ശബരിമല മണ്ഡലകാലം
സാധാരണയായി എല്ലാ മലയാളം മാസം ഒന്നാം തീയതിയാണ് ശബരിമല ക്ഷേത്രനട തുറക്കുന്നത്. എന്നാല്‍ വൃശ്ചിക മാസം ഒന്ന് മുതൽ അതായത് മണ്ഡലകാലത്ത് 41 ദിവസവും ഇവിടെ സന്നിധാനത്ത് നട തുറന്ന് പൂജ നടക്കും. വൃശ്ചികം ഒന്ന് മുതല്‍ ധനു 11 വരെയാണ് നട തുറക്കുന്നത്. അതിനുശേഷം അടുത്ത നാല് ദിവസത്തേക്ക് നട അടയ്ക്കും. തുടർന്ന് മകരവിളക്കിനാണ് വീണ്ടും ശബരിമല നട തുറക്കുന്നത്. മകരവിളക്കിന് ദൃശ്യമാകുന്ന മകരജ്യോതി കാണാന്‍ ഭക്തജനങ്ങൾ ശബരിമലയിലുണ്ടാകും.
മകരവിളക്ക് ദിവസം ആകാശത്ത് പ്രത്യക്ഷപ്പെടുന്ന നക്ഷത്രമാണ് മകരജ്യോതി എന്നാണ് വിശ്വാസം. പൊന്നമ്പലമേട്ടിലാണ് മകരജ്യോതി ദൃശ്യമാവുക. സന്നിധാനത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് മകരജ്യോതി ദൃശ്യമാകുന്ന പൊന്നമ്പലമേട്. അതോടെ മകരവിളക്ക് സീസണ്‍ ആരംഭിക്കും. ഡിസംബര്‍ 30ന് ആരംഭിക്കുന്ന മകരവിളക്ക് സീസൺ ജനുവരി 20 ഓടെ അവസാനിക്കുകയും ചെയ്യും.