5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Queen Elizabeth: 77 വർഷം പഴക്കം! എലിസബത്ത് രാജ്ഞിയുടെ വിവാഹ കേക്കിന്റെ കഷണം ലേലം ചെയ്തു; വിറ്റത് രണ്ടുലക്ഷം രൂപയ്ക്ക്

Queen Elizabeth's Wedding Cake: കേക്ക് ഇനി ഭക്ഷ്യയോഗ്യമല്ലെങ്കിലും വളരെ അപൂർവമായ കേക്ക് കക്ഷണം ചൈനയിൽ നിന്നുള്ള ഒരു അജ്ഞാതനായ ബിഡ്ഡറാണ് വാങ്ങിയത്. സ്കോട്ട്‌ലാൻഡിലെ ഒരു വീട്ടിലെ കട്ടിലിനടിയിൽ നിന്നാണ് കേക്ക് കഷണം കണ്ടെത്തിയത്.

Queen Elizabeth: 77 വർഷം പഴക്കം! എലിസബത്ത് രാജ്ഞിയുടെ വിവാഹ കേക്കിന്റെ കഷണം ലേലം ചെയ്തു; വിറ്റത് രണ്ടുലക്ഷം രൂപയ്ക്ക്
ലേലത്തിൽ വിറ്റ കേക്ക് കഷണം (image credits: X)
sarika-kp
Sarika KP | Updated On: 10 Nov 2024 17:57 PM

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്‍റെയും വിവാഹദിനത്തിൽ മുറിച്ച കേക്കിന്റെ കഷണം ലേലത്തിൽ വിറ്റു. 1947 നവംബർ 20ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ രാജകീയമായി കൊണ്ടാടിയ വിവാഹാഘോഷത്തിൽ മുറിച്ച കേക്കിന്റെ കഷണമാണ് ലേലത്തിൽ വിറ്റത്. 2,200 പൗണ്ടിനാണ് വിറ്റത് (ഏകദേശം 2 ലക്ഷം രൂപ). ലേലത്തിൽ കേക്കിന് പ്രതീക്ഷിച്ചിരുന്ന വില 500 പൗണ്ട് (ഏകദേശം 54,000 രൂപ) ആയിരുന്നെങ്കിലും അതിനേക്കാൾ ഏറെ കൂടുതൽ മൂല്യത്തിലാണ് കേക്ക് വിറ്റു പോയത്.

 

സ്കോട്ട്‌ലാൻഡിലെ ഒരു വീട്ടിലെ കട്ടിലിനടിയിൽ നിന്നാണ് കേക്ക് കഷണം കണ്ടെത്തിയത്. വളരെ സൂക്ഷ്മമായി അതിന്റെ യഥാർഥ പെട്ടിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. കേക്ക് ഇനി ഭക്ഷ്യയോ​ഗ്യമല്ലെങ്കിലും വളരെ അപൂർവമായ കേക്ക് കഷണം ചൈനയിൽ നിന്നുള്ള ഒരു അജ്ഞാതനായ ബിഡ്ഡറാണ് സ്വന്തമാക്കിയത്. ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് എഡിൻബർഗിലെ ഹോളിറൂഡ് ഹൗസിലെ വീട്ടുജോലിക്കാരിയായ മരിയോൺ പോൾസണിലേക്ക് രാജകീയ ദമ്പതികളുടെ പ്രത്യേക സമ്മാനമായി അയച്ചുകൊടുക്കുയായിരുന്നു.

Also Read-Donald Trump: ട്രംപിന്റെ വിജയത്തെ ഇന്ത്യൻ ടെലികോം കമ്പനികൾ പേടിക്കുന്നത് എന്തിന്?

സമ്മാനമായി അയച്ചുനൽകിയ ഈ കേക്ക് മാരിയൺ പോൾസൺ മരിക്കുന്നതുവരെ സൂക്ഷിച്ചുവച്ചു. മാരിയൺ പോൾസിന്റെ കട്ടിലിനടിയിൽ നിന്നാണ് കേക്കിന്റെ കഷണം കണ്ടെത്തിയത്. ഒപ്പം എലിസബത്ത് രാജ്ഞി പോൾസണിനെഴുതിയ ഒരു കത്തും കണ്ടെത്തിയിരുന്നു. പോൾസണിന്റെ ‘ഡെസേർട്ട് സർവീസി’നെ പ്രശംസിച്ചു കൊണ്ടുള്ള കത്തായിരുന്നു അത്. പോൾസണിന്റെ സേവനത്തില്‍ രാജകുടുംബം സംതൃപ്തിയും അറിയിച്ചിരുന്നു. കത്തിലെ വരികൾ ഇങ്ങനെയായിരുന്നു , “ഇത്രയും സന്തോഷകരമായ ഒരു വിവാഹ സമ്മാനം ഞങ്ങൾക്ക് നൽകുന്നതിൽ നിങ്ങൾ പങ്കുചേർന്നു എന്നറിഞ്ഞതിൽ ഞാനും എന്‍റെ ഭർത്താവും വളരെയധികം സന്തുഷ്ടരാണ്. നിങ്ങളുടെ ഡെസേർട്ട് സർവ്വീസ്, ഞങ്ങളെ രണ്ടുപേരെയും അതിഥികളെയും വളരെയധികം ആകർഷിച്ചു.”

എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹ കേക്കിന് ഒൻപത് അടിയോളം ഉയരമുണ്ടായിരുന്നു. നാല് തട്ടുകളുള്ള കേക്ക് ദീർഘകാലം സൂക്ഷിച്ചു വയ്ക്കുന്നതിനായി വീഞ്ഞ് ചേർത്തായിരുന്നു ഉണ്ടാക്കിയത്.