Air Turbulence: ആകാശചുഴിയിൽപ്പെട്ട് എയർ യൂറോപ്പ; 30 പേർക്ക് പരിക്ക്, വീഡിയോ പുറത്ത്
Air Europa Air Turbulence: എയർ യൂറോപ്പ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് സ്പാനിഷ് എയർലൈൻ അറിയിച്ചു. ഇതേതുടർന്ന് വിമാനം ബ്രസീലിൽ അടിയന്തരമായി ലാൻഡ് ചെയ്തു. സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്ക് പുറപ്പെട്ട എയർ യൂറോപ്പയുടെ വിമാനം ആകാശചുഴിയിൽപ്പെട്ടു. എയർ യൂറോപ്പ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് സ്പാനിഷ് എയർലൈൻ അറിയിച്ചു. ഇതേതുടർന്ന് വിമാനം ബ്രസീലിൽ അടിയന്തരമായി
ലാൻഡ് ചെയ്തു . സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച്ച വൈക്കിട്ടോടെയാണ് സംഭവം നടക്കുന്നത്.
അപകടത്തിൽ യാത്രക്കാരിൽ ഒരാൾ ഓവർഹെഡ് കമ്പാർട്ടുമെൻ്റിൽ കുടുങ്ങികിടക്കുന്നതും മറ്റ് യാത്രക്കാർ അയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. വിമാനത്തിൽ 325 യാത്രക്കാരാണുണ്ടായിരുന്നത്. അപകടത്തിൻ്റെ ആഘാതത്തിൽ വിമാനത്തിലെ സീലിംഗ് പാനലുകൾ ഓക്‌സിജൻ മാസ്‌കുകളും ഉൾപ്പെടെയുള്ളവ തകർന്ന് കിടക്കുന്നതായും വീഡിയോയിൽ കാണാം.
✈️ DRAMÁTICO
🛬Pasajero atravesó techo de avión de Air Europa con destino a Montevideo que se metió en una turbulencia y debió aterrizar de emergencia en Brasil.
🧳El pasajero debió salir del techo por la zona de equipaje de mano.
👨✈️Videos pic.twitter.com/wsBzhicADK
— Eduardo Preve (@EPreve) July 1, 2024
അപകടത്തിൽ പരിക്കേറ്റ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരിൽ ചിലരുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരിക്കേറ്റതായും ആരോഗ്യവിദഗ്ധർ അറിയിച്ചു. യാത്രക്കാർക്ക് വിമാനത്തിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി ഒരാൾ പറഞ്ഞു. ഉറുഗ്വേയിലേക്കുള്ള യാത്ര തുടരുന്നതിനായി പുതിയ വിമാനം മാഡ്രിഡിൽ നിന്ന് പുറപ്പെടുമെന്ന് എയർ യൂറോപ്പ അറിയിച്ചു.