5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

സൂര്യഗ്രഹണം ഭയന്ന് ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും കൊന്ന് യുവതി

തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ആത്മീയ യുദ്ധം എന്നായിരുന്നു ഡാനിയേല്‍ കുറിച്ചത്. ഗ്രഹണം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഇവര്‍ ഈ ക്രൂരത ചെയ്തത്

സൂര്യഗ്രഹണം ഭയന്ന് ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും കൊന്ന് യുവതി
shiji-mk
Shiji M K | Updated On: 11 Apr 2024 16:11 PM

ലോസ് ആഞ്ചലസ്: സൂര്യഗ്രഹണം ഭയന്ന് കുട്ടികളെയും ഭര്‍ത്താവിനെയും കൊന്ന് യുവതി. അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് സംഭവം. സമൂഹമാധ്യമങ്ങളില്‍ ജ്യോതിഷവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇന്‍ഫ്‌ളുവെന്‍സറും 34 കാരിയുമായ ഡാനിയേല്‍ ചെര്‍ക്കിയാഹ് ജോണ്‍സണ്‍ ആണ് ക്രൂരകൃത്യം ചെയ്തത്.

ഭര്‍ത്താവിനെ കുത്തിക്കൊല്ലുകയും കുഞ്ഞുങ്ങളെ കാറില്‍ നിന്നെറിഞ്ഞുമാണ് കൊലപ്പെടുത്തിയത്. രണ്ട് കുഞ്ഞുങ്ങളില്‍ ഒരാള്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഒരു കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുഞ്ഞുങ്ങളെ കാറില്‍ നിന്നെറിഞ്ഞതിന് ശേഷം യുവതി 160 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ മരത്തിലിടിപ്പിച്ച് സ്വയം ജീവനൊടുക്കാനും ശ്രമിച്ചിരുന്നു.

ഗ്രഹണം ലോകാവസാനത്തിന്റെ ലക്ഷണമാണെന്ന് യുവതി വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ആത്മീയ യുദ്ധം എന്നായിരുന്നു ഡാനിയേല്‍ കുറിച്ചത്. ഗ്രഹണം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഇവര്‍ ഈ ക്രൂരത ചെയ്തത്.

കൃത്യം ചെയ്യുന്നതിന് മുമ്പ് ഡാനിയേല്‍ പങ്കാളിയായ ജേലന്‍ അലന്‍ ചേനിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയത്. അതിനുശേഷം എട്ടുമാസമുള്ള കുഞ്ഞിനെയും ഒമ്പതുവയസുള്ള കുട്ടിയെയും കൂട്ടി കാറില്‍ ദേശീയപാത 405ലേക്ക് കടക്കുകയായിരുന്നു.

തന്റെ അക്കൗണ്ടിലൂടെ ജ്യോതിഷത്തിന് പുറമെ കോണ്‍സ്പിറസി തിയറികളും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. കൊവിഡ് സമയത്ത് വാകസിന്‍ സ്വീകരിക്കുന്നതിനെതിരെയും ഡാനിയേല്‍ സംസാരിച്ചിരുന്നു.

ഏപ്രില്‍ നാലിന് തന്റെ എക്‌സില്‍ ലോകം മാറുകയാണ് ശരിയായ ചേരി തെരഞ്ഞെടുക്കണമെന്ന് ഇവര്‍ കുറിച്ചിരുന്നു. അതിന് തൊട്ടടുത്ത ദിവസം ലോകാവസാനമാണെന്നും ഡാനിയേല്‍ കുറിച്ചു.