Abu Dhabi: ഹാനികരമായ പദാർത്ഥങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തൽ; അബുദാബിയിൽ 41 സൗന്ദര്യവർധക വസ്തുക്കൾ നിരോധിച്ചു

Abu Dhabi Bans Unsafe Supplements: അബുദാബിയിൽ 41 സൗന്ദര്യ വർധക വസ്തുക്കൽ നിരോധിച്ചു. ബോഡി ബിൽഡിങ്, ലൈംഗികോത്തേജനം, ഭാരനിയന്ത്രണം തുടങ്ങിയവയെ സഹായിക്കുമെന്ന് അവകാശപ്പെട്ടിരുന്ന പ്രൊഡക്ടുകളാണ് നിരോധിച്ചത്.

Abu Dhabi: ഹാനികരമായ പദാർത്ഥങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തൽ; അബുദാബിയിൽ 41 സൗന്ദര്യവർധക വസ്തുക്കൾ നിരോധിച്ചു

പ്രതീകാത്മക ചിത്രം

abdul-basith
Published: 

03 Apr 2025 15:22 PM

ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിൽ 41 സൗന്ദര്യവർധക വസ്തുക്കൾ നിരോധിച്ചു. ഈ വർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 27 വരെയുള്ള കാലയളവിലാണ് ഇത്രയധികം സൗന്ദര്യവർധക വസ്തുക്കളും ശരീരഭാരം കുറയ്ക്കുന്നതിനെ സഹായിക്കുന്ന മരുന്നുകളും നിരോധിച്ചത്. ബോഡി ബിൽഡിങ്, ലൈംഗികോത്തേജനം തുടങ്ങിയവയെ സഹായിക്കുന്ന മരുന്നുകളും നിരോധിച്ചതിൽ പെടുന്നു.

ഇത്തരത്തിൽ മായം ചേർത്ത പ്രൊഡക്ടുകൾ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വൃത്തിഹീനമായ സ്ഥലത്ത് നിബന്ധനകൾ പാലിക്കാതെയാണ് ഈ പ്രൊഡക്ടുകൾ സൂക്ഷിച്ചിരുന്നത്. യീസ്റ്റ്, ചിതൽ, ബാക്ടീരിയ തുടങ്ങിയവയുടെ സാന്നിധ്യം നിരോധിക്കപ്പെട്ട ഈ ഉത്പനങ്ങളിൽ ഉണ്ടായിരുന്നു. മറ്റുള്ളവയിൽ മായം ചേർത്തിട്ടുണ്ട് എന്നും ആരോഗ്യവകുപ്പ് പറഞ്ഞു

ബ്രോൺസ് ടോൺ ബ്ലാക്ക് സ്പോട്ട് കറക്ടർ, ബയോ ക്ലയർ ലൈറ്റ്നിങ് ബോഡി ലോഷൻ, റീഷേപ്പ് ഹൈ മോർണിങ്, റൈനോ സൂപ്പർ ലോങ് ലാസ്റ്റിങ് 70000, പിങ്ക് പുസ്സിക്യാറ്റ്, ഗ്ലൂട്ട വൈറ്റ് ആൻ്റി- ആക്നെ ക്രീം തുടങ്ങിയവയൊക്കെ പട്ടികയിലുണ്ട്.

യുഎഇ ഇന്ധനവില
യുഎഇയിൽ ഇന്ധനവില കുറച്ചു. ഏപ്രിൽ ഒന്നിനാണ് പെട്രോളിനും ഡീസലിനും വിലകുറച്ചത്. ഫെബ്രുവരിയിൽ ഇന്ധനവില വർധിപ്പിച്ചിരുന്നു. പിന്നീട് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വില കുറച്ചു. നിലവിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.57 ദിർഹമാണ് വില. മാർച്ചിൽ 2.73 ദിർഹമായിരുന്നു വില. സ്‌പെഷ്യൽ 95 പെട്രോളിൻ്റെ വില 2.61 ദിർഹമിൽ നിന്ന് 2.46 ദിർഹമായി കുറഞ്ഞു. ഇ-പ്ലസ് 91 പെട്രോളിന് മാർച്ചിൽ ലിറ്ററിന് 2.54 ദിർഹമായിരുന്നു വില. ഇത് ഈ മാസം ലിറ്ററിന് വില 2.38 ദിർഹമായി കുറഞ്ഞു. ഡീസൽ വില ലിറ്ററിന് 2.77 ദിർഹത്തിൽ നിന്ന് 2.63 ദിർഹമായി കുറഞ്ഞു.

Related Stories
Dubai: ദുബായിൽ വ്യാജ ചെക്കുകൾ നൽകി വാഹനത്തട്ടിപ്പ്; ദമ്പതിമാർ ഉൾപ്പെട്ട സംഘം പിടിയിൽ
Gaza Ceasefire Talks: ഗാസ, ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ സൈന്യം തുടരുമെന്ന് ഇസ്രായേല്‍; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സങ്കീര്‍ണമാകാന്‍ സാധ്യത
Selling Human Bones: മനുഷ്യ അസ്ഥികളും തലയോട്ടികളും വിൽപ്പനയ്ക്ക്; കച്ചവടം ഫെയ്സ്ബുക്കിലൂടെ, 52കാരി അറസ്റ്റിൽ
Al Nahda Fire: അൽ നഹ്ദ കെട്ടിടത്തിലെ തീപിടുത്തം; അന്വേഷണം ആരംഭിച്ച് ഷാർജ പോലീസ്
Afghanistan Earthquake: അഫ്ഗാനിസ്ഥാനെ നടുക്കി ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി, ഡൽഹിയിലും പ്രകമ്പനം
Donald Trump: ട്രംപിന്റെ ഭീഷണി വകവയ്ക്കാതെ ഹാര്‍വാര്‍ഡ് സര്‍വകലാശാല; മറ്റ് സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരണമെന്ന് ഒബാമ
വേനല്‍ക്കാലത്ത് വേണം പ്രത്യേകം ഡയറ്റ് പ്ലാന്‍
നല്ല ഉറക്കത്തിനായി ഇവ കഴിക്കരുത്
നിലക്കടല കുതിര്‍ത്ത് കഴിക്കൂ, ഗുണമുറപ്പ്‌
ചൂടുകാലത്ത് ദിസവും തൈര് കഴിക്കുന്നതിൻ്റെ ഗുണങ്ങൾ