5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: രാത്രിയിൽ അടുത്ത് പോവരുത്, ചീത്ത പറയരുത്, അമേരിക്കയിലെ ചെകുത്താൻ മരം

Devils Tree in USA: 200-ലേറെ വർഷം പഴക്കമുണ്ട് ഡെവിൾസ് ട്രീയ്ക്ക്. ഈ മരത്തിന് ശാപം കിട്ടിയതാണെന്ന് ഒരു വിഭാഗം കരുതുന്നു. ഇത് സംബന്ധിച്ച് നിരവധി കഥകളും നാട്ടിൽ പരക്കുന്നുണ്ട്

Viral News: രാത്രിയിൽ അടുത്ത് പോവരുത്, ചീത്ത പറയരുത്, അമേരിക്കയിലെ ചെകുത്താൻ മരം
Represental Image | Getty Images
arun-nair
Arun Nair | Updated On: 11 Jun 2024 15:19 PM

സിനിമകളിലും കഥകളിലുമൊക്കെ വായിച്ച് കേട്ട ചില സംഭവങ്ങളുണ്ട്. ജീവനില്ലാത്ത വസ്തുക്കളുടെ ചില അസ്വഭാവിക ചലനങ്ങൾ സംസാരിക്കുന്ന പാവ, ഡ്രൈവറില്ലാതെയോടുന്ന കാർ അങ്ങിനെ അങ്ങിനെ നിരവധി.. ഇപ്പോൾ പറയുന്നത് ഒരു ഓക്ക് മരത്തിനെ പറ്റിയാണ്. ദേഷ്യം വന്നാൽ ആരെയും വെറുതേ വിടാത്തൊരു വ്യത്യസ്ത മരം.

ഈ മരത്തിൽ എന്തെങ്കിലും കേടുപാടുകൾ വരുത്തികയോ അല്ലെങ്കിൽ മരത്തെ അപമാനിക്കുന്ന വിധം എന്തെങ്കിലും പറഞ്ഞോലോ പിന്നെ ചിലപ്പോൾ മരം നമ്മളെ പിടികൂടും. പറയുന്നവർ ആരാണോ അവർക്ക് വാഹനാപകടത്തിന്റെ രൂപത്തിലോ മറ്റോ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ ഉണ്ടാവും. ഇതൊരു വിശ്വാസമാണ്. അമേരിക്കയിലെ ന്യൂജേഴ്സി,ബെർണാഡ്സ് ടൗൺഷിപ്പിലെ വിജനമായ പ്രദേശത്താണ് ഈ വിചിത്ര ഓക്ക് മരം സ്ഥിതി ചെയ്യുന്നത്. കാഴ്ചയിൽ തന്നെ ഭയപ്പെടുത്തുന്ന ഈ മരത്തിനെ ‘ഡെവിൾസ് ട്രീ ‘ എന്നാണ് അമേരിക്കകാർ പറയുന്നത്.

ചെകുത്താൻ മരത്തിനെ പറ്റി നിരവധി കഥകളും നാട്ടിൽ പ്രചരിക്കുന്നുണ്ട്. കൊളോണിയൽ കാലഘട്ടത്തിൽ വെളുത്ത വർഗക്കാർ ആഫ്രിക്കൻ അമേരിക്കൻ വംശജരെയും അടിമകളുടെയും ഡെവിൾസ് ട്രീയുടെ ശിഖരങ്ങളിൽ തൂക്കി കൊന്നിരുന്നതായാണ് ഒരു വാദം.

200-ലേറെ വർഷം പഴക്കമുണ്ട് ഡെവിൾസ് ട്രീയ്ക്ക്. ഈ മരത്തിന് ശാപം കിട്ടിയതാണെന്ന് ഒരു വിഭാഗം കരുതുന്നു. 1990കളുടെ തുടക്കത്തിൽ ഒരു കർഷകൻ തന്റെ കുടുംബാംഗങ്ങളെയെല്ലാം മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയ ശേഷം ഡെവിൾസ് ട്രീയിൽ തൂങ്ങി മരിച്ചെന്നും പറയപ്പെടുന്നു. കൂടാതെ, ഡെവിൾസ് ട്രീയുടെ അടുത്തേക്ക് പോകുന്നവരെ ഒരു കറുത്ത ട്രക്ക് പിന്തുടരുമെന്നും ഡെവിൾസ് ട്രീയെ തൊടുന്നവരുടെ കൈ ആഹാരം കഴിക്കാൻ നേരം കറുപ്പ് നിറമാകുമെന്നുമൊക്കെ കഥകൾ നാട്ടുകാർക്കിടെയിലുണ്ട്.

ചെകുത്താൻ്റെ പര്യായമായി നാട്ടുകാർ കാണുന്ന ഈ മരം നിൽക്കുന്ന പ്രദേശം 2007 മുതൽ പ്രത്യേക പാർക്ക് ആക്കുകയും അത് പൊതു ജനങ്ങൾക്ക് തുറന്ന് നൽകുകയും ചെയ്തു. എന്നാൽ സൂര്യൻ അസ്തമിച്ച് കഴിഞ്ഞാൽ പിന്നെ ആരെയും പാർക്കിലേക്ക് പ്രവേശിപ്പിക്കില്ല.

പലതവണയായി ഡെവിൾസ് ട്രീയെ നശിപ്പിക്കാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും മരത്തിന് കാര്യമായി ഒന്നും സംഭവിച്ചില്ല. പ്രദേശത്ത് വികസന പ്രവർത്തനങ്ങൾ നടക്കുന്ന സമയം അത് ഡെവിൾസ് ട്രീയെ ബാധിക്കാതിരിക്കാൻ അധികൃതർ മരത്തിന്റെ തടിയിൽ പ്രത്യേക വേലികളും സ്ഥാപിച്ചിട്ടുണ്ട്.