൾ പറയുന്നു. ബസിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.

 

 

രക്ഷാപ്രവർത്തനം തുടരുന്നു

നേപ്പാൾ സൈന്യവും മറ്റ് സുരക്ഷാ ഏജൻസികളും നാട്ടുകാരും സംഭവസ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിവരികയാണ്. ആംഡ് പോലീസ് ഫോഴ്‌സ് നേപ്പാൾ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ട്രെയിനിംഗ് സ്‌കൂളിൽ നിന്നുള്ള സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്‌പി) മാധവ് പൗഡേലിൻ്റെ നേതൃത്വത്തിലുള്ള 45 സായുധ പോലീസ് സേനാംഗങ്ങൾ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിനായി നേപ്പാൾ ആർമിയുടെ എംഐ 17 ഹെലികോപ്റ്ററും മെഡിക്കൽ സംഘവുമായി അൻബു ഖൈറേനിയിലെ അപകടസ്ഥലത്തേക്ക് എത്തിയതായി മൈ റിപ്പബ്ലിക്ക ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ 16 യാത്രക്കാരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ത്യയിൽ നിന്ന് ആരെങ്കിലും ബസിൽ യാത്ര ചെയ്തിരുന്നോ എന്നറിയാൻ നേപ്പാളിലെ അധികൃതരുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് റിലീഫ് കമ്മീഷണർ പറഞ്ഞു. കഴിഞ്ഞ മാസം, ഏഴ് ഇന്ത്യൻ പൗരന്മാരുൾപ്പെടെ 60 ലധികം യാത്രക്കാരുമായി രണ്ട് ബസുകൾ നേപ്പാളിലെ ത്രിശൂലി നദിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു. അന്ന് അഞ്ച് ഇന്ത്യക്കാർ മരിച്ചു.