Angelina Jolie: കൈതാങ്ങായി നടി ആഞ്ജലീന ജോളി; കാട്ടുതീയിൽ വീടുനഷ്ടപ്പെട്ടവരെ സ്വന്തംവീട്ടിൽ താമസിപ്പിച്ച് താരം

Angelina Jolie and son Knox help LA wildfire victims: നടിയും അവരുടെ 16-കാരനായ മകൻ നോക്സും ചേ‍ർന്ന് ദുരിതബാധിതരെ സഹായിക്കുന്നതിന് ആവശ്യമായ ഭക്ഷണവും വെള്ളവും വാങ്ങുന്നതിന്റെ ചിത്രങ്ങളും നേരത്തെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

Angelina Jolie: കൈതാങ്ങായി നടി ആഞ്ജലീന ജോളി; കാട്ടുതീയിൽ വീടുനഷ്ടപ്പെട്ടവരെ സ്വന്തംവീട്ടിൽ താമസിപ്പിച്ച് താരം

Angelina Jolie

Published: 

11 Jan 2025 22:50 PM

ഒരു രാജ്യം മുഴുവൻ കാട്ടുത്തീയിൽ വെന്തുരുകുകയാണ്. എവിടെ നോക്കിയാലും ആളുകൾ പരിഭ്രാന്തിയിലാണ്. യുഎസിലെ ലോസ് ഏഞ്ചലസിലേ കാര്യമാണ് ഈ പറയുന്നത്. കുറച്ച് ദിവസമായി കാട്ടുതീ സംഹാരതാണ്ഡവമാടുകയാണ്. പത്തോളം പേരുടെ മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. ഇതുവരെ ഒന്നര ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. സെലിബ്രിറ്റികൾ താമസിക്കുന്ന ഹോളിവുഡ് ഹിൽസിനും ഓസ്കർ അവാർഡ് ദാന ചടങ്ങ് നടക്കുന്ന ഡോൾബി തിയേറ്ററിനും ഭീഷണിയുണ്ട്.

ഇവിടെ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഏറെ കരളലിയിപ്പിക്കുന്നതാണ്. ഇപ്പോഴിതാ കാട്ടുതീയിൽപ്പെട്ട ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി നടി ആഞ്ജലീന ജോളി രം​ഗത്ത് എത്തിയിരിക്കുകയാണ്. ലോസ് ആഞ്ജലിസിൽ നിന്ന് വീടൊഴിപ്പിച്ച സുഹൃത്തുക്കൾക്കായി അവർ സ്വന്തം വീട് തുറന്നുകൊടുത്തു. 49 സുഹൃത്തുക്കൾക്കായാണ് ആഞ്ജലീന തന്റെ വീട് തുറന്നുകൊടുത്തതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൂടാതെ, നടിയും അവരുടെ 16-കാരനായ മകൻ നോക്സും ചേ‍ർന്ന് ദുരിതബാധിതരെ സഹായിക്കുന്നതിന് ആവശ്യമായ ഭക്ഷണവും വെള്ളവും വാങ്ങുന്നതിന്റെ ചിത്രങ്ങളും നേരത്തെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

Also Read: കുടിക്കാന്‍ വെള്ളമില്ല, വസിക്കാന്‍ വീടില്ല, ശ്വസിക്കാന്‍ വായുവുമില്ല; ലോസ് ഏഞ്ചലല്‍സിലെ ചെകുത്താന്‍ തീ സര്‍വതും വിഴുങ്ങുമോ?

അതേസമയം കാട്ടുതീ ദുരന്തത്തിൽപ്പെട്ട് നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഹോളിവുഡ് നടീനടന്മാരുടെ വീടുകളടക്കം പതിനായിരത്തിലേറെ കെട്ടിടങ്ങൾ കത്തിനശിച്ചു. ഹോളിവുഡ് ഹിൽസിലെയും സ്റ്റുഡിയോ സിറ്റിയിലെയും തീകെടുത്താൻ വിമാനമാർഗം വെള്ളം ഒഴിക്കുന്നതിന്റെ ദൃശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അപ്പാർട്ട്‌മെന്റുകൾ, സ്കൂളുകൾ, വാഹനങ്ങൾ, വ്യാപാര-വ്യവസായ കേന്ദ്രങ്ങൾ ‍എന്നിവയെല്ലാം കത്തി നശിച്ചു.പസഫിക് പാലിസേഡ്‌സ് തീരത്തുനിന്ന് പസഡേനവരെയാണ് തീ വ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലിസേഡിൽ വലിയ കാട്ടുതീയാരംഭിച്ചത് . ബുധനാഴ്ച ഉച്ചതിരിഞ്ഞ് സാൻഫെർണാഡോ താഴ്വരയിലും കാട്ടുതീ ആളി. മേഖലയിൽ വീശിയ ശക്തമായ വരണ്ട കാറ്റ് കൂടുതൽ ഇടങ്ങളിലേക്ക് തീ പടരാനിടയാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ സമീപത്തെ വെൻചുറ കൗണ്ടിയിലേക്കും തീ വ്യാപിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ വെസ്റ്റ്ഹില്ലിനുസമീപത്തേക്കും തീയെത്തി. ചരിത്രത്തിൽ ഏറ്റവും വിനാശകരമായ തീപിടിത്തമാണ് ലോസ് ഏഞ്ചലസിൽ ഉണ്ടായിരിക്കുന്നത്. നിരവധി കെട്ടിടങ്ങൾ പൂർണമായും കത്തിനശിച്ചു. ഇൻഷ്വർ ചെയ്ത നഷ്ടം 8 ബില്യൺ ഡോളറിൽ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.  എന്നാൽ എന്താണ് തീപിടിത്തത്തിന്റെ കാരണം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒഴിപ്പിക്കപ്പെട്ട പ്രദേശങ്ങളില്‍ മോഷണം തടയാന്‍ നാഷണല്‍ ഗാര്‍ഡ് സുരക്ഷാ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ വിന്യസിക്കാനാണ് തീരുമാനം.

Related Stories
​Influencer Emily James: അരക്കെട്ട് ഭം​ഗിയാക്കാൻ വാരിയെല്ല് നീക്കം ചെയ്തു, ഇനി അവകൊണ്ട് കിരീടമുണ്ടാക്കും; ഇൻഫ്ലുവൻസർ
Los Angeles Wildfires : കുടിക്കാന്‍ വെള്ളമില്ല, വസിക്കാന്‍ വീടില്ല, ശ്വസിക്കാന്‍ വായുവുമില്ല; ലോസ് ഏഞ്ചലല്‍സിലെ ചെകുത്താന്‍ തീ സര്‍വതും വിഴുങ്ങുമോ?
Riyadh Metro : ഓറഞ്ച് ലൈൻ പ്രവർത്തനമാരംഭിച്ചു; റിയാദ് മെട്രോയുടെ നിർമ്മാണം പൂർണ്ണം
Chandra Arya: ‘പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കും’; ട്രൂഡോയ്ക്ക് പിൻഗാമിയാകാൻ ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യ
Los Angeles Wildfires: ദുരിത കയത്തില്‍ ലോസ് ഏഞ്ചലസ്; 30,000 ഏക്കര്‍ കത്തിയമര്‍ന്നു, ഏറ്റവും വിനാശകരമായ തീപിടിത്തം
Israel-Palestine Conflict: കുരുതി തുടര്‍ന്ന് ഇസ്രായേല്‍; യുദ്ധത്തില്‍ മരിച്ച പലസ്തീനികളുടെ എണ്ണം 46,000 കടന്നു
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍