5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Water: ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് കുറയുന്നു; നഷ്ടമായത് വീണ്ടെടുക്കാനാകാത്ത വിധം വെള്ളം

Fresh Water Level in The Earth Drops: നിലവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ആഗോള ജലസുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. 2015 മുതല്‍ 2023 വരെ ഭൂമിയുടെ ഉപരിതല ജലവും ഭൂഗര്‍ഭ ജലാശയങ്ങളും സംഭരിച്ചിരിക്കുന്ന ശുദ്ധജലത്തിന്റെ ശരാശരി അളവ് 2002-2014 ശരാശരിയേക്കാള്‍ 290 ക്യൂബിക് മൈല്‍ കുറവായിരുന്നു. ഈ നഷ്ടം ഈറി തടാകത്തിന്റെ രണ്ടര ഇരട്ടിയോളം ഉണ്ടാകുമെന്നാണ് നാസയിലെ ജലശാസ്ത്രജ്ഞനും പഠന സഹ-രചയിതാവുമായ മാത്യു റൊഡെല്‍ പറയുന്നത്.

Water: ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് കുറയുന്നു; നഷ്ടമായത് വീണ്ടെടുക്കാനാകാത്ത വിധം വെള്ളം
പ്രതീകാത്മക ചിത്രം (d3sign/Moment/Getty Images)
shiji-mk
Shiji M K | Published: 25 Nov 2024 06:33 AM

വാഷിങ്ടണ്‍: ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് കുറയുന്നതായി പഠനം. നാസ-ജര്‍മ്മന്‍ ഉപഗ്രഹങ്ങളില്‍ നിന്നുള്ള നിരീക്ഷണങ്ങളിലാണ് ഭൂമിയില്‍ ശുദ്ധജലം കുറയുന്നതായി കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. 2014 മുതലാണ് ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് കുറഞ്ഞത്. നിലവില്‍ താഴ്ന്ന നിലയാണ് ശുദ്ധജലത്തിന്റെ അളവ് ഉള്ളതെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഭൂമിയുടെ ഭൂഖണ്ഡങ്ങള്‍ വരണ്ട ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് സര്‍വേസ് ഇന്‍ ജിയോഫിസിക്‌സില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നത്.

നിലവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ആഗോള ജലസുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. 2015 മുതല്‍ 2023 വരെ ഭൂമിയുടെ ഉപരിതല ജലവും ഭൂഗര്‍ഭ ജലാശയങ്ങളും സംഭരിച്ചിരിക്കുന്ന ശുദ്ധജലത്തിന്റെ ശരാശരി അളവ് 2002-2014 ശരാശരിയേക്കാള്‍ 290 ക്യൂബിക് മൈല്‍ കുറവായിരുന്നു. ഈ നഷ്ടം ഈറി തടാകത്തിന്റെ രണ്ടര ഇരട്ടിയോളം ഉണ്ടാകുമെന്നാണ് നാസയിലെ ജലശാസ്ത്രജ്ഞനും പഠന സഹ-രചയിതാവുമായ മാത്യു റൊഡെല്‍ പറയുന്നത്.

സാധാരണ, കാലാവസ്ഥ ആന്ദോളനം അവസാനിച്ചതിന് ശേഷം ശുദ്ധജലത്തിന്റെ അളവ് വീണ്ടെടുക്കാറുണ്ട്. എന്നാല്‍ 2023 വരെയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് അനുസരിച്ച് ശുദ്ധജലനിരപ്പ് ഇനിയും വീണ്ടെടുക്കാനുണ്ടെന്നാണ്. പക്ഷെ ഇത് ഇനിയൊരിക്കലും വീണ്ടെടുക്കാനാകില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ബ്രസീലിലുണ്ടായ കടുത്ത വരള്‍ച്ചയോടെയാണ് ഈ നഷ്ടം ആരംഭിച്ചത്. പിന്നീട് ഒന്നിലധികം ഭൂഖണ്ഡങ്ങളില്‍ വലിയ തോതിലുള്ള വരള്‍ച്ച രേഖപ്പെടുത്തി. ഉയരുന്ന സമുദ്ര താപനിലയും 2014 മുതല്‍ 2016 വരെയുള്ള എന്‍ നിനോ പ്രതിഭാസങ്ങളുമാണ് ഇതിന് കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. എല്‍ നിനോ ശമിച്ച ശേഷവും ആഗോള ശുദ്ധജലനിരപ്പ് വീണ്ടെടുക്കപ്പെട്ടിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു.

Also Read: Health tips : പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ വെള്ളം കുടിക്കുമ്പോൾ ഇത്രയും മാറ്റങ്ങൾ ശരീരത്തിൽ സംഭവിക്കും

ബ്രസീലിന് സമാനമായി ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ശുദ്ധജലത്തിന്റെ അളവ് കുറഞ്ഞ് വരള്‍ച്ച ഉണ്ടായിരുന്നത്. ഇത് വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയുടെ സൂചനയാകാമെന്നാണ് നാസയുടെ ഗൊദാര്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ ജലശാസ്ത്രജ്ഞനായ മാത്യു റൊഡേല്‍ പറയുന്നത്. ശുദ്ധജലം കുറയുന്നതിന് കാലാവസ്ഥ വ്യതിയാനവും ഒരു കാരണമാണ്. ആഗോള താപനം അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അംശം വര്‍ധിപ്പിക്കുകയും ഇത് കൂടുതല്‍ തീവ്രമായ മഴയ്ക്ക് കാരണമാകുകയും ചെയ്യുന്നു. വരള്‍ച്ചയ്ക്കിടയിലെ മഴ മണ്ണിനെ ഫലപ്രദമായി വെള്ളം ആഗിരണം ചെയ്യുന്നതില്‍ നിന്നും തടയുകയും ഭൂഗര്‍ഭജലം നികത്തല്‍ കുറയുന്നതിനും വഴിവെക്കുന്നു.

ജലസ്രോതസുകള്‍ കുറയുന്നത് സംഘര്‍ഷങ്ങള്‍, ദാരിദ്ര്യം, രോഗസാധ്യത എന്നിവ വര്‍ധിക്കാന്‍ എന്നിവയ്ക്ക് കാരണമാകും. ജിആര്‍എസിഇ പറയുന്നത് അനുസരിച്ച് ഏറ്റവും തീവ്രമായ 30 വരള്‍ച്ചകളില്‍ 13 എണ്ണം 2015 മുതല്‍ സംഭവിക്കുന്നുണ്ട്. അതിനാല്‍ ആഗോള ശുദ്ധജല ലഭ്യതയുടെ ഭാവി അപകടത്തിലാണ്. അപകടകരമായ വിധത്തിലുള്ള ഭൂവിനോയഗവും ജലസ്രോതസുകളുടെ ദുരുപയോഗവും 300 കോടി ജനങ്ങള്‍ ശുദ്ധജലത്തിനായി ബുദ്ധിമുട്ടുന്നതിന് വഴിവെക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.