Abu Dhabi: ഹാനികരമായ പദാർത്ഥങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തൽ; അബുദാബിയിൽ 41 സൗന്ദര്യവർധക വസ്തുക്കൾ നിരോധിച്ചു
Abu Dhabi Bans Unsafe Supplements: അബുദാബിയിൽ 41 സൗന്ദര്യ വർധക വസ്തുക്കൽ നിരോധിച്ചു. ബോഡി ബിൽഡിങ്, ലൈംഗികോത്തേജനം, ഭാരനിയന്ത്രണം തുടങ്ങിയവയെ സഹായിക്കുമെന്ന് അവകാശപ്പെട്ടിരുന്ന പ്രൊഡക്ടുകളാണ് നിരോധിച്ചത്.

ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിൽ 41 സൗന്ദര്യവർധക വസ്തുക്കൾ നിരോധിച്ചു. ഈ വർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 27 വരെയുള്ള കാലയളവിലാണ് ഇത്രയധികം സൗന്ദര്യവർധക വസ്തുക്കളും ശരീരഭാരം കുറയ്ക്കുന്നതിനെ സഹായിക്കുന്ന മരുന്നുകളും നിരോധിച്ചത്. ബോഡി ബിൽഡിങ്, ലൈംഗികോത്തേജനം തുടങ്ങിയവയെ സഹായിക്കുന്ന മരുന്നുകളും നിരോധിച്ചതിൽ പെടുന്നു.
ഇത്തരത്തിൽ മായം ചേർത്ത പ്രൊഡക്ടുകൾ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വൃത്തിഹീനമായ സ്ഥലത്ത് നിബന്ധനകൾ പാലിക്കാതെയാണ് ഈ പ്രൊഡക്ടുകൾ സൂക്ഷിച്ചിരുന്നത്. യീസ്റ്റ്, ചിതൽ, ബാക്ടീരിയ തുടങ്ങിയവയുടെ സാന്നിധ്യം നിരോധിക്കപ്പെട്ട ഈ ഉത്പനങ്ങളിൽ ഉണ്ടായിരുന്നു. മറ്റുള്ളവയിൽ മായം ചേർത്തിട്ടുണ്ട് എന്നും ആരോഗ്യവകുപ്പ് പറഞ്ഞു
ബ്രോൺസ് ടോൺ ബ്ലാക്ക് സ്പോട്ട് കറക്ടർ, ബയോ ക്ലയർ ലൈറ്റ്നിങ് ബോഡി ലോഷൻ, റീഷേപ്പ് ഹൈ മോർണിങ്, റൈനോ സൂപ്പർ ലോങ് ലാസ്റ്റിങ് 70000, പിങ്ക് പുസ്സിക്യാറ്റ്, ഗ്ലൂട്ട വൈറ്റ് ആൻ്റി- ആക്നെ ക്രീം തുടങ്ങിയവയൊക്കെ പട്ടികയിലുണ്ട്.
യുഎഇ ഇന്ധനവില
യുഎഇയിൽ ഇന്ധനവില കുറച്ചു. ഏപ്രിൽ ഒന്നിനാണ് പെട്രോളിനും ഡീസലിനും വിലകുറച്ചത്. ഫെബ്രുവരിയിൽ ഇന്ധനവില വർധിപ്പിച്ചിരുന്നു. പിന്നീട് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വില കുറച്ചു. നിലവിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.57 ദിർഹമാണ് വില. മാർച്ചിൽ 2.73 ദിർഹമായിരുന്നു വില. സ്‌പെഷ്യൽ 95 പെട്രോളിൻ്റെ വില 2.61 ദിർഹമിൽ നിന്ന് 2.46 ദിർഹമായി കുറഞ്ഞു. ഇ-പ്ലസ് 91 പെട്രോളിന് മാർച്ചിൽ ലിറ്ററിന് 2.54 ദിർഹമായിരുന്നു വില. ഇത് ഈ മാസം ലിറ്ററിന് വില 2.38 ദിർഹമായി കുറഞ്ഞു. ഡീസൽ വില ലിറ്ററിന് 2.77 ദിർഹത്തിൽ നിന്ന് 2.63 ദിർഹമായി കുറഞ്ഞു.