UAE Traffic Fines : അജ്മാനിലെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ്; ഓഫർ നാളെ അവസാനിക്കും

50 Percent Discount On Ajman Traffic Fines : യുഎഎ അജ്മാനിലെ ട്രാഫിക്ക് പിഴകൾക്ക് 50 ശതമാനം ഇളവേർപ്പെടുത്തിയ ഓഫർ ഈ മാസം 15ന് അവസാനിക്കും. നവംബർ നാലിനാണ് ട്രാഫിക്ക് പിഴകൾക്ക് 50 ശതമാനം ഇളവനുവദിച്ചത്. നവംബർ നാല് മുതൽ ഡിസംബർ 15 വരെയായിരുന്നു ഓഫർ.

UAE Traffic Fines : അജ്മാനിലെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ്; ഓഫർ നാളെ അവസാനിക്കും

പ്രതീകാത്കമ ചിത്രം (Image Courtesy - Social Media)

Published: 

14 Dec 2024 22:36 PM

യുഎഇ അജ്മാനിലെ ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവേർപ്പെടുത്തിയ ഓഫർ ഈ മാസം 15ന് അവസാനിക്കും. നവംബർ നാലിനാണ് പിഴകൾക്ക് 50 ശതമാനം ഇളവ് അനുവദിക്കുകയാണെന്ന് അജ്മാൻ പോലീസ് അറിയിച്ചത്. ഡിസംബർ 15 ആയിരുന്നു അവസാന തീയതി. ഒക്ടോബർ 31ന് മുൻപ് നടന്ന ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുകയിലാണ് ഇളവ് അനുവദിച്ചിരുന്നത്.

ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തരം പിഴകളിലും 50 ശതമാനം ഇളവാണ് ഇക്കാലയളവിൽ ഉണ്ടായിരുന്നത്. ട്രാഫിക് പോയിൻ്റുകളും ഇതേ ഇളവ് പ്രഖ്യാപിച്ചിരുന്നു. നഷ്ടപ്പെടുന്ന ട്രാഫിക് പോയിൻ്റുകൾ പകുതിയായി കുറയും. ഇതിൽ ഉൾപ്പെടാതിരുന്ന നിയമലംഘനങ്ങൾ ഗുരുതരമായവ മാത്രമായിരുന്നു. അഗ്രഗേറ്റഡ് വയലേഷൻസിൽ പെടുന്ന നിയമലംഘനങ്ങൾ ഇതിൻ്റെ പരിധിയിൽ ഉൾപ്പെട്ടിട്ടില്ല. വാഹനം അലക്ഷ്യമായി ഓടിക്കുക, പരമാവധി 80 കിലോമീറ്റർ വേഗപരിധിയുള്ള സ്ഥലങ്ങളിൽ ഈ വേഗം മറികടക്കുക, അനുമതിയില്ലാതെ വാഹനത്തിൽ മാറ്റങ്ങൾ വരുത്തുക, ട്രക്ക് മറികടക്കൽ നിരോധിച്ചയിടങ്ങളിൽ ഇത് ചെയ്യുക എന്നിവയാണ് അഗ്രഗേറ്റഡ് വയലേഷൻസിൽ പെടുന്നത്. ഇവ ഒഴികെ ബാക്കിയെല്ലാ നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ ഇളവനുവദിച്ചിരുന്നു.

Also Read : Burj Khalifa NYE 2024 Fireworks: പുതുവർഷ കരിമരുന്ന് കലാപ്രകടനത്തിനൊരുങ്ങി ബുർജ് ഖലീഫ; കാണാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ടത്

എങ്ങനെ പിഴയടയ്ക്കാം
അജ്മാനിൽ താമസിക്കുന്നവർക്ക് വിവിധ മാർഗങ്ങളിലൂടെ പിഴ അടച്ചുതീർക്കാം. സർവീസ് സെൻ്ററുകൾ, സഹ്ൽ മെഷീൻ, ഇൻ്റീരിയർ മിനിസ്റ്ററി ആപ്പ്, അജ്മാൻ പോലീസ് ആപ്പ് എന്നിവയൊക്കെ പിഴയടക്കാൻ ഉപയോഗിക്കാം. പ്രഖ്യാപിച്ചിരിക്കുന്ന ഇളവ് ഉപയോഗപ്പെടുത്തി, ഇതുവരെ പിഴയടയ്ക്കാത്തവർ എത്രയും വേഗം പിഴ അടച്ചുതീർക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു.

അജ്മാനിൽ ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് ഇലക്ട്രോണിക് ഗേറ്റുകളടക്കം ഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. 26 ഇടങ്ങളിലാണ് ഇലക്ട്രോണിക് ഗേറ്റുകൾ ഘടിപ്പിക്കുക. ഒക്ടോബർ ഒന്നിന് നിലവിൽ വന്ന സ്മാർട്ട് മോണിട്ടറിങ് സിസ്റ്റത്തിൻ്റെ ഭാഗമായി പ്രദേശത്തെ ട്രാഫിക് നിയമലംഘനങ്ങൾ വളരെ ഗൗരവമായി നിരീക്ഷിക്കാൻ പോലീസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇലക്ട്രോണിക് ഗേറ്റുകൾ ഘടിപ്പിക്കാൻ തീരുമാനമായത്.

ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ എഐ ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്തുകയാണ് സ്മാർട്ട് മോണിറ്ററിങ് സിസ്റ്റത്തിൻ്റെ ലക്ഷ്യം. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുരുതര കുറ്റകൃത്യമാണ്. 400 ദിർഹം വരെ പിഴയും നാല് ബ്ലാക്ക് പോയിൻ്റുകളുമാണ് ഈ നിയമലംഘനത്തിൻ്റെ ശിക്ഷ. പിൻ സീറ്റിലിരിക്കുന്നവരടക്കം സീറ്റ് ബെൽറ്റുകൾ ധരിക്കണമെന്നാണ് നിയമം. ഇത് പാലിക്കപ്പെട്ടിട്ടില്ലെങ്കിലും ഡ്രൈവറിന് 400 ദിർഹം വരെ പിഴയും നാല് ബ്ലാക്ക് പോയിൻ്റുകളും ശിക്ഷ ലഭിക്കും.

Related Stories
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
China Rent Office Space: തൊഴില്‍രഹിതരെ ഇതിലേ ഇതിലേ; ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ മുറിയൊരുക്കി ചൈന
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ