5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto
വിരാട് കോലി

വിരാട് കോലി

ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ വിരാട് കോലി പ്രേം – സരോജ് കോലി ദമ്പതികളുടെ മകനായി 1988 നവംബർ അഞ്ചിന് ന്യൂഡൽഹിയിലാണ് ജനിച്ചത്. നാലാം വയസിൽ ബാറ്റ് പിടിച്ച വിരാട് കൃത്യമായ പ്രതിഭ കാഴ്ചവച്ചെങ്കിലും ഡൽഹി അണ്ടർ 14 ക്രിക്കറ്റ് ടീമിൽ ഇടം പിടിക്കാൻ ചില ചരടുവലികളാൽ താരത്തിനായില്ല. പക്ഷേ, അണ്ടർ 15 ടീമിൽ കോലിക്ക് ഇടം ലഭിച്ചു.

2006 നവംബറിൽ വിരാട് ഡൽഹിക്കായി രഞ്ജിയിൽ അരങ്ങേറി. 2008 അണ്ടർ 19 ലോകകപ്പിൽ ക്യാപ്റ്റനായി ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തു. അക്കൊല്ലം ഓഗസ്റ്റിൽ ശ്രീലങ്കക്കെതിരെ ഏകദിനത്തിലും 2010ൽ സിംബാബ്‌വെയ്ക്കെതിരെ ടി-20യിലും 2011ൽ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റിലും അരങ്ങേറി. 2011 ഏകദിന ലോകകപ്പ് നേടിയ ടീമിലും 2013 ചാമ്പ്യൻസ് ട്രോഫി നേടിയ ടീമിലും അംഗമായിരുന്നു.

2013ൽ കോലി ഇന്ത്യൻ ഏകദിന നായകനായി. 2014ൽ ടെസ്റ്റ് നായകനും 2017ൽ ടി-20 നായകനുമായി. ടെസ്റ്റിൽ കോലിയുടെ ക്യാപ്റ്റൻസി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പർ ടീമായി. 2021 – 22 കാലയളവിൽ ക്യാപ്റ്റൻസി രാജിവച്ചു. ഐപിഎലിൽ തുടക്കം മുതൽ ആർസിബി താരമായിരുന്ന കോലി 2013 മുതൽ 2021 സീസൺ വരെ ടീമിനെ നയിച്ചു.

ബാറ്റിംഗിലെ ഏതാണ്ടെല്ലാ റെക്കോർഡുകളും സ്വന്തം പേരിലാക്കിയ കോലിക്ക് രാജ്യം അർജുന, പദ്മശ്രീ, ഖേൽ രത്ന എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ബോളിവുഡ് താരം അനുഷ്ക ശർമയാണ് ജീവിത പങ്കാളി. രണ്ട് മക്കളുണ്ട്.

Read More