Dating Bonus: സിംഗിളായവരെല്ലാം പ്രണയിക്കൂ; ആവശ്യത്തിനുള്ള പണം തരാം! ജോലി ആനന്ദകരമാക്കാൻ കമ്പനിയുടെ ഓഫർ

കമ്പനിയിലെ ജീവനക്കാരുടെ സ്വത്വബോധവും സന്തോഷവും വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. കാമ്പയിൻ ആരംഭിച്ചതിന് പിന്നാലെ ഏകദേശം 500 പോസ്റ്റുകൾ കമ്പനിയുടെ ഫോറത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഡേറ്റിംഗ് പങ്കാളിയെ പരിചയപ്പെട്ടവർക്കുള്ള ക്യാഷ് അവാർഡുകൾ നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

Dating Bonus: സിംഗിളായവരെല്ലാം പ്രണയിക്കൂ; ആവശ്യത്തിനുള്ള പണം തരാം! ജോലി ആനന്ദകരമാക്കാൻ കമ്പനിയുടെ ഓഫർ
Published: 

20 Nov 2024 13:08 PM

മിക്ക കമ്പനികളും തൊഴിലാളികളുടെ ജോലി ഭാരം കുറയ്ക്കാനും ആനന്ദകരമാക്കാനും മികച്ച ഓഫറുകളുമായി എത്താറുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള ഓഫറുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കമ്പനിയുടെ ഓഫറാണ് വൈറലായി മാറിയിട്ടുള്ളത്. ജോലി ആനന്ദകരമാക്കാൻ സിംഗിളായ തൊഴിലാളികളോട് പ്രണയിക്കാൻ ആണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ വെറുതെ അല്ല ഇവർക്ക് ഇതിനായി പണം നൽകാനും കമ്പനി തയ്യാറാണ്. ചൈനയിലെ പ്രമുഖ കമ്പനിയാണ് ഈ ഓഫറുമായി രം​ഗത്ത് എത്തിയിട്ടുള്ളത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് വിവരം പുറത്തുവിട്ടത്. തെക്കൻ ചൈനയിലുള്ള ഇൻസ്റ്റാ 360 എന്ന കമ്പനിയാണ് ഈ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇതിനായി തൊഴിലാളികൾ കമ്പനിയുടെ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമിലൂടെ സ്ഥാപനത്തിന് പുറത്തുള്ള സിംഗിളായ ഒരു വ്യക്തിയെ പരിചയപ്പെടണം. ഇങ്ങനെ പരിചയപ്പെട്ടാൽ 66 യുവാൻ അഥവാ 770 രൂപയാണ് ലഭിക്കുക. ഇനി പ്ലാറ്റ്‌ഫോമിലൂടെ ഡേറ്റിംഗിന് പറ്റിയ ഒരാളെ കിട്ടുകയും അവരുമായി മൂന്ന് മാസത്തോളം ബന്ധം തുടരുകയും ചെയ്‌താൽ ഇരുവർക്കും 1000 യുവാൻ അഥവാ 11,650 രൂപ ലഭിക്കും. ഇതിലൂടെ കമ്പനിയിലെ ജീവനക്കാരുടെ സ്വത്വബോധവും സന്തോഷവും വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. കാമ്പയിൻ ആരംഭിച്ചതിന് പിന്നാലെ ഏകദേശം 500 പോസ്റ്റുകൾ കമ്പനിയുടെ ഫോറത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഡേറ്റിംഗ് പങ്കാളിയെ പരിചയപ്പെട്ടവർക്കുള്ള ക്യാഷ് അവാർഡുകൾ നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കാമ്പെയിൻ തുടങ്ങി മൂന്ന് മാസമാകാത്തതിനാൽ, 1000 യുവാൻ ഇതുവരെ ആരും നേടിയിട്ടില്ലെന്നും കമ്പനി പ്രതിനിധി വ്യക്തമാക്കി.

Also Read-Family Visa In UAE: ഭർത്താവിനും മക്കൾക്കുമുള്ള റെസിഡൻസി പെർമിറ്റ് സ്ത്രീകൾക്ക് സ്പോൺസർ ചെയ്യാം; നിബന്ധനകൾ ഇങ്ങനെ

എന്നാൽ കമ്പനിയുടെ ഓഫർ വ‌ന്നതോടെ സമ്മിശ്രമായ പ്രതികരണങ്ങളാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ‘കമ്പനിക്ക് എന്റെ കാര്യത്തിൽ അമ്മയേക്കാൾ താൽപ്പര്യമുണ്ട്’,’പണം നൽകി പ്രണയിപ്പിക്കുന്നത് ശരിയായ സമീപനമാണോ’, ‘സർക്കാരും ഈ രീതി പിന്തുടരണം’, തുടങ്ങി പല തരത്തിലുള്ള പ്രതികരണങ്ങളാണ് വന്നിരിക്കുന്നത്. വിവാഹ, ജനന നിരക്ക് ചൈനയിൽ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് കമ്പനി ഇത്തരത്തിലൊരു കാമ്പെയിൻ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. 2024ന്റെ ആദ്യ പകുതിയിൽ 4.74 ദശലക്ഷം ദമ്പതികൾ മാത്രമേ വിവാഹം രജിസ്റ്റർ ചെയ്‌തിട്ടുള്ളു എന്നാണ് സർക്കാർ പുറത്തുവിട്ട കണക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് 16.6 ശതമാനം ഇടിവാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ജനന നിരക്കും വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്.

ആര്‍ത്തവ സമയത്ത് വയറു വീര്‍ക്കുന്നുണ്ടോ?
ഒരു ദിവസം എത്ര തവണ പാഡ് മാറ്റും ?
ശെെത്യത്തിലും ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധ വേണം
ചർമ്മ സംരക്ഷണത്തിന് ഉലുവ