വനിത ടി20 ലോകകപ്പ്
രണ്ട് വർഷത്തിലൊരിക്കൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിക്കുന്ന ടൂർണമെൻ്റാണ് വനിതാ ടി20 ലോകകപ്പ്. 2009ൽ ആരംഭിച്ച വനിതാ ടി20 ലോകകപ്പിൻ്റെ നിലവിലെ ചാമ്പ്യന്മാർ ഓസ്ട്രേലിയയാണ്. എട്ട് ടീമുകളാണ് ആദ്യ ലോകകപ്പ് എഡിഷനിൽ കളിച്ചത്. 2014ൽ ബംഗ്ലാദേശ്, അയർലൻഡ് എന്നീ ടീമുകളും 2020ൽ തായ്‌ലൻഡും ലോകകപ്പിൽ കളിച്ചു. 2024ലാണ് സ്കോട്ട്ലൻഡിൻ്റെ അരങ്ങേറ്റ ലോകകപ്പ്. ഏറ്റവുമധികം തവണ വനിതാ ടി20 ലോകകപ്പ് നേടിയ ടീമാണ് ഓസ്ട്രേലിയ. ഇതുവരെ ഒരു തവണ പോലും കിരീടം നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല.