Airlines Passengers Attention: പ്രവാസികളുടെ ശ്രദ്ധയ്ക്ക്…; യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തുക

Airlines Company Request To Passengers: വൈകി എത്തുന്നവർക്ക് നീണ്ട ക്യൂവിൽനിന്ന് യഥാസമയം യാത്രാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കതെ വരുന്നതും വിമാനങ്ങൾ നഷ്ടമാകാൻ കാരണമാകുന്നുണ്ട്. യാത്ര മുടങ്ങുന്ന സാഹചര്യമുണ്ടാകാതിരിക്കാനാണ് മുൻകരുതൽ എന്നോണം ഇത്തരമൊരു നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുന്നത്.

Airlines Passengers Attention: പ്രവാസികളുടെ ശ്രദ്ധയ്ക്ക്...; യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തുക

പ്രതീകാത്മക ചിത്രം (Image Credits: Social Media)

Published: 

21 Dec 2024 09:20 AM

ഷാർജ: ശൈത്യകാല അവധിക്ക് വിദേശത്തേക്കു പോകുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പ്രവാസികളായ യാത്രക്കാർക്ക് വിമാന കമ്പനികളുടെ മുന്നറിയിപ്പ്. തിരക്കിൽ നിന്ന് രക്ഷപ്പെടുന്നതിനായി വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്നാണ് നിർദ്ദേശം. വർദ്ധിച്ചുവരുന്ന തിരക്കിൽ നിന്ന് രക്ഷപ്പെടാനും യാത്രക്കാർക്ക് വിമാനങ്ങൾ നഷ്ടാമാകാതിരിക്കാനുമാണ് കമ്പനികൾ ഇങ്ങനൊരു നിർദ്ദേശം മുന്നോട്ടുവച്ചിരികകുന്നത്.

വൈകി എത്തുന്നവർക്ക് നീണ്ട ക്യൂവിൽനിന്ന് യഥാസമയം യാത്രാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കതെ വരുന്നതും വിമാനങ്ങൾ നഷ്ടമാകാൻ കാരണമാകുന്നുണ്ട്. യാത്ര മുടങ്ങുന്ന സാഹചര്യമുണ്ടാകാതിരിക്കാനാണ് മുൻകരുതൽ എന്നോണം ഇത്തരമൊരു നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുന്നത്. അതിനാൽ നേരത്തെ വിമാനത്താവളത്തിൽ എത്തി യാത്രാനടപടികൾ പൂർത്തിയാക്കണമെന്നാണ് ഇൻഡിഗൊ ഉൾപ്പെടെയുള്ള വിവിധ എയർലൈനുകൾ യാത്രക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ മാത്രം കണക്കുകൾ അനുസരിച്ച്, ശൈത്യകാല അവധി പ്രമാണിച്ച് ഈ മാസം 31 വരെ 52 ലക്ഷം പേർ യാത്ര ചെയ്യുമെന്നാണ് വിലയിരുത്തൽ. ഈ കണക്കനുസരിച്ച് ദിനംപ്രതി ശരാശരി 2.74 ലക്ഷം പേർ യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‌20, 21, 22 തീയതികളിൽ മൊത്തം 8.8 ലക്ഷം യാത്രക്കാർ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്.

ചെക്ക്-ഇൻ മൂന്ന് തരം

ഹോം ചെക്ക്-ഇൻ, ഏർലി ചെക്ക്-ഇൻ, സിറ്റി ചെക്ക്-ഇൻ എന്നിങ്ങനെ മൂന്ന് തരം ചെക്ക്-ഇന്നുകളാണുള്ളത്. ഇവ വേണ്ടവിധം ഉപയോഗപ്പെടുത്തിയും യാത്രക്കാർക്ക് തിരക്കിൽനിന്ന് രക്ഷപ്പെടാവുന്നതാണ്. അതിന് സാധിക്കാതെ വരുന്നവർ കുറഞ്ഞത് മൂന്ന് മണിക്കൂറിന് മുൻപു തന്നെ വിമാനത്താവളത്തിൽ എത്തി യാത്രാ നടപടികൾ പൂർത്തിയാക്കണം.

ലഗേജിൽ നിരോധിത വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കുന്നതും വിമാനത്താവളത്തിലെ നടപടികൾ വേ​ഗത്തിലാക്കാൻ സഹായിക്കും. ഇലക്ട്രോണിക് ഉൽപന്നങ്ങൾ, പവർ ബാങ്ക്, ബാറ്ററി എന്നിവ ഹാൻ ബാഗേജിൽ സൂക്ഷിക്കാൻ ശ്രമിക്കണം. ബാഗേജ് നിയമം അനുസരിച്ച് ഇവയെല്ലാം പായ്ക്ക് ചെയ്ത് എത്തിയാൽ കൂടുതൽ സമയം ലാഭിക്കാവുന്നതാണ്. 12 വയസ്സിനു മുകളിലുള്ളവർക്ക് സ്മാർട്ട് ഗേറ്റ് ഉപയോഗിക്കുകയും ചെയ്യാം. പുറപ്പെടുന്നതിനു മുൻപ് യാത്രാ രേഖകളെല്ലാം ഉറപ്പാക്കേണ്ടത് നിർബന്ധമാണ്.

ALSO READ: ‘നിധി’ കുഴിച്ചെടുക്കാൻ സൗദി അറേബ്യ, ഉറ്റ് നോക്കി ലോകം; പ്രതീക്ഷയിൽ മലയാളികൾ

പുതുവത്സരാഘോഷം; യുഎഇയിൽ ഹോട്ടൽ മുറികളുടെ വാടക വർധിപ്പിച്ചു

യുഎഇയിൽ വരാനിരിക്കുന്ന പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹോട്ടൽ മുറികളുടെ വാടക വർധിച്ചത് 300 ഇരട്ടിയോളം. ബുർജ് ഖലീഫയിലെ വെടിക്കെട്ടടക്കം കാണാൻ ആളുകൾ മുറി ബുക്ക് ചെയ്ത് തുടങ്ങിയതിന് പിന്നാലെയാണ് വർദ്ധനവ്. യുഎഇയിൽ ഹോട്ടൽ മുറികളുടെ വാടക കുത്തനെ ഉയർത്തിയത് വിനോദസഞ്ചാരികൾക്ക് അടക്കം വലിയ തിരിച്ചടിയാണ്.

പുതുവത്സരത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ കാണാൻ ആളുകൾ എത്തുന്നതോടെ ഹോട്ടൽ മുറികൾക്കുള്ള ഡിമാൻഡ് വർധിച്ചതാണ് വാടക 300 ഇരട്ടിയോളം വർധിപ്പിക്കാൻ കാരണമായി ബുക്കിങ് ഏജൻസികൾ അറിയിച്ചത്. റിസോർട്ടുകളിലെയും ഹോട്ടലുകളിലുമൊക്കെ മുറിവാടക വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ദുബായിൽ നിലവിൽ ഹോട്ടലുകളുടെ ഒരു രാത്രി വാടക 800 മുതൽ 2000 ദിർഹം വരെയാണ്. അബുദാബിയിൽ ഇത് 600 മുതൽ 1800 വരെയാണെന്നാണ് ഡോപ്പമിൻ ട്രാവൽസ് സെയിൽസ് ഹെഡ് റാമി ബദർ പറയുന്നത്. റാസ് അൽ ഖൈമയിലെ ഹോട്ടലുകളാണ് രാജ്യത്തെ തന്നെ ഏറ്റവും വാടക കുറഞ്ഞ താമസ സൗകര്യം ഒരുക്കുന്നത്. 500 മുതൽ 1500 ദിർഹം വരെയാണ് ഇവിടെ നൽകേണ്ടി വരിക. ഇത് ഇനി വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബുർജ് ഖലീഫയിലെ വെടിക്കെട്ടും ജബൽ ജൈസ് പർവതക്കാഴ്ചകളുമാണ് പുതുവത്സരക്കാഴ്ചകളിൽ വിനോദ സഞ്ചാരികൾ കൂടുതൽ തിരഞ്ഞെടുത്തിരിക്കുന്നത്.

Related Stories
Donald Trump : ക്യാപിറ്റല്‍ മന്ദിരത്തില്‍ റിപ്പബ്ലിക്കന്‍ കാറ്റ് വീശി; രാജകീയ തിരിച്ചുവരവില്‍ യുഎസ് പ്രസിഡന്റായി അധികാരമേറ്റ് ഡൊണാള്‍ഡ് ട്രംപ്‌
Israel-Palestine Conflict: വെടിയൊച്ചകളില്ലാത്ത പ്രഭാതം; പലസ്തീന്‍ ബന്ദികളെ മോചിപ്പിച്ച് ഇസ്രായേല്‍
Donald Trump: ഉച്ചകഴിഞ്ഞാല്‍ ട്രംപ് ഉദിക്കും; സത്യപ്രതിജ്ഞ ചടങ്ങുകള്‍ ക്യാപിറ്റോള്‍ മന്ദിരത്തിനകത്ത്
Donald Trump’s Inauguration:അന്ന് ഹൗഡി മോദി, ഇന്ന് സ്ഥാനാരോഹണം; ട്രംപിന് മുന്നില്‍ വീണ്ടും ‘ഡ്രം മേളം’ മുഴക്കാന്‍ ഇന്ത്യന്‍ സംഘമെത്തും
FIFA World Cup: ഫിഫ ലോകകപ്പ്: 30 ലക്ഷം തെരുവുനായകളെ കൊന്നൊടുക്കാൻ മൊറോക്കോ
Sheikh Hasina: ‘ഇന്ത്യയിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ കൊല്ലപ്പെട്ടേനെ’: ഷെയ്ഖ് ഹസീന
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?