ലോക എയ്ഡ്സ് ദിനം
മനുഷ്യരിൽ ബാധിക്കുന്ന ഏറ്റവും അപകടകാരിയായി വൈറസ് ബാധയാണ് എച്ച്.ഐ.വി. ഹ്യൂമൻ ഇമ്യൂണോ ഡെഫിഷൻസി വൈറസ് എന്നാണ് ഐച്ച്ഐവിയുടെ പൂർണനാമം. മനുഷ്യൻ്റെ പ്രതിരോധശേഷിയെയാണ് എച്ച്.ഐ.വി ബാധിക്കുന്നത്. എച്ച്.ഐ.വി ബാധ രോഗം മൂർച്ചിക്കുന്ന അവസ്ഥയാണ് എയ്ഡ്സ്. ഈ രോഗബാധയിൽ നിന്നും പൂർണമായതോതിൽ രോഗമുക്തി നേടാനാകില്ല. കൂടാതെ ഈ വൈറസ് ബാധയ്ക്കെതിരെ ശാസ്ത്രലോകം ഇതുവരെ ഒരു വാക്സിനും കണ്ടെത്തിട്ടുമില്ല. ഭീതിയിലാകുന്ന ഈ സ്ഥിതിയിൽ അകപ്പെടുന്നവർക്കായി ഐക്യദാർഡ്യം പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാര്യോഗ സംഘടന എല്ലാ വർഷവും ഡിസംബർ ഒന്നാം തീയതി ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത്.
1988 മുതലാണ് ലോകാരോഗ്യ സംഘടന ലോക എയ്ഡ്സ് ദിനം ആചരിക്കുന്നത്. ലോകത്താകമാനമായി 3.9 കോടി എച്ച്.ഐ.വി രോഗബാധിതരുണ്ടെന്നാണ് കണക്ക്. ഇന്ത്യയിൽ 24.01 ലക്ഷം പേരാണുള്ളത്. എന്നാൽ കേരളത്തിൽ രോഗബാധിതരുടെ താരതമ്യേനെ കുറവാണ്. രാജ്യത്തെ എച്ച്.ഐ.വി സാന്ദ്രത .22 ആണെങ്കിൽ കേരളത്തിലേത് .06 ആണ്