5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

US Indian Origin Death: തര്‍ക്കത്തിനിടെ യുഎസില്‍ ഇന്ത്യന്‍ വംശജനെ മുഖത്തടിച്ച് കൊലപ്പെടുത്തി

Hemant Mistry Death: ഇരുവരും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് വീഡിയോയില്‍ കാണാം. തര്‍ക്കത്തിനൊടുവില്‍ മിസ്ത്രിയുടെ മുഖത്ത് ഇയാള്‍ അടിക്കുകയായിരുന്നു. സ്ഥലം ഒഴിഞ്ഞുപോകാന്‍ മിസ്ത്രി ഇയാളോട് ആവശ്യപ്പെട്ടിരുന്നു.

US Indian Origin Death: തര്‍ക്കത്തിനിടെ യുഎസില്‍ ഇന്ത്യന്‍ വംശജനെ മുഖത്തടിച്ച് കൊലപ്പെടുത്തി
shiji-mk
Shiji M K | Updated On: 26 Jun 2024 14:49 PM

ഇന്ത്യന്‍ വംശജനെ അമേരിക്കയില്‍ മുഖത്തടിച്ച് കൊലപ്പെടുത്തി. യുഎസിലെ ഒക്ലഹോമിലെ മെറിഡിയന്‍ അവന്യുവിന് അടുത്തുള്ള മോട്ടല്‍ പാര്‍ക്കിങിലാണ് സംഭവമുണ്ടായത്. ഗുജറാത്ത് സ്വദേശിയായ മോട്ടല്‍ മാനേജര്‍ ഹേമന്ത് ശാന്തിലാല്‍ മിസ്ത്രി (59) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 41കാരനായ റിച്ചാര്‍ഡ് ലൂയിസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്.

ഇരുവരും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് വീഡിയോയില്‍ കാണാം. തര്‍ക്കത്തിനൊടുവില്‍ മിസ്ത്രിയുടെ മുഖത്ത് ഇയാള്‍ അടിക്കുകയായിരുന്നു. സ്ഥലം ഒഴിഞ്ഞുപോകാന്‍ മിസ്ത്രി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Also Read: Eric Sukumaran: ബ്രിട്ടീഷ് പാർലമെന്റിലേക്ക് മത്സരിക്കാൻ ഇത്തവണ ഈ തിരുവനന്തപുരംകാരനുമുണ്ട്

അടികൊണ്ട മിസ്ത്രി ബോധംകെട്ട് വീണു. ഇയാളെ അടിച്ചതിന് ശേഷം പ്രതി നടന്നുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. മിസ്ത്രി അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട ജീവനക്കാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അടിയേറ്റ് വീണതിനെ തുടര്‍ന്ന് തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. പ്രതിയെ മെറിഡിയന്‍ ഹോട്ടലിനുള്ളില്‍ നിന്നുതന്നെ പിടികൂടി. ഇയാളെ ഒക്ലഹോമ കൗണ്ടി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

Also Read: Viral news: പറന്നുയർന്ന് 15-ാം മിനിറ്റിൽ 27,000 അടി താഴേക്ക്…അത്യപൂർവ്വ അനുഭവം വിവരിച്ച് വിമാനത്തിലെ യാത്രികർ

അതേസമയം, കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് 41 കാരനെയും സമാന രീതിയില്‍ യുഎസില്‍ കൊലപ്പെടുത്തിയിരുന്നു. വാഷിംഗ്ടണ്‍ ഡൗണ്ടൗണിലെ ഒരു റെസ്റ്റോറന്റിന് പുറത്തായിരുന്നു സംഭവം നടന്നത്. ഈ വര്‍ഷം യുഎസില്‍ കൊല്ലപ്പെട്ട ഒരു ഇന്ത്യന്‍ അമേരിക്കക്കാരനാണത്. വിര്‍ജീനിയയില്‍ എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന വിവേക് ചന്ദര്‍ തനേജയാണ് കൊല്ലപ്പെട്ടത്.