AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pakistan Blast: പാകിസ്താനിൽ സ്ഫോടനം; 10 പാക് സൈനികർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

IED attack in Quetta: റിമോട്ട് കണ്‍ട്രോള്‍ ഐ ഇ ഡി ഉപയോഗിച്ച് സൈനികര്‍ സഞ്ചരിച്ച വാഹനം തകര്‍ക്കുകയായിരുന്നു. ബലൂചിസ്ഥാനിലെ കലാട്ടിൽ, ബോംബാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും പുതിയ ആക്രമണം ഉണ്ടായത്.

Pakistan Blast: പാകിസ്താനിൽ സ്ഫോടനം; 10 പാക് സൈനികർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി
Image Credit source: X
nithya
Nithya Vinu | Published: 26 Apr 2025 07:25 AM

ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ വൻ സ്ഫോടനത്തിൽ 10 പാക് സൈനികർ കൊല്ലപ്പെട്ടതായി വിവരം. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാകിസ്ഥാനിലെ ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം ഉണ്ടായത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി‌എൽ‌എ) ഏറ്റെടുത്തു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു. റിമോട്ട് കണ്‍ട്രോള്‍ ഐ ഇ ഡി ഉപയോഗിച്ച് സൈനികര്‍ സഞ്ചരിച്ച വാഹനം തകര്‍ക്കുകയായിരുന്നു. ബലൂചിസ്ഥാനിലെ കലാട്ടിൽ, ബോംബാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും പുതിയ ആക്രമണം ഉണ്ടായത്.

ALSO READ: ‘ഇരുരാജ്യങ്ങളും സഹോദരതുല്യരായ അയൽക്കാർ’; ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ മധ്യസ്ഥരാകാമെന്ന് ഇറാൻ

അഫ്ഗാനിസ്ഥാന്റെയും ഇറാന്റെയും അതിർത്തിയിലുള്ള ബലൂചിസ്ഥാനിൽ സമീപ വർഷങ്ങളിൽ അക്രമം വർധിച്ചുവരികയാണ്. മേഖലയിലെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് വിഘടനവാദ തീവ്രവാദ ഗ്രൂപ്പുകൾ ഭരണകൂടത്തിനെതിരെ പോരാട്ടം ശക്തമാക്കിയതോടെയാണ് അക്രമം വർധിച്ചത്.

 

ബുധനാഴ്ച പോളിയോ വാക്സിനേഷൻ സംഘത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊന്നിരുന്നു. മാസുങ് ജില്ലയിലെ തീരി പ്രദേശത്താണ് സംഭവം നടന്നത്. പോളിയോ വാക്സിനേഷൻ സംഘത്തെ സംരക്ഷിക്കുന്ന ലെവീസ് ഉദ്യോഗസ്ഥരെ മുഖംമൂടി ധരിച്ച തോക്കുധാരികൾ ആക്രമിക്കുകയായിരുന്നു.

മാർച്ച് മാസത്തിൽ, 400 ഓളം യാത്രക്കാരുമായി ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസിനെ  ബലൂചിസ്ഥാൻ ലിബറേഷൻ ആർമി തട്ടിക്കൊണ്ടുപോയിരുന്നു.