Air Turbulence: ആകാശചുഴിയിൽപ്പെട്ട് എയർ യൂറോപ്പ; 30 പേർക്ക് പരിക്ക്, വീഡിയോ പുറത്ത്

Air Europa Air Turbulence: എയർ യൂറോപ്പ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് സ്പാനിഷ് എയർലൈൻ അറിയിച്ചു. ഇതേതുടർന്ന് വിമാനം ബ്രസീലിൽ അടിയന്തരമായി ലാൻഡ് ചെയ്തു. സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

Air Turbulence: ആകാശചുഴിയിൽപ്പെട്ട് എയർ യൂറോപ്പ; 30 പേർക്ക് പരിക്ക്, വീഡിയോ പുറത്ത്

ഓവർഹെഡ് കമ്പാർട്ടുമെൻ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തുന്നു. (Image Credits: X)

Updated On: 

02 Jul 2024 12:48 PM

സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്ക് പുറപ്പെട്ട എയർ യൂറോപ്പയുടെ വിമാനം ആകാശചുഴിയിൽപ്പെട്ടു. എയർ യൂറോപ്പ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് സ്പാനിഷ് എയർലൈൻ അറിയിച്ചു. ഇതേതുടർന്ന് വിമാനം ബ്രസീലിൽ അടിയന്തരമായി
ലാൻഡ് ചെയ്തു . സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച്ച വൈക്കിട്ടോടെയാണ് സംഭവം നടക്കുന്നത്.

അപകടത്തിൽ യാത്രക്കാരിൽ ഒരാൾ ഓവർഹെഡ് കമ്പാർട്ടുമെൻ്റിൽ കുടുങ്ങികിടക്കുന്നതും മറ്റ് യാത്രക്കാർ അയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. വിമാനത്തിൽ 325 യാത്രക്കാരാണുണ്ടായിരുന്നത്. അപകടത്തിൻ്റെ ആഘാതത്തിൽ വിമാനത്തിലെ സീലിംഗ് പാനലുകൾ ഓക്‌സിജൻ മാസ്‌കുകളും ഉൾപ്പെടെയുള്ളവ തകർന്ന് കിടക്കുന്നതായും വീഡിയോയിൽ കാണാം.

അപകടത്തിൽ പരിക്കേറ്റ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരിൽ ചിലരുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരിക്കേറ്റതായും ആരോ​ഗ്യവി​ദ​ഗ്ധർ അറിയിച്ചു. യാത്രക്കാർക്ക് വിമാനത്തിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി ഒരാൾ പറഞ്ഞു. ഉറുഗ്വേയിലേക്കുള്ള യാത്ര തുടരുന്നതിനായി പുതിയ വിമാനം മാഡ്രിഡിൽ നിന്ന് പുറപ്പെടുമെന്ന് എയർ യൂറോപ്പ അറിയിച്ചു.

 

 

Related Stories
Saudi Arabia : അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി അറേബ്യ; നിബന്ധനകളിൽ ഇളവ്
Jyotiraditya Scindia: ഇന്ത്യ ഉടൻ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. 2027-ൽ അത് മൂന്നാമതാകും- കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
Israel-Hezbollah Conflict: സ്‌ഫോടന ശബ്ദം നിലയ്ക്കാതെ ലെബനന്‍; വീണ്ടും ബോംബാക്രമണം
Pakistan Attack: പാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ ഭീകരവാദികളുടെ വെടിവെപ്പ്; 50 മരണം
Gautam Adani: അദാനിക്ക് തിരിച്ചടി; വിമാനത്താവളം പാട്ടത്തിനെടുക്കന്നതിന് അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച കരാറുകൾ റദ്ധാക്കി കെനിയ
News9 Global Summit: ഇന്ത്യ-ജർമ്മനി ബന്ധത്തിൻ്റെ ചരിത്രപരമായ നാഴികക്കല്ല്, ജർമ്മനിയോട് നന്ദി: ടിവി നെറ്റ്‌വർക്ക് എംഡി & സിഇഒ ബരുൺ ദാസ്
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ