5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Abu Dhabi Big Ticket: കൂലിപ്പണിക്കാരനും, പഴക്കച്ചവടക്കാരനും, ഒപ്പം അബുദാബി ബിഗ് ടിക്കറ്റ് ആ മലയാളിക്കും

അനിലിന് പുറമെ മറ്റ് മൂന്ന് പേർക്കും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചു. 280,000 ദിർഹമാണ് ആകെ സമ്മാനത്തുക. ബംഗ്ലേദശിൽ നിന്നുള്ള സോഹെൽ അഹമ്മദ് അൽ ഉദ്ദീനാണ് നറുക്കെടുപ്പിൽ ഏറ്റവും വലിയ തുക 1 ലക്ഷം ദിർഹം ലഭിച്ചത്

Abu Dhabi Big Ticket: കൂലിപ്പണിക്കാരനും, പഴക്കച്ചവടക്കാരനും, ഒപ്പം അബുദാബി ബിഗ് ടിക്കറ്റ് ആ മലയാളിക്കും
Abu Dhabi Big TicketImage Credit source: Social Media
arun-nair
Arun Nair | Updated On: 15 Jan 2025 17:05 PM

യുഎഇ: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി അടക്കം നാലു പേർക്ക് വമ്പൻ നേട്ടം. സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ളവരെയാണ് ഇത്തവണ ബിഗ് ടിക്കറ്റിൻ്റെ ഭാഗ്യദേവത കടാക്ഷിച്ചത്. അബുദാബി സ്വദേശിയായ കമ്പ്യൂട്ടർ എഞ്ചിനയറും മലയാളിയുമായ അനിൽ ജോൺസണ് 40000 ദിർഹം സമ്മാനമായി നേടിയത്. കഴിഞ്ഞ 19 വർഷമായി അബുദാബിയിൽ ജോലി ചെയ്യുന്ന ജോൺസൺ 15 വർഷമായി ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. തൻ്റെ ജീവിതത്തിൽ ഇതുവരെ ഇത്തരമൊരു ഭാഗ്യം തന്നെ തേടിയെത്തിയിട്ടില്ലെന്ന് അനിൽ പറയുന്നു.

അനിലിന് പുറമെ മറ്റ് മൂന്ന് പേർക്കും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിട്ടുണ്ട്. 280,000 ദിർഹമാണ് സമ്മാനത്തുക. ബംഗ്ലേദശിൽ നിന്നുള്ള സോഹെൽ അഹമ്മദ് അൽ ഉദ്ദീനാണ് നറുക്കെടുപ്പിൽ ഏറ്റവും വലിയ തുകയായ 1 ലക്ഷം ദിർഹം ലഭിച്ചത്. 49-കാരനായ അദ്ദേഹം കഴിഞ്ഞ 17 വർഷമായി ദുബായിൽ താമസിക്കുന്നയാളാണ്. എല്ലാ മാസവും സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് സുഹൈൽ ബിഗ് ടിക്കറ്റെടുക്കുന്നത്.

സമ്മാനത്തുക കൊണ്ട് പുതിയ ബിസിനസ് ആരംഭിക്കാനാണ് പ്ലാനെന്ന് സുഹൈൽ പറയുന്നു. ബംഗ്ലാദേശിൽ നിന്നുള്ള അലങ്കാര തൊഴിലാളിയായ സാമുൽ ആലം അബ്ദുർ റസാഖാണ് 90,000 ദിർഹം നേടിയ മറ്റൊരു വിജയി. 30 സുഹൃത്തുക്കളുമായി ഷെയറിട്ടാണ് അദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനത്തുക സുഹൃത്തുക്കൾക്കും പങ്ക് വെക്കാനാണ് സാമുൽ ആലം ആലോചിക്കുന്നത്.

അജ്മാനിൽ നിന്നുള്ള 59 കാരനായ ബിസിനസുകാരൻ ജാഫർ മോട്ടിവാലക്കാണ് ബിഗ് ടിക്കറ്റിലെ 50,000 ദിർഹം ലഭിച്ചത്. സമ്മാം തൻ്റെ നാല് സുഹൃത്തുക്കൾക്കൊപ്പം പങ്കിടുമെന്ന് ജാഫർ മോട്ടിവാല പറഞ്ഞു കഴിഞ്ഞു. 1994 മുതൽ യുഎഇയിൽ സ്ഥിരതാമസമാണ് മോട്ടിവാല. മറ്റുള്ളവർക്ക്, എൻ്റെ ഉപദേശം ലളിതമാണ്: എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുക – ഏകദേശം മൂന്ന് പതിറ്റാണ്ടോളം നീണ്ട ശ്രമങ്ങൾക്ക് ശേഷമാണ് എനിക്ക് ഭാഗ്യം കടാക്ഷിച്ചത്. ഇതു പോലെ നിങ്ങളുടെ സമയവും വരുമെന്നും അദ്ദേഹം പറയുന്നു. ഗോവൻ സ്വദേശികൂടിയാണ് ജാഫർ.

എന്താണ് ബിഗ് ടിക്കറ്റ്

കേരള സംസ്ഥാന ലോട്ടറി പോലെ തന്നെ അബുദാബിയിൽ നടത്തുന്ന പ്രതിമാസ നറുക്കെടുപ്പാണ് ബിഗ് ടിക്കറ്റ്. 1992-ൽ ആരംഭിച്ച ബിഗ് ടിക്കറ്റിൽ ആദ്യം നൽകിയിരുന്ന സമ്മാനം പ്രതിമാസം ഒരു മില്യൺ ദിർഹമായിരുന്നു. നിലവിൽ 20 ദശലക്ഷം ദിർഹം വരെയാണ് സമ്മാനം, മെഴ്‌സിഡസ് ബെൻസ്, ജാഗ്വാർ, കോർവെറ്റ്, ഫോർഡ് മസ്റ്റാങ്, മിനി-കൂപ്പർ തുടങ്ങിയ ആഡംബര കാറുകൾക്കും നറുക്കെടുപ്പ് ഉണ്ട്. ജനുവരിയിലെ നറുക്കെടുപ്പ് തീയതിയിൽ, ബിഎംഡബ്ല്യു, ലാൻഡ് റോവർ എന്നിവയാണ് ഓഫർ ചെയ്യുന്ന കാറുകൾ