സന്തോഷ് ട്രോഫി
രാജ്യത്തെ പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നാണ് സന്തോഷ് ട്രോഫി. രാജ് മൻമ്മദ്ദനാഥ് ചൗധരിയുടെ ഫുട്ബോൾ പ്രേമത്തിൽ നിന്നും ഉയർത്തേഴുന്നേറ്റതാണ് സന്തോഷ് ട്രോഫി. 1941-ൽ ബംഗാളിലാണ് സന്തോഷ് ട്രോഫിക്ക് തുടക്കമായത്. ദേശീയ ഫുട്ബോൾ അസോസിയേഷനാണ് ടൂർണമെന്റിന്റെ സംഘാടകർ. റണ്ണേഴ്സപ്പിന് കമലാ ഗുപ്താ ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് സാബംഗി ട്രോഫിയുമാണ് സമ്മാനം. ഏറ്റവും കൂടുതൽ തവണ സന്തോഷ് ട്രോഫിയിൽ മുത്തമിട്ട ടീം ബംഗാളാണ്.
1973-ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫൈനലിലെത്തിയത്. ആ വർഷം കീരിടവും സ്വന്തമാക്കി. ഡിസംബർ 23-ന് എറണാകുളം മഹാരാസ് കോളേജിൽ 3-2ന് റെയിൽവേസിനെ വീഴ്ത്തിയാണ് കന്നി കിരീടത്തിൽ മുത്തമിട്ടത്. 1987 മുതൽ 1994 വരെയുള്ള ഏഴ് സീസണുകളിൽ തുടർച്ചയായി കേരളം സന്തോഷ് ട്രോഫി ഫെെനൽ കളിച്ചു. 1992, 1993, 2001, 2004, 2018, 2022 വർഷങ്ങളിലാണ് കേരളം സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുള്ളത്.